കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മധ്യപ്രദേശിൽ ബിജെപി കുത്തക തകരും, കോൺഗ്രസ് അധികാരത്തിലേറും,126 സീറ്റുകളെന്ന് എബിപി- സിഎസ്ഡിഎസ്
മധ്യപ്രദേശില്‍ 2003ന് ശേഷം കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ സാധിച്ചിട്ടില്ല. 15 വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്നു ബിജെപി. എന്നാല്‍ കടുത്ത ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ച ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണുളളത്. ആ പ്രതീക്ഷകള്‍ തകരില്ല എന്നാണ് എബിപി-ലോക്നീതി സിഎസ്ഡിഎസ് എക്സിറ്റ് പോള്‍ പ്രവചനം.
126ല്‍ അധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കും എന്നാണ് എബിപി-ലോക്നീതി സിഎസ്ഡിഎസ് എക്സിറ്റ് പോള്‍ പ്രവചനം. അതേസമയം ഭരണകക്ഷിയായ ബിജെപി 94 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടിയ ഇടത്ത് നിന്നാണ് ബിജെപിയുടെ ഈ തകര്‍ച്ച. മറ്റുളളവര്‍ക്ക് 10 സീറ്റുകളാണ് എബിപി-ലോക്നീതി സിഎസ്ഡിഎസ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
Comments
assembly election assembly election 2018 madhya pradesh bjp congress നിയമസഭ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് 2018 മധ്യപ്രദേശ് ബിജെപി കോണ്‍ഗ്രസ് exit poll exit polls
English summary
Assembly Election 2018: ABP-CSDS Exit Poll results of Madhya Pradesh
Story first published: Friday, December 7, 2018, 18:44 [IST]