കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് കരുത്തേറും

Google Oneindia Malayalam News

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് ജാര്‍ണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. പ്രാദേശിക കക്ഷികള്‍ ഏറെ നിര്‍ണ്ണായകമായ സംസ്ഥാനത്ത് കോണ്‍ഗ്സ്സും വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്.

<strong>മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല; നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു</strong>മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല; നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു

ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ എന്തുവില കൊടുത്തും അവരെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഈ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പാര്‍ട്ടിക്ക് ശക്തിപകര്‍ന്ന് മുന്‍ മുഖ്യമന്ത്രി മധുകോഡ കോണ്‍ഗ്രസ്സില്‍ ചേരുന്നത്.

<strong>'തല്ലിക്കൊന്ന് കൊക്കയില്‍ എറിയും' ശിവദാസന് ആര്‍എസ്എസ് ഭീഷണി നിലനിന്നിരുന്നതായി ആരോപണം</strong>'തല്ലിക്കൊന്ന് കൊക്കയില്‍ എറിയും' ശിവദാസന് ആര്‍എസ്എസ് ഭീഷണി നിലനിന്നിരുന്നതായി ആരോപണം

കോണ്‍ഗ്രസ്സിന് പ്രധാന വെല്ലുവിളി

കോണ്‍ഗ്രസ്സിന് പ്രധാന വെല്ലുവിളി

ബിജെപിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ്സിന് പ്രധാന വെല്ലുവിളി സൃഷ്ടിക്കുന്നത് പ്രതിപക്ഷ നിരയിലെ ഐക്യമില്ലായ്മയാണ്. പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപിക്കെതിരെ ഒന്നിപ്പിച്ച് നിര്‍ത്താനുള്ള നീക്കം അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സുര്‍ജ്യ കാന്ത് മിശ്ര കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

മുന്‍മുഖ്യമന്ത്രിയായ മധു കോഡ

മുന്‍മുഖ്യമന്ത്രിയായ മധു കോഡ

പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കങ്ങള്‍ സജീവമാക്കിക്കൊണ്ടിരിക്കേയാണ് കോണ്‍ഗ്രസ്സിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്ന് മുന്‍മുഖ്യമന്ത്രിയായ മധു കോഡയും പാര്‍ട്ടിയില്‍ ചേരുന്നത്.

ഗീത കോഡ

ഗീത കോഡ

മധു കോഡയുടെ ഭാര്യയും എംഎല്‍എയുമായ ഗീത കോഡ കഴിഞ്ഞ മാസം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മധുകോഡയും കോണ്‍ഗ്രസ്സ് പാളയത്തില്‍ എത്തുന്നത്. കോണ്‍ഗ്രസ്സില്‍ എത്തിയതിന് പിന്നാല നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് മധു കോഡ നടത്തിയത്.

 2006 ല്‍

2006 ല്‍

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജോയ് കുമാറില്‍ നിന്നാണ് മധു കോഡ പാര്‍ട്ടി അംഗത്വം നേടിയത്. സ്വതന്ത്രാഗംമായിരുന്നു കോഡ 2006 ല്‍ അര്‍ജുന്‍ മറാന്‍ഡിയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയെ മറിച്ചിട്ടാണ് കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാവുന്നത്.

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം

നേരത്തെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു മധുകോഡയുടെ ഭാര്യ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ജയ് ഭാരത് സമാന്‍ത പാര്‍ട്ടിയില്‍ നിന്നുള്ള നിയമസഭാംഗമായ ഗീത കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതോടെ നിയമസഭയില്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം ഏഴില്‍ നിന്ന് എട്ടിലേക്ക് ഉയരുകയും ചെയ്തിരുന്നു.

അഴിമതി കേസില്‍

അഴിമതി കേസില്‍

അഴിമതി കേസില്‍ 2017 മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് മധു കോഡ. അഴിമതിയുടെ പശ്ചാത്തലമുള്ള മധുകോഡയെ കോണ്‍ഗ്രസില്‍ എത്തിക്കുന്നത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമോ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

കോണ്‍ഗ്രസ്സിന് കരുത്താകും

കോണ്‍ഗ്രസ്സിന് കരുത്താകും

2009 ല്‍ മധു കോഡ അറസ്റ്റിലായതോടെയാണ് ഗീത രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗീത ജഗന്നാഖ്പൂരില്‍ മത്സരിക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കോഡ ദമ്പതികളുടെ വരവ് മേഖലയില്‍ കോണ്‍ഗ്രസ്സിന് കരുത്താകും.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

അതേസമയം, സംസ്ഥാനത്ത് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുമായി സംഖ്യം രൂപീകരിക്കുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിശാല സഖ്യം അടുത്ത് തന്നെ രൂപീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജാര്‍ഖണ്ഡിന്റെ ചുമതല ആര്‍പിഎന്‍ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വിട്ടുവീഴ്ച്ച നടത്തു

വിട്ടുവീഴ്ച്ച നടത്തു

ലോകസഭതിരഞ്ഞെടുപ്പിനോടൊപ്പം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് ജാര്‍ഖണ്ഡില്‍ സംഖ്യചര്‍ച്ചകള്‍ മുന്നോട്ട് പോവുന്നത്. നിയമസഭയില്‍ 81 സീറ്റുകളാണ് ഉള്ളത്. സഖ്യം രൂപീകൃതമായാല്‍ ഈ സീറ്റകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികള്‍ വിട്ടുവീഴ്ച്ച നടത്തുമെന്നും പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ബിജെപിയെ നേരിടുക

ബിജെപിയെ നേരിടുക

ജാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നു. സമാന രീതിയില്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വരു ദിവസങ്ങളിലും മറ്റ് പാര്‍ട്ടിയില്‍ നിന്നുള്ള കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

English summary
madhu koda join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X