കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ തിരിച്ചടിക്കുന്നു; ബിജെപിയില്‍ കൂട്ടരാജി, ഒറ്റദിവസം രാജിവച്ചത് 700 പ്രമുഖരും പ്രവര്‍ത്തകരും

Google Oneindia Malayalam News

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മധ്യപ്രദേശിലെ ഒരു ജില്ലയില്‍ നിന്ന് മാത്രം 700 പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം രാജിവച്ചു. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയില്‍ പ്രതിഷേധിച്ചാണ് രാജി. ജബല്‍പൂര്‍ ജില്ലയില്‍ മാത്രം ഇത്രയും ബിജെപി പ്രവര്‍ത്തകര്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യം പഠിച്ചുവരികയാണ് നേതൃത്വം.

ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാണ് കൂട്ടരാജിയുണ്ടായിരിക്കുന്നത്. ജില്ലയിലെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരുമാണ് രാജിവച്ചത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

വിയോജിപ്പ് പ്രകടിപ്പിച്ച് രാജി

വിയോജിപ്പ് പ്രകടിപ്പിച്ച് രാജി

കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ചിരിക്കുന്നത്. ജബല്‍പൂരില്‍ മാത്രം ഇത്രയും പ്രവര്‍ത്തകര്‍ രാജിവച്ചത് മധ്യപ്രദേശിലെ ബിജെപി നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് രാജിവച്ചിരിക്കുന്നത്.

പ്രമുഖരും പ്രവര്‍ത്തകരും

പ്രമുഖരും പ്രവര്‍ത്തകരും

ജില്ലാ അധ്യക്ഷന്‍, മുന്‍ ചാന്‍സലര്‍മാര്‍, പാര്‍ട്ടിയിലെ ഉന്നത പദവികള്‍ വഹിച്ചിരുന്ന നേതാക്കള്‍, സാധാരണ പ്രവര്‍ത്തകര്‍ എന്നിവരാണ് രാജിവച്ചത്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചാണ് രാജി. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലെന്ന് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ പറഞ്ഞു.

പൊതു താല്‍പ്പര്യം

പൊതു താല്‍പ്പര്യം

പൊതു താല്‍പ്പര്യം പരിഗണിച്ചാണ് ബിജെപിയില്‍ നിന്ന് രാജിവച്ചതെന്ന് ജബല്‍പൂര്‍ ബിജെപി നേതാവ് ഷഫീഖ് ഹിറ പറഞ്ഞു. ഓരോ ദിവസം പോകുമ്പോഴും സിഎഎക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. അവരോടൊപ്പം ചേരുകയാണ് തങ്ങളുടെ ദൗത്യമെന്നും ഷഫീഖ് ഹിറ പറഞ്ഞു.

ബിജെപി ആദ്യം നിഷേധിച്ചു

ബിജെപി ആദ്യം നിഷേധിച്ചു

കൂട്ട രാജി വാര്‍ത്ത ബിജെപി ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. പ്രാഥമിക അംഗത്വമില്ലാത്തവരാണ് രാജിവച്ചുവെന്ന് പറയുന്നതെന്ന് എന്നായിരുന്നു നേതാക്കളുടെ പ്രതികരണം. എന്നാല്‍ രാജിവച്ചവര്‍ തങ്ങളുടെ പ്രാഥമിക അംഗത്വ സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങളെ കാണിച്ചതോടെ നേതാക്കള്‍ വെട്ടിലായി.

സിഎഎക്കെതിരെ ബിജെപി എംഎല്‍എ

സിഎഎക്കെതിരെ ബിജെപി എംഎല്‍എ

അതേസമയം, കഴിഞ്ഞദിവസം ബിജെപി സിറ്റിങ് എംഎല്‍എ സിഎഎക്കെതിരെ രംഗത്തുവന്നതും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. മൈഹാര്‍ മണ്ഡലത്തിലെ നാരായണ്‍ ത്രിപാഠി എംഎല്‍എയാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രംഗത്തുവന്നത്. ഒന്നുകില്‍ ഭരണഘടന മുറുകെ പിടിക്കണം, അല്ലെങ്കില്‍ വലിച്ചെറിയണം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര യുദ്ധത്തിന് സമാനം

ആഭ്യന്തര യുദ്ധത്തിന് സമാനം

എല്ലാ തെരുവിലും ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണ്. അത് രാജ്യത്തെ നശിപ്പിക്കും. ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യത്ത് ഒരിക്കലും വികസനം വരില്ല. ഞാന്‍ സിഎഎയെ എതിര്‍ക്കുന്നു. രാജ്യം നശിക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്നും മൈഹാര്‍ എംഎല്‍എ നാരായണ്‍ ത്രിപാഠി പറഞ്ഞു.

 ഖാര്‍ഗോണില്‍ 170 പേര്‍ രാജിവച്ചു

ഖാര്‍ഗോണില്‍ 170 പേര്‍ രാജിവച്ചു

രണ്ടാഴ്ച മുമ്പ് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ 170 ബിജെപി പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. കൂടാതെ 50 ബിജെപി പ്രവര്‍ത്തകര്‍ ഭോപ്പാലിലും രാജിവച്ചു. സിഎഎ നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് മധ്യപ്രദേശിലെ കൂട്ടരാജികള്‍. പ്രതിസന്ധി നേരിടാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം.

 അനിശ്ചിതകാല സമരം

അനിശ്ചിതകാല സമരം

മധ്യപ്രദേശിലെ പത്ത് ജില്ലകളില്‍ പൗരത്വ നിയമത്തിനെതിരെ അനിശ്ചിതകാല സമരം നടക്കുകയാണ്. ബിജെപി പ്രവര്‍ത്തകരെല്ലാം പ്രതിഷേധം നേരിടുന്നുണ്ട്. അവരെല്ലാം ആശയക്കുഴപ്പത്തിലാണ്. ഇതിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി പ്രഖ്യാപിക്കുന്നത്.

നേതൃത്വത്തെ കാണാന്‍ തയ്യാറായില്ല

നേതൃത്വത്തെ കാണാന്‍ തയ്യാറായില്ല

ആദിവാസികള്‍ ഭൂരിപക്ഷമുള്ള ഖര്‍ഗോണ്‍, ബര്‍വാനി മേഖലയിലാണ് പ്രധാനമായും കടുത്ത പ്രതിഷേധം അരങ്ങേറുന്നത്. ബിജെപി സംസ്ഥാന നേതൃത്വം പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ബിജെപി ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ സനവാര്‍ പട്ടേലിനെ കാണാന്‍ പക്ഷേ, പ്രതിഷേധക്കാര്‍ തയ്യാറായിട്ടില്ല.

സംഘടനാ സംവിധാനം ശക്തം

സംഘടനാ സംവിധാനം ശക്തം

മധ്യപ്രദേശില്‍ ബിജെപി സംഘടനാ സംവിധാനം ശക്തമാണ്. ന്യൂനപക്ഷ സെല്ലിന്റെ പ്രവര്‍ത്തനവും സമാനമായ അളവിലുണ്ട്. 550 ഓഫീസുകള്‍ ന്യൂനപക്ഷ സെല്ലിന് മാത്രമായുണ്ട്. ജില്ലാ-സംസ്ഥാന തലത്തിലുള്ള പ്രധാന നേതാക്കളില്‍ 350 പേര്‍ പാര്‍ട്ടി വിട്ടുവെന്ന് ബിജെപി മുന്‍ നേതാവ് ജാവേദ് ബേഗ് പറയുന്നു.

എന്താണ് നിയമം

എന്താണ് നിയമം

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതവിവേചനം നേരിട്ട് ഇന്ത്യയിലെത്തിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് പൗരത്വ ഭേദഗതി നിയമം. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാ ലംഘനാണെന്നാണ് ആക്ഷേപം. നിയമം പിന്‍വലിക്കുംവരെ പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്.

English summary
Madhya Pradesh: 700 BJP workers quit party in Jabalpur against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X