കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ സച്ചിന്‍ പൈലറ്റിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്; ലക്ഷ്യം സമുദായ വോട്ടുകള്‍

Google Oneindia Malayalam News

ഭോപ്പാല്‍: എന്ത് വില കൊടുത്തും മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ വിജയകൊടി പാറിക്കാനുള്ള ഒരുക്കത്തിലാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്. 28 നിയമസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായി ഇതിനകം തന്നെ ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ മധ്യപ്രദേശില്‍ ബിജെപി നേതാവ് ജ്യോതി രാദിത്യ സിന്ധ്യക്ക് ഒരു മുഴം മുമ്പേ എറിയാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി. ഇതിനായി കോണ്‍ഗ്രസ് കളത്തിലിറക്കുന്നത് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെയാണ്.

കോണ്‍ഗ്രസ് പദ്ധതി

കോണ്‍ഗ്രസ് പദ്ധതി

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സച്ചിന്‍ പൈലറ്റിനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ ഭൂരിഭാഗം സീറ്റുകളും ബിജെപി രാജ്യസഭാംഗം കൂടിയായ ജ്യോതി രാദിത്യ സിന്ധ്യയുടെ സ്വാധീന മണ്ഡലങ്ങളാണ്. സിന്ധ്യ ഇതിനകം തന്നെ ഇവിടെ പ്രചരണങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

സച്ചിന്റെ സ്വധീനം

സച്ചിന്റെ സ്വധീനം

സച്ചിന്റെ ഈ സ്വധീനം ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സച്ചിന്‍ കൂടെ എത്തുന്നതോടെ രണ്ട് യുവ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരിക്കും മധ്യപ്രദേശ് സാക്ഷ്യം വഹിക്കുക. കമല്‍നാഥ് നേരിട്ടാണ് സച്ചിനെ സമീപിച്ചത്. സച്ചിന്‍ പ്രചരണത്തിനെത്തുമെന്ന കമല്‍നാഥിന് ഉറപ്പ് നല്‍കിയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തേയും

നേരത്തേയും

സച്ചിന്‍ നേരത്തേയും തെരഞ്ഞെടുപ്പ് പ്രചരാര്‍ത്ഥം മധ്യപ്രദേശില്‍ എത്തിയിട്ടുണ്ട്. 2015 നവംബറില്‍ രത്‌ലം ജബ്ബു ലോക്‌സഭാ സീറ്റിലേക്ക നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ കാന്തിലാല്‍ ഭുരിയയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായിരുന്നു സച്ചിന്‍ എത്തിയത്. അന്ന് കാന്തിലാല്‍ വിജയിക്കുകയും ചെയ്തു.

കമല്‍നാഥ് ലക്ഷ്യമിടുന്നത്

കമല്‍നാഥ് ലക്ഷ്യമിടുന്നത്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗ്വാളിയാര്‍ ചെമ്പാല്‍ മേഖലയില്‍ പ്രധാനമായും ഗുജ്ജാര്‍ സമുദായത്തിന്റെ സ്വാധീന മണ്ഡലമാണ്. ഈ മേഖലയില്‍ നിന്നുള്ള 16 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.സച്ചിന്‍ പൈലറ്റ് ഗുജ്ജാര്‍ സമുദായത്തില്‍ നിന്നുള്ള വ്യക്തി കൂടിയാണ്. ഇത്തരത്തില്‍ സച്ചിനെ കളത്തിലിറക്കുന്നത് വഴി സാമുദായിക വോട്ടുകള്‍ കൂടിയാണ് കമല്‍നാഥ് ലക്ഷ്യമിടുന്നത്.

 ജ്യോതി രാദിത്യ സിന്ധ്യ

ജ്യോതി രാദിത്യ സിന്ധ്യ

ജ്യോതി രാദിത്യ സിന്ധ്യയും 22 സിന്ധ്യാ അനുകൂലികളുമായ കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തതോടൊണ് മധ്യപ്രജേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴുന്നത്. പിന്നാലെ മൂന്ന് എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ടതോടെ 25 സീറ്റുകള്‍ ഒഴിവ് വന്നു.

ചരിത്രം സൃഷ്ടിക്കും

ചരിത്രം സൃഷ്ടിക്കും

കഴിഞ്ഞ ദിവസം ഗ്വാളിയാല്‍ ചെമ്പാല്‍ മേഖലയില്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോക്ക് വലിയ സ്വീകരണം ലഭിച്ചത് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. പിന്നാലെ മേഖലയില്‍ ചരിത്രം കോണ്‍ഗ്രസ് ചരിത്രം സൃഷ്ടിക്കുമെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.

കാര്‍ഷിക ബില്ല് രാജ്യസഭ പാസാക്കി; ബില്ലുകൾ പാസ്സാക്കിയത് പ്രതിപക്ഷ പ്രതിഷേധത്തിനിടെകാര്‍ഷിക ബില്ല് രാജ്യസഭ പാസാക്കി; ബില്ലുകൾ പാസ്സാക്കിയത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ

നേരിട്ടുള്ള നികുതി പിരിവിൽ 31.1 ശതമാനം കുറവെന്ന് കേന്ദ്രമന്ത്രി: ജിഎസ്ടി പിരിവിലും കുറവെന്ന്!നേരിട്ടുള്ള നികുതി പിരിവിൽ 31.1 ശതമാനം കുറവെന്ന് കേന്ദ്രമന്ത്രി: ജിഎസ്ടി പിരിവിലും കുറവെന്ന്!

 കൊല്ലം എംപിയായ എൻകെ പ്രേമചന്ദ്രന് കൊവിഡ്, ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊല്ലം എംപിയായ എൻകെ പ്രേമചന്ദ്രന് കൊവിഡ്, ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

English summary
Madhya Pradesh Assembly Bypolls; Sachin Pilot To Campaign For Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X