മദനി എന്തിന് മോദിയെ പേടിക്കണം, മദനിയ്ക്ക് പേടിയില്ല
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ നാലുവര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കഴിഞ്ഞ ദിവസം ജയില്‍ മോചിതനായി. മദനി മോദിയെ ഭയക്കുന്നുണ്ടോ. അല്ലെങ്കില്‍ തന്നെ മദനി എന്തിന് മോദിയെ ഭയക്കണം.
മോദി സര്‍ക്കാറിനെ തനിയ്ക്ക് ഭയമില്ലെന്ന് മദനി ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. മോദി സര്‍ക്കാറിനെയല്ല, നീതിന്യായ കോടതിയെയാണ് തനിക്ക് വിശ്വാസമെന്നും മദനി പറഞ്ഞു. ജയില്‍ മോചിതനായ മദനിയെ ബാംഗ്ലൂരിലെ സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റംസാന്‍ മാസത്തിലാണ് താന്‍ അറസ്റ്റിലായത്. മറ്റൊരു റംസാന്‍ മാസത്തില്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും മദനി പറഞ്ഞു. കണ്ണിലെ കാഴ്ച മങ്ങിയെങ്കിലും നീതിയുടെ പ്രതീക്ഷ അണഞ്ഞിട്ടില്ല. കേരളത്തിലേക്ക് വരാന്‍ ആഗ്രഹമുണ്ട്. കേരളം താന്‍ ഏറ്റവും സ്‌നേഹിക്കുന്ന മണ്ണാണ്- മദനി പറഞ്ഞു
സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരുദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തിങ്കളാഴ്ച രാത്രിയാണ് ബാംഗ്ലൂരിലെ പരപ്പന അഗ്രഹാന ജയിലില്‍ നിന്നും മദനി പുറത്തിറങ്ങിയത്. സ്വതന്ത്ര ചികിത്സയിക്കായി ഒരു മാസത്തെ ജാമ്യമാണ് കോടതി മദനിയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം.












Click it and Unblock the Notifications