ചികിത്സക്ക് ജാമ്യം തേടി വീണ്ടും മദനി
ബാംഗ്ലൂര്‍: ചികിത്സക്കായി വീണ്ടും ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിക്കുന്നു. ചികിത്സ പൂര്‍ത്തിയാകും മുമ്പ് കര്‍ണാടക സര്‍ക്കാര്‍ തന്നെ ജയിലിലേക്ക് മാറ്റി എന്നാരോപിച്ചാണ് മദനിയുടെ ഹര്‍ജി.
കര്‍ണാടക സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് മദനി സുപ്രീം കോടതിയെ സമീപിക്കുന്നത്. കോടതിയുടെ നിര്‍ദ്ദേശം കര്‍ണാക സര്‍ക്കാര്‍ അവഗണിച്ചെന്നും തനിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും മദനി ആരോപിക്കുന്നു.

ചികിത്സക്കായി ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട മദനിയുടെ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. എന്നാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ചെലവില്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കണം എന്നും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം എന്നുമായിരുന്നു കോടതിയുടെ ഉത്തരവ്.
ചികിത്സ സമയത്ത് ഭാര്യക്ക് കൂടെ നില്‍ക്കാമെന്നും സന്ദര്‍ശകരെ അനുവദിക്കാമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ വെറും നാല് ദിവസം മാത്രമേ ആശുപത്രിയില്‍ തങ്ങാന്‍ സര്‍ക്കാന്‍ അനുവദിച്ചുള്ളു എന്നാണ് മദനിയുടെ ആരോപണം.
കടുത്ത പ്രമേഹ രോഗിയായ മദനിയുടെ കണ്ണിന് കാഴ്ച പ്രശ്‌നങ്ങള്‍ ഉണ്ട്.മണിപ്പാല്‍ ആശുപത്രിയില്‍ തങ്ങിയ നാളുകളില്‍ പരിശോധനമാത്രമാണ് നടന്നതെന്നും ചികിത്സ ലഭ്യമായില്ലെന്നും മദനി ആരോപിക്കുന്നു.












Click it and Unblock the Notifications