കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് കിരാഡിന്റെ പ്രതികാരം; കോണ്‍ഗ്രസ് അധികാരത്തിലെത്തി, 15 വര്‍ഷത്തിന് ശേഷം കിരാഡ് ഷൂ ധരിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമായിരുന്നു കോണ്‍ഗ്രസ് നടത്തിയിരുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളായിരുന്നു കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തത്.

രാജസഥാന്‍ കോണ്‍ഗ്രസ് നേടുമെന്ന് പല സര്‍വ്വേകളും പ്രവചിച്ചിരുന്നെങ്കിലും മധ്യപ്രദേശും ഛത്തീസ്ഗഢും ബിജെപി നിലനിര്‍ത്തുമെന്നായിരുന്നു പ്രവചിക്കപ്പെട്ടത്. 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശ് ബിജെപിയില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞത് ഹിന്ദി ഹൃദയഭൂമിയിലേക്കുള്ള തിരിച്ചു വരവ് കോണ്‍ഗ്രസ് ഗംഭീരമാക്കി. കോണ്‍ഗ്രസിന്റെ ഈ തിളക്കമാര്‍ന്ന മുന്നേറ്റത്തില്‍ കിരാഡ് എന്ന സാധാരണ പ്രവര്‍ത്തകന്റെ പ്രതികാരം കൂടിയാണ് വിജയിച്ചത്.. സംഭവമിങ്ങനെ..

2003

2003

2003 ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് മുതല്‍ ദുര്‍ഗ ലാല്‍ കിരാഡ് എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ ഷൂസ് ധരിക്കാറില്ല. ഇനി സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നത് വരെ ഷൂസ് ധരിക്കില്ല എന്നായിരുന്നു ലാല്‍ കിരാഡിന്റെ പ്രതിജ്ഞ.

2008 ലും 2013 ലും

2008 ലും 2013 ലും

2008 ലും 2013 ലും സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ബിജെപി അധികാരത്തില്‍ എത്തിയതിനാല്‍ ഷൂസ് ധരിക്കാനുള്ള ലാല്‍ കിരാഡിന്റെ കാത്തിരിപ്പ് നീണ്ടു. ഒടുവില്‍ ഇത്തവണ തിരഞ്ഞെടുപ്പ് വന്നപ്പോഴും ലാല്‍ കിരാഡ് പ്രതീക്ഷ കൈവിട്ടില്ല.

15 വര്‍ഷങ്ങള്‍ക്ക് ശേഷം

15 വര്‍ഷങ്ങള്‍ക്ക് ശേഷം

ഒടുവില്‍ 114 സീറ്റ് നേടി 15 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയതോടെ തന്റെ പ്രതീകാരം പൂര്‍ത്തിയാക്കി ലാല്‍ കിരാഡ് ഷൂസ് ധരിച്ചു. മുഖ്യമന്ത്രി കമല്‍ നാഥിന്റെ വസതിയില്‍ എത്തി അദ്ദേഹത്തിന്റെയും മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെയും സാന്നിധ്യത്തിലാണ് കിരാഡ് ഷൂധരിച്ചത്.

ബിഗ് സല്യൂട്ട്

ബിഗ് സല്യൂട്ട്

കോണ്‍ഗ്രസ് വിജയം ഉറപ്പാക്കാന്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച കിരാഡിനെ പോലെയുള്ള പ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് എന്ന് നല്‍കുന്നു എന്നാണ് ലാല്‍ കിരാഡ് ഷൂസ് ധരിക്കുന്ന ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് കമല്‍നാഥ് ട്വിറ്ററില്‍ കുറിച്ചത്.

വന്‍ പരാജയം

വന്‍ പരാജയം

2003 ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് വന്‍ പരാജയമായിരുന്നു നേരിടേണ്ടി വന്നത്. 230 അംഗ നിമയസഭയില്‍ 38 സീറ്റുകള്‍ മാത്രമായിരുന്നു അന്ന് ലഭിച്ചിരുന്നത്.

10 വര്‍ഷത്തെ വനവാസം

10 വര്‍ഷത്തെ വനവാസം

കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ദിഗ്വജിയ് സിങ്ങ് ഇനി മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ച് 10 വര്‍ഷത്തെ വനവാസം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നത് വരെ ഷൂ ധരിക്കില്ല എന്ന് ലാല്‍ കിരാഡും പ്രതിജ്ഞയെടുത്തത് അന്ന് തന്നെയാണ്.

രാജസ്ഥാനില്‍

രാജസ്ഥാനില്‍

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും ഇതുപോലൊരു പ്രതിജ്ഞയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനിടെ എല്ലാവരും ശ്രദ്ധിച്ച കാര്യം പ്രചരണ പരിപാടിക്കിടെ തനിക്ക് ലഭിച്ച രാജസ്ഥാനിലെ ആ പരമ്പരാഗത തലപ്പാവായ 'ടര്‍ബന്‍' (സഫ) സച്ചിന്‍ പൈലറ്റ് അണിഞ്ഞിരുന്നില്ല. അതിന് പിന്നില്‍ നാല് വര്‍ഷം നീണ്ട ഒരു പ്രതികാരത്തിന്റെ കഥയുണ്ടായിരുന്നു.

21 സീറ്റുകള്‍ മാത്രം

21 സീറ്റുകള്‍ മാത്രം

2013 ല്‍ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 സീറ്റുകള്‍ മാത്രം നേടി തകര്‍ന്നടിഞ്ഞപ്പോഴാണ് സച്ചിന്റെ കൈകളിലേക്ക് രാഹുല്‍ ഗാന്ധി സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം നല്‍കിയത്. അന്ന് ബിജെപി ജയിച്ചത് 200 ല്‍ 163 സീറ്റും നേടി. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായി അത് വിലയിരുത്തപ്പെട്ടു.

നഷ്ടപ്പെട്ട പ്രതാപം

നഷ്ടപ്പെട്ട പ്രതാപം

പിന്നീട് പാര്‍ട്ടിയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുകയായിരുന്നു പൈലറ്റിന്റെ ഉത്തരവാദിത്തം.യുപിഎ സര്‍ക്കാരില്‍ 36ാം വയസില്‍ കേന്ദ്രമന്ത്രിയായി ചുമതല വഹിച്ച സച്ചിന്‍ അങ്ങനെ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സംസ്ഥാനത്തിലേക്ക് ചുരുക്കി. അന്ന് ഒരു ശപഥവും എടുത്തു.

വിജയത്തിന് ശേഷം

വിജയത്തിന് ശേഷം

ഇനി എന്ന് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ ഏറുന്നുവോ അന്ന് മാത്രമേ താന്‍ തലപ്പാവ് ധരിക്കൂവെന്ന്. തലപ്പാവ് തന്റെ സംസ്‌കാരത്തിന്റെ ചിഹ്നമാണ്, വിജയത്തിന് ശേഷം മാത്രമേ അത് ധരിക്കൂ അതാണ് തന്റെ പ്രതിജ്ഞയെന്നുമായിരുന്നു സച്ചിന്റെ നിലപാട്. ഒടുവില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയതിന് ശേഷമായിരുന്നു അദ്ദേഹം തലപ്പാവ് ധരിച്ചത്.

English summary
"made him wear shoes" kamal nath's show of gratitude for congress worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X