കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസും അപ്പാച്ചെയും അണിനിരന്നു: വ്യോമസേനാ ദിനത്തില്‍ അഭിനന്ദന്‍ വര്‍ധമാനും സംഘത്തിനും ആദരം!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വ്യോമസേന ഇന്ന് 87ാം വ്യോമസേനാ ദിനം ആചരിക്കുന്നു. ദില്ലിയിലെ ഹിന്‍ഡ്സണ്‍ വ്യോമസേനാ താവളത്തില്‍ നടക്കുന്ന വ്യോമസേനാ ആഘോഷങ്ങളില്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ നയിച്ചു. സോവിയറ്റ് കാലത്തെ ഫൈറ്റര്‍ ജെറ്റിന്റെ വികസിത രൂപമാണ് മിഗ് 21 ബൈസണ്‍.

ബാലക്കോട്ട് വ്യോമാക്രമണത്തില്‍ പങ്കാളികളായ വ്യോമസേനാ ഉദ്യോഗസ്ഥരെ വ്യോമസേനാ ദിനത്തില്‍ ആദരിച്ചു. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ 51 സ്ക്വാഡിനെയും ചടങ്ങില്‍ ആദരിച്ചു. പാകിസ്താന്റെ എഫ് 16 വിമാനത്തെ വെടിവെച്ചിട്ടത് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ആയിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തില്‍ പാക് അധിനിവേശ കശ്മീരില്‍ കടന്ന് ഭീകര ക്യാമ്പുകള്‍ ആക്രമിച്ചതു വഴി പ്രത്യേക ദൗത്യത്തില്‍ വ്യോമസേന കഴിവ് തെളിയിച്ചിരുന്നു. ഒളിഞ്ഞിരുന്ന് ആക്രമിക്കുന്നതിന് പകരം ഏത് സമയത്തും ദൗത്യത്തിന് തയ്യാറായിരിക്കുന്ന നിലയിലേക്ക് ഇന്ത്യന്‍ വ്യോമസേന മാറേണ്ടതുണ്ടെന്നാണ് സേനാ തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബദാദുരിയ ചൂണ്ടിക്കാണിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ 51, 9 സ്ക്വാര്‍ഡനുകളാണ് ഫെബ്രുവരിയില്‍ നടന്ന ബാലക്കോട്ട് വ്യോമാക്രമണത്തില്‍ പ്രധാന പങ്ക് വഹിച്ചത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് വ്യോമസേന ബാലക്കോട്ടിലെ ജെയ്ഷെ ക്യാമ്പ് ആക്രമിച്ചത്.

airforceday

ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ള തേജസ് പോര്‍വിമാനവും അപ്പാച്ചെ ഹെലികോപ്റ്ററും വ്യാമസേനാ ദിനത്തില്‍ പ്രദര്‍ശിപ്പിച്ചു. അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങിയ ഈ രണ്ട് വിമാനങ്ങളും കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. റഷ്യയില്‍ നിന്നെത്തിച്ച സുഖോയ് 30എകെഐ വിമാനവും പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ വ്യോമസേനയെ കഴിഞ്ഞ 40 വര്‍ഷമായി സേവിക്കുന്ന ദക്കോട്ട ഉള്‍പ്പെടെയുള്ള വിമാനങ്ങളും ഹിന്‍ഡണിലെത്തിയിട്ടുണ്ട്. 1940 മുതല്‍ 1988 വരെയാണ് ദക്കോട്ട ഡിസി 3 വിമാനം ഉപയോഗിച്ചിട്ടുള്ളത്.

1932 ഒക്ടോബര്‍ എട്ടിന് ഏട്ട് റോയല്‍ എയര്‍ഫോഴ്സ് പരിശീലനം നേടിയ ഓഫീസര്‍മാരും 19 വ്യോമസേനാ ഉദ്യോഗസ്ഥരുമായി സ്ഥാപിക്കപ്പെട്ട ഇന്ത്യന്‍ വ്യോമസേന 87ാം വയസ്സിലെത്തി നില്‍ക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് 1.7 ലക്ഷം അംഗങ്ങളുള്ള ഇന്ത്യന്‍ വ്യോമസേന. ഇതിനൊപ്പം തന്നെ ഫ്രാന്‍സ്- ഇന്ത്യ കരാര്‍ പ്രകാരമുള്ള ആദ്യ റാഫേല്‍ വിമാനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ഏറ്റുവാങ്ങും. ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവല്‍ മക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിമാനം ഇന്ത്യയ്ക്ക് കൈമാറുക.

English summary
Made-In-India Tejas Fighter, Apache Chopper On IAF Day Display
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X