കോണ്‍ഗ്രസ് - ബിജെപി മത്സരം പൊട്ടിക്കാന്‍ വീണ്ടും ആം ആദ്മി; മധ്യപ്രദേശില്‍ എല്ലാ സീറ്റിലും മത്സരിക്കും
നാലര പതിറ്റാണ്ട് ഭരിച്ച കോണ്‍ഗ്രസും രണ്ട് പതിറ്റാണ്ട് ഭരിച്ച ബിജെപിയും സംസ്ഥാനത്തെ പിറകോട്ടടിപ്പിച്ചു. ആം ആദ്മി സംസ്ഥാനത്തെ മുന്നോട്ട് നയിക്കും

ഭോപ്പാല്‍: ദല്‍ഹിക്കും പഞ്ചാബിനും ഗുജറാത്തിനും പുറമെ മധ്യപ്രദേശിലേക്കും സ്വാധീനം വ്യാപിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി. വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 230 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു.
മധ്യപ്രദേശില്‍ യഥാര്‍ത്ഥ ബദലായി ആം ആദ്മി മാറും എന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഭോപ്പാലില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആം ആദ്മി. ബി ജെ പി 20 വര്‍ഷം സംസ്ഥാനം ഭരിച്ചു. എന്നാല്‍ ഇനി മുതല്‍ ആം ആദ്മി ജനങ്ങള്‍ക്ക് ബദലായി മാറും എന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വരും എന്നും അദ്ദേഹം അവകാശപ്പെട്ടു.

എല്ലാ സീറ്റിലും മത്സരിക്കും
ഈ വര്‍ഷം നവംബറിലാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസിനേയും ബി ജെ പിയേയും കടന്നാക്രമിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഒരു പാര്‍ട്ടി എം എല്‍ എമാരെ വേണോ എന്ന് ചോദിച്ച് നടക്കും. മറ്റൊരു പാര്‍ട്ടി എം എല്‍ എമാരെ വാങ്ങാനും എത്തും എന്ന് അരവിന്ദ് കെജ്രിവാള്‍ പരിഹസിച്ചു. അവര്‍ മുഴുവന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തെയും ഭരണഘടനയെയും ഒരു ചന്തയാക്കി മാറ്റി എന്നും അദ്ദേഹം പറഞ്ഞു.

ആര് ജയിച്ചാലും ബിജെപി സര്‍ക്കാരുണ്ടാക്കും
ജനങ്ങള്‍ ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുന്ന സ്ഥിതിയാണ് എന്നും അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. പക്ഷേ അവരുടെ കളി അവസാനിച്ചു എന്നും ആം ആദ്മി പാര്‍ട്ടിയുടെ ചൂല്‍ അവരെ തൂത്തുവാരും എന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കും ജനങ്ങള്‍ നിരവധി അവസരങ്ങള്‍ നല്‍കി. എന്നാല്‍ അവര്‍ വോട്ടര്‍മാരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

ഒരവസരം എനിക്ക് തരൂ
കോണ്‍ഗ്രസ് 45 വര്‍ഷവും ബി ജെ പി 20 വര്‍ഷവും സംസ്ഥാനം ഭരിച്ചു. ആം ആദ്മിക്ക് ഇനി ഒരു അവസരം തന്നാല്‍ ദല്‍ഹി മോഡല്‍ വികസനം ഞങ്ങള്‍ ഇവിടെ നടപ്പാക്കാം എന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബില്‍ സ്വന്തം ജോലി ചെയ്യാന്‍ പരാജയപ്പെട്ടാല്‍ അടുത്ത തവണ വോട്ട് തേടി ആം ആദ്മി വരില്ല എന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി സര്‍ക്കാര്‍ ദല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചെന്ന് കെജ്രിവാള്‍ അവകാശപ്പെട്ടു.

ദല്‍ഹി മോഡല്‍ ഭരണം
സംസ്ഥാനത്ത് ആം ആദ്മി അധികാരത്തില്‍ വന്നാല്‍ സൗജന്യ വൈദ്യുതി, ആരോഗ്യ പദ്ധതികള്‍ നടപ്പാക്കും എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മധ്യപ്രദേശിലെ തൊഴില്‍ക്ഷാമം പരിഹരിക്കാന്‍ ആം ആദ്മിക്ക് പദ്ധതിയുണ്ട് എന്നും കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications