കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡ് സൂപ്പര്‍ താരം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍..... കോണ്‍ഗ്രസുമായി ഏറ്റുമുട്ടും!!

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ പുത്തന്‍ തന്ത്രങ്ങളുമായി ബിജെപി. അമിത് ഷായുടെ മികവില്‍ ബോളിവുഡിലെ മുന്‍നിര നടിയും സൂപ്പര്‍ താരവുമായ മാധുരി ദീക്ഷിതാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. ഇവര്‍ മാത്രമല്ല അണിയറയില്‍ മറ്റ് താരങ്ങളുടെ പേരും ബിജെപി തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. പണ്ട് ഉത്തര്‍പ്രദേശില്‍ രാമായണത്തില്‍ സീതയായി അഭിനയിച്ച നടിയെ കൊണ്ടുവന്ന് വന്‍ വിജയം നേടിയിരുന്നു ബിജെപി.

ഇതേ തന്ത്രമാണ് 2019ലും പയറ്റുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധി വന്‍ വെല്ലുവിളിയുര്‍ത്തുന്ന സാഹചര്യത്തില്‍ ഇതുവരെ കളിച്ചിരുന്ന രീതി പൊളിച്ചെഴുത്തിയിരിക്കുകയാണ് അമിത് ഷാ. മുംബൈ ബിജെപി ഘടകം മാധുരിയുമായി സംസാരിച്ച് തീരുമാനിച്ച് ഉറപ്പിച്ച് കഴിഞ്ഞു എല്ലാ കാര്യങ്ങളും. അതേസമയം ഇവര്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ പ്രചാരണം നടത്തിയാല്‍ അത് വന്‍ വിജയം ബിജെപിക്ക് നേടിക്കൊടുക്കും. ഒരു പക്ഷേ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ നേട്ടം ഇത്തവണ സ്വന്തമാക്കാനാവും.

ബോളിവുഡിന്റെ സൂപ്പര്‍ താരം

ബോളിവുഡിന്റെ സൂപ്പര്‍ താരം

ബോളിവുഡില്‍ വനിതാ താരങ്ങള്‍ക്കിടയിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന താരമാണ് മാധുരി ദീക്ഷിത്. ഇവരെ നേരത്തെ അമിത് ഷാ നേരിട്ട് കണ്ടിരുന്നു. മുംബൈയില്‍ പാര്‍ട്ടിയുടെ സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍ പരിപാടിക്കിടെ മാധുരിയുടെ വീട്ടിലെത്തിയായിരുന്നു ഷാ കൂടിക്കാഴ്ച്ച. ഈ സമയത്ത് ബിജെപിയിലേക്ക് ക്ഷണിക്കുകയും മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇവരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. മാധുരി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ തീരുമാനം പറയാമെന്ന് അമിത് ഷായോട് പറഞ്ഞിരുന്നു.

മത്സരിക്കുന്ന സീറ്റ്

മത്സരിക്കുന്ന സീറ്റ്

2019ല്‍ മത്സരിക്കേണ്ടവരുടെ ചുരുക്ക പട്ടിക അമിത് ഷാ നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ മാധുരി ഇടംപിടിച്ചിട്ടുണ്ട്. പൂനെയില്‍ നിന്ന് ഇവര്‍ മത്സരിക്കുമെന്നാണ് വ്യക്തമാകുന്നത്. മുംബൈ, പൂനെ ഘടകങ്ങള്‍ മാധുരിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ഇവര്‍ക്ക് പൂനെയിലാണ് ഏറ്റവുമധികം ആരാധകര്‍ ഉള്ളതും. വമ്പന്‍ ഭൂരിപക്ഷം ഇവര്‍ക്ക് ഉറപ്പാണ്. ഇത് മനസ്സിലാക്കിയാണ് നടിയെ ഇറക്കാന്‍ അമിത് ഷാ തീരുമാനിച്ചത്.

ഷാരൂഖിന്റെയും സല്‍മാന്റെയും നായിക

ഷാരൂഖിന്റെയും സല്‍മാന്റെയും നായിക

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്റെയും സല്‍മാന്‍ ഖാന്റെയും നായികയായിരുന്നു അവര്‍. ബോളിവുഡിലെ പ്രമുഖര്‍ക്കൊപ്പമെല്ലാം ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നായകനേക്കാള്‍ പ്രാധാന്യവും ലഭിച്ചിരുന്നു. സ്‌ക്രീനിന് പുറത്ത് ഇവര്‍ സൂപ്പര്‍ താരമായി വളര്‍ന്നതും ഇങ്ങനെയായിരുന്നു. ഹം ആപ്‌കെ ഹെ കോന്‍, ദില്‍ തോ പാഗല്‍, സാജന്‍, ദേവദാസ് എന്നിവയാണ് ഇവരുടെ മികച്ച ചിത്രങ്ങള്‍. സൂപ്പര്‍ താരങ്ങളേക്കാള്‍ പ്രതിഫലം വാങ്ങുന്ന നായിക എന്ന പേരും ഇവര്‍ക്കുണ്ടായിരുന്നു.

സൂപ്പര്‍ താരങ്ങള്‍ മുമ്പും

സൂപ്പര്‍ താരങ്ങള്‍ മുമ്പും

ബോളിവുഡിലെ വനിതാ താരങ്ങളെ മുമ്പും ബിജെപി പാര്‍ട്ടിയിലെത്തിച്ചിട്ടുണ്ട്. ഹേമ മാലിനി, കിരണ്‍ ഖേര്‍, എന്നിവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ലോക്‌സഭയില്‍ എത്തിയവരാണ്. മുന്‍ സൂപ്പര്‍ താരമായിരുന്ന ഹേമ മാലിനി വലിയ സ്വാധീനം ജനങ്ങളില്‍ ഉണ്ടാക്കിയിരുന്നു. ഇതാണ് ബിജെപി മാധുരിയിലൂടെ ലക്ഷ്യമിടുന്നത്. അത് വഴി ഹിന്ദി ഹൃദയഭൂമിയില്‍ വന്‍ നേട്ടമുണ്ടാക്കാനും സാധിക്കും. ശ്രീദേവിക്ക് ശേഷം ബോളിവുഡില്‍ ഏറ്റവുമധികം സ്വീകരിക്കപ്പെട്ട നടിയാണ് മാധുരി. ബിജെപി പ്രാദേശിക തലത്തില്‍ നടത്തിയ സര്‍വേകളില്‍ അവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്.

പൂനെ ബിജെപിയുടെ കോട്ട

പൂനെ ബിജെപിയുടെ കോട്ട

മാധുരിയെ മത്സരിപ്പിക്കുന്ന സീറ്റ് ബിജെപിയുടെ കരുത്തുറ്റ കോട്ട കൂടിയാണ്. 2014ല്‍ ബിജെപി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തതാണ് ഈ സീറ്റ്. ബിജെപിയുടെ അനില്‍ ഷിരോലി മൂന്ന് ലക്ഷത്തില്‍ അധികം വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. മാധുരി രാഷ്ട്രീയത്തില്‍ പുതിയതായി വരുന്നതാണ്. അതുകൊണ്ട് തന്നെ അവര്‍ക്കെതിരെ പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ ഒരു കാര്യവുമില്ല. ഇതാണ് വിജയ സാധ്യത വര്‍ധിപ്പിക്കുന്നത്.

മോദി ഒരുക്കിയ തന്ത്രം

മോദി ഒരുക്കിയ തന്ത്രം

2019ല്‍ വിജയസാധ്യത കുറഞ്ഞ് വരുന്നതായി മോദി മനസ്സിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയ എല്ലാ നേതാക്കളെയും ഒഴിവാക്കാനാണ് തീരുമാനം. പകരം പുതുമുഖങ്ങളെ കൊണ്ടുവരും. മുമ്പ് മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇത്തരം നീക്കം നത്തിയിരുന്നു. അന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മാര്‍ജിനിലാണ് ജയിച്ചത്. 2017 ദില്ലി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇതേ രീതി മോദി ഉപയോഗിച്ചിരുന്നു. അന്നും ഇത് വിജയിച്ചിരുന്നു.

വരുന്നത് വമ്പന്‍ നേതാക്കള്‍

വരുന്നത് വമ്പന്‍ നേതാക്കള്‍

മാധുരിക്ക് പിന്നാലെ വമ്പന്‍ നേതാക്കളാണ് ബിജെപിയില്‍ എത്താന്‍ പോകുന്നത്. കഴിഞ്ഞ ദിവസം ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗൗതം ഗംഭീര്‍ ഉടന്‍ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് സൂചനയുണ്ട്. ദില്ലിയില്‍ നിന്ന് ബിജെപി അദ്ദേഹത്തിന് സീറ്റ് നല്‍കും. വീരേന്ദര്‍ സെവാഗ്, മഹേന്ദ്ര സിംഗ് ധോണി, എന്നിവരും ബിജെപിയുടെ പട്ടികയിലുണ്ട്. ഇവര്‍ പുതുമുഖങ്ങളായതിനാല്‍ ബിജെപിക്ക് വിജയസാധ്യത കൂടുതലാണ്. മറ്റൊന്ന് ഇവരുടെ സൂപ്പര്‍ താര പദവി വന്‍ നേട്ടമുണ്ടാക്കുകയും ചെയ്യും.

രാഹുല്‍ വെല്ലുവിളി

രാഹുല്‍ വെല്ലുവിളി

രാഹുല്‍ ഗാന്ധി വലിയ വെല്ലുവിളിയാണെന്ന് അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മോദി തരംഗം മങ്ങുകയും രാഹുല്‍ മേല്‍ക്കൈ നേടിയെന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍. രാഹുലിനെ പിടിച്ച് കെട്ടാന്‍ വമ്പന്‍ പദ്ധതികളാണ് ഷാ തയ്യാറാക്കിയത്. റായ്ബറേലിയിലും അമേത്തിയിലും മാധുരി ബിജെപിക്കായി പ്രചാരണം നടത്തുമെന്ന് ബിജെപി സൂചിപ്പിക്കുന്നുണ്ട്. ധോണിയും ഗംഭീറും എത്തിയാല്‍ ബിജെപിക്ക് 300 സീറ്റ് എളുപ്പത്തില്‍ നേടാനാകും.

'ഇടയ്ക്കൊക്കെ ഒരു പത്രസമ്മേളനമെങ്കിലും വിളിക്ക് കേട്ടോ'.. മോദിയെ തേച്ചൊട്ടിച്ച് രാഹുല്‍ ഗാന്ധി!'ഇടയ്ക്കൊക്കെ ഒരു പത്രസമ്മേളനമെങ്കിലും വിളിക്ക് കേട്ടോ'.. മോദിയെ തേച്ചൊട്ടിച്ച് രാഹുല്‍ ഗാന്ധി!

ഞങ്ങള്‍ ക്രിസ്ത്യാനികള്‍; ബിജെപിയുമായി ഒരിക്കലും ചേരില്ല, അമിത് ഷായെ വെല്ലുവിളിച്ച് സഖ്യകക്ഷിഞങ്ങള്‍ ക്രിസ്ത്യാനികള്‍; ബിജെപിയുമായി ഒരിക്കലും ചേരില്ല, അമിത് ഷായെ വെല്ലുവിളിച്ച് സഖ്യകക്ഷി

English summary
madhuri dixit likely to contest lok sabha elections on bjp ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X