മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം.. ബിജെപി അധികാരത്തിലേറും, ന്യൂസ് നാഷൻസ് എക്സിറ്റ് പോൾ ഫലം പുറത്ത്
ഭോപാൽ: മധ്യപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് ന്യൂസ് നാഷൻസ് എക്സിറ്റ് പോൾ സർവ്വെ. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും മദ്യപ്രദേശിൽ നടക്കുക. 200 നിയോജകമണ്ഡലത്തിൽ 108 മുതൽ 112 വരെ സീറ്റുകൾക്ക് വിജയിച്ച് ബിജെപി വീണ്ടും അധികാരത്തിലേറുമെന്നാണ് സർവ്വെ ഫലം വ്യക്തമാക്കുന്നത്.
അതേസമയം തൊട്ടു പിറകിൽ കോൺഗ്രസുമുണ്ട്. 105 മുതൽ 109 വരെ സീറ്റുകളിൽ കോൺഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ സർവ്വെ ഫലം. മറ്റുള്ളവർക്ക് 11 മുതൽ 15 വരെ സീറ്റുകൾ ലഭിക്കും.

ബിജെപിയുടെ കുത്തക സംസ്ഥാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന, ഹിന്ദുസ്ഥാന്റെ ഹൃദയമായ മധ്യപ്രദേശില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് കടുത്ത മത്സരമാണ് ഇത്തവണ കോണ്‍ഗ്രസില്‍ നിന്നും നേരിടേണ്ടി വന്നത്. 2003 തൊട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കാറ്റ് മാറി വീശുമോ എന്നതാണ് രാജ്യം ആകാംഷയോടെ ഉറ്റ് നോക്കുന്നത്.
പുറത്ത് വന്നിരിക്കുന്ന സര്‍വ്വേ ഫലങ്ങള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു പോലെ പ്രതീക്ഷയും നിരാശയും നല്‍കുന്നവയാണ്. ബിജെപി നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും അധികാരം നിലനിര്‍ത്തുമെന്ന് ചില സര്‍വ്വേഫലങ്ങള്‍ പറയുമ്പോള്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടും എന്നുളള പ്രവചനങ്ങളുമുണ്ട്. തൂക്ക്‌സഭയ്ക്കുളള സാധ്യതകളും തള്ളിക്കളയാവുന്നതല്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാവും എന്നതും മധ്യപ്രദേശിനെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നു.












Click it and Unblock the Notifications