ബിജെപിക്ക് നെഞ്ചിടിപ്പേറുന്നു, കോൺഗ്രസിന് ആശ്വാസം, മധ്യപ്രദേശിലെ റിപ്പബ്ലിക്-സി വോട്ടര്‍ പ്രവചനമിതാ
മധ്യപ്രദേശില്‍ ഇത്തവണ ഭരണകക്ഷിയായ ബിജെപിയുടെ സ്ഥിതി അപകടത്തിലാണ് എന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ എന്നാണ് പുറത്ത് വന്നിരിക്കുന്ന എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് മധ്യപ്രദേശില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് നെഞ്ചിടിപ്പേറ്റുന്നതും കോണ്‍ഗ്രസിന് ആശ്വാസകരവുമാണ്. റിപ്പബ്ലിക്-സി വോട്ടര്‍ പ്രവചന പ്രകാരം കോണ്‍ഗ്രസാവും ഏറ്റവും വലിയ ഒറ്റക്കക്ഷി. 110 മുതല്‍ 126 സീറ്റുകള്‍ ആണ് കോണ്‍ഗ്രസിന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം ബിജെപി 106 സീറ്റുകളുമായി ഒപ്പത്തിനൊപ്പം തന്നെയുണ്ട്. മറ്റുള്ളവര്‍ക്ക് 6 മുതല്‍ 12 വരെ സീറ്റുകള്‍ ലഭിച്ചേക്കാം എന്നും റിപ്പബ്ലിക്-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.













Click it and Unblock the Notifications