മധ്യപ്രദേശിൽ ബിജെപി കുത്തക തകരും, കോൺഗ്രസ് അധികാരത്തിലേറും,126 സീറ്റുകളെന്ന് എബിപി- സിഎസ്ഡിഎസ്
മധ്യപ്രദേശില്‍ 2003ന് ശേഷം കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ സാധിച്ചിട്ടില്ല. 15 വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്നു ബിജെപി. എന്നാല്‍ കടുത്ത ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ച ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണുളളത്. ആ പ്രതീക്ഷകള്‍ തകരില്ല എന്നാണ് എബിപി-ലോക്‌നീതി സിഎസ്ഡിഎസ് എക്‌സിറ്റ് പോള്‍ പ്രവചനം.
126ല്‍ അധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കും എന്നാണ് എബിപി-ലോക്‌നീതി സിഎസ്ഡിഎസ് എക്‌സിറ്റ് പോള്‍ പ്രവചനം. അതേസമയം ഭരണകക്ഷിയായ ബിജെപി 94 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടിയ ഇടത്ത് നിന്നാണ് ബിജെപിയുടെ ഈ തകര്‍ച്ച. മറ്റുളളവര്‍ക്ക് 10 സീറ്റുകളാണ് എബിപി-ലോക്‌നീതി സിഎസ്ഡിഎസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.













Click it and Unblock the Notifications