ആനമല ടൈഗര്‍ റിസര്‍വിലെ ആനക്കൂട്ടില്‍ കൊമ്പന്‍ ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ട്..?
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ വനമേഖലിയില്‍ നിന്നും പിടികൂടിയ കൊമ്പന്‍ ആത്മഹത്യ ചെയ്‌തെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. രണ്ടു ദിവസം മുന്‍പ് കാട്ടില്‍ നിന്നും പിടികൂടിയ ഒറ്റയാന്‍ ചരിഞ്ഞ സംഭവം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ഒറ്റയാന്‍ ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ തെളിയിക്കുന്ന കാര്യത്തിലാണ് തലവേദനയായിരിക്കുന്നത്. മയക്കുവെടി വെച്ചാണ് ആനയെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മയക്കുമരുന്നിന്റെ അളവ് കൂടിയതാകാം മരണകാരണം എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്‍ മയക്കുമരുന്നിന്റെ അളവ് കൂടിയാല്‍ ആനയ്ക്ക് ഹൃദയാഘാതമാണ് സംഭവിക്കുക എന്നും വിദഗ്ദര്‍ പറയുന്നു.

ചട്ടകൂടിലേക്ക് മാറ്റുമ്പോള്‍ ആനയ്ക്ക് കാര്യമായ പരിക്ക് സംഭവിച്ചിരുന്നില്ല. മരുന്നിന്റെ മയക്കം മാറിയപ്പോള്‍ അക്രമാസക്തനായ കൊമ്പന്‍ കൂട്ടില്‍ തലയിടിച്ച് കുഴഞ്ഞു വീഴുകയായിരുന്നു എന്ന് വനംപാലകര്‍ പറയുന്നു. തല ആവര്‍ത്തിച്ച് ഇടിച്ച് തലയോട്ടിയില്‍ പൊട്ടല്‍ സംഭവിച്ചാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications