കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകാതെ രാഹുല്‍ സൗജന്യ ലൈംഗികത വാഗ്ദാനം ചെയ്യുമെന്ന് എഴുത്തുകാരി! ട്വിറ്റില്‍ രൂക്ഷ വിമര്‍ശനം

  • By
Google Oneindia Malayalam News

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നരേന്ദ്രമോദി അനുകൂല എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായി മധു കിഷ്വാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. വൈകാതെ തന്നെ രാഹുല്‍ ഗാന്ധി സൗജന്യ ലൈംഗികത വാഗ്ദാനം ചെയ്യുമെന്ന മധുവിന്‍റെ ട്വീറ്റാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വാഗ്ദാനങ്ങളെ കുറിച്ചുള്ള ട്വിറ്റര്‍ പോസ്റ്ററിന് മറപടുയായണ് മധു ട്വീറ്റ് ചെയ്തത്.

rahulkish-1548835259.j

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ബില്‍ നടപ്പാക്കുന്നത് സംബന്ധിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ ട്വീറ്റ്. ഇതിനുള്ള മധുവിന്‍റെ മറുപടി ഇങ്ങനെ- എല്ലാ വര്‍ഷവും നിശ്ചിത ദിവസം യുവാക്കള്‍ക്ക് സൗജന്യ ലൈംഗികത രാഹുല്‍ ഗാന്ധി ഉടന്‍ വാഗ്ദാനം ചെയ്യുമെന്ന് മധു പോസ്റ്റ് ചെയ്തു.

എന്നാല്‍ ട്വീറ്റിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് മധുവിനെതിരെ ഉയരുന്നത്.താങ്കളെ പോലൊരു എഴുത്തുകാരി ഇത്രമാത്രം അധപതിക്കരുതെന്നുള്‍പ്പെടെയാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മോദി അനുകൂല എഴുത്തുകാരിയാണ് മധു കിഷ്വാര്‍. 2014-ല്‍ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയെ അനുകൂലിച്ച് മോദി മുസ്ലീം ആ്‍റ് മീഡിയ വോയിസെസ് ഫ്രം നരേന്ദ്ര മോദീസ് ഗുജറാത്ത് എന്ന പുസ്തകം രചിച്ചിരുന്നു. ഇടതുപക്ഷ അനുഭാവിയായിരുന്ന മധു ഇപ്പോള്‍ ബിജെപി സഹയാത്രികയായാണ് അറിയപ്പെടുന്നത്.

English summary
Madhu Kishwar asks if Rahul Gandhi will promise free sex to adults next. Twitter hits back and how
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X