ഒടുവില്‍ ശിവരാജ് സിംഗ് ചൗഹാന് സീറ്റ്; മധ്യപ്രദേശില്‍ 57 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൂടി പുറത്ത് വിട്ട് ബി ജെ പി. തിരഞ്ഞെടുപ്പ് തിയതി ഇന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബി ജെ പിയുടെ നീക്കം. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തന്റെ പരമ്പരാഗത മണ്ഡലമായ ബുധ്നിയില്‍ നിന്ന് ജനവിധി തേടും. ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ദാതിയ സീറ്റില്‍ മത്സരിക്കും.
ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരടങ്ങുന്ന ബി ജെ പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഒക്ടോബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തില്‍ ഈ 57 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ അംഗീകരിച്ചിരുന്നു. 230 അംഗ മധ്യപ്രദേശ് നിയമസഭയിലെ 136 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബി ജെ പി ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തവണ നവംബര്‍ 17 ന് ഒറ്റ ഘട്ടമായിട്ടാണ് സംസ്ഥാനത്ത് വോട്ടടെുപ്പ്. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും. കോണ്‍ഗ്രസും ബി ജെ പിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമെന്ന നിലയില്‍ ഏറെ ദേശീയ പ്രാധാന്യമാണ് ഈ തിരഞ്ഞെടുപ്പിനുള്ളത്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയും അനുയായികളും കളം മാറിയതോടെ സര്‍ക്കാര്‍ വീണു.

ഇതോടെ 109 പേരുടെ പിന്തുണയുണ്ടായിരുന്ന ബി ജെ പി അധികാരത്തിലേറി. ജ്യോതിരാദിത്യ സിന്ധ്യയെ എം പിയും കേന്ദ്രസര്‍ക്കാരില്‍ വ്യോമയാന മന്ത്രിയുമാക്കിയ ബി ജെ പി ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയായി നിയമിച്ചു. അതേസമയം ഇത്തവണ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.
എങ്കിലും പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോര് ബി ജെ പിക്ക് തലവേദനയാകും. മൂന്ന് കേന്ദ്രമന്ത്രിമാരടക്കം നിരവധി എം പിമാര്‍ക്ക് ബി ജെ പി ഇത്തവണ ടിക്കറ്റ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവരാജ് സിംഗ് ചൗഹാനെ പരിഗണിക്കാതിരിക്കാനാണ് ഇത് എന്നാണ് വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ ശിവരാജ് സിംഗ് ചൗഹാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാതിരുന്നതും ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി.












Click it and Unblock the Notifications