കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മല്‍ കസബിനെകൊണ്ട് 'ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ചു; ചർച്ചായി മുൻ പോലീസ് കമ്മീഷണറുടെ പുസ്തകം!

Google Oneindia Malayalam News

മുംബൈ: മുൻ പോലീസ് കമ്മീഷണർ കേഷ് മരിയയുടെ ആത്മകഥയായ 'ലെറ്റ് മി സേ ഇറ്റ് നൗ' ചർച്ചയാകുന്നു. തീവ്രവാദിയായ മുഹമ്മദ് അജ്മൽ കസബിനെ പിടികൂടിയ സമയത്തുണ്ടായ സംഭവ വികാസങ്ങളെ കുറിച്ചുള്ള പുസ്തകത്തിലെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭീകരാക്രമണത്തിനിടെ തന്റെ സഹപ്രവര്‍ത്തകരായ പൊലീസ് ഉദ്യോഗസ്ഥരെ കൊന്ന കസബിനെ കൊണ്ട് 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ചുവെന്നാണ് മരിയയുടെ അവകാശവാദം.

"ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആ ഭീകരന്‍ നരനായാട്ട് നടത്തിയ മെട്രോ ജംഗ്ഷനിൽ എത്തി, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരും നിരപരാധികളായ ജനങ്ങളുമാണ് അവിടെ കൊല്ലപ്പെട്ടത്.... കുനിഞ്ഞ് നെറ്റി നിലത്തു തൊടാന്‍ ഞാൻ കസബിനോട് ആജ്ഞാപിച്ചു. അവൻ വളരെ സൌമ്യമായി എന്റെ ആ‍ജ്ഞ അനുസരിച്ചു. 'ഭാരത് മാതാ കീ ജയ്' വിളിക്കാന്‍ ഞാൻ അവനോട് ആജ്ഞാപിച്ചു. 'ഭാരത് മാതാ കീ ജയ്', കസബ് പറഞ്ഞു. ഒരു തവണ കൊണ്ട് മാത്രം ഞാന്‍ തൃപ്തനായില്ല. ഞാൻ രണ്ടുതവണ കൂടി അവനെ കൊണ്ട് 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ചു.'' എന്നാണ് രാകേഷ് മരിയയുടെ പുസ്തകത്തിലെ വരികൾ.

Ajmal Kasab

ഇന്ത്യയിലെ മുസ്‍ലിംകള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും അവരുടെ വിശ്വാസം അനുഷ്ഠിക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു കസബ് കരുതിയിരുന്നത്. എന്നാല്‍ നഗരത്തിലെ ഒരു പള്ളിയിലേക്ക് കൊണ്ടുപോകുമ്പോൾ അവിടെ കണ്ട കാഴ്ച കസബിനെ അമ്പരപ്പിച്ചതായും ആത്മകഥയിൽ പറയുന്നു. 2008-ലെ മുംബൈ ഭീകരാക്രമണത്തെ ഹിന്ദു ഭീകരതയായി ചിത്രീകരിക്കാനായിരുന്നു ലശ്കറെ തൊയ്‌ബയുടെ പദ്ധതിയെന്നും മരിയ പറയുന്നു. ലശ്കറിന്റെ പദ്ധതി വിജയിച്ചിരുന്നെങ്കില്‍ "മുംബൈയില്‍ ഹിന്ദു ഭീകരാക്രമണം" എന്നു പത്രങ്ങള്‍ തലക്കെട്ട്‌ നിരത്തുമായിരുന്നുവെന്നും മുൻ മുംബൈ പോലീസ് കമ്മീഷറുടെ പുസ്തകത്തിൽ വ്യക്തമാക്കുന്നത്.

English summary
Made Ajmal Kasab say 'Bharat Mata Ki Jai' twice: Ex-Mumbai top cop Rakesh Maria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X