Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദീപാവലിയല്ലേ.. വെടിക്കെട്ട് തന്നെ കാണും'; സിന്ധ്യയ്ക്ക് ബിജെപി സീറ്റ് നല്‍കുമോ? ചൗഹാന്റെ ഭാവി തുലാസില്‍

ഭോപ്പാല്‍: വരാനിരിക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സ്‌ഫോടനാത്കമായിരിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍. ജ്യോതിരാദിത്യ സിന്ധ്യയെ ചുറ്റിപ്പറ്റിയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടികയിലെ സസ്‌പെന്‍സ് അത്രയും നിലനില്‍ക്കുന്നത്. സിന്ധ്യയുടെ പേര് പട്ടികയില്‍ ഇടം പിടിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്ന ചോദ്യവും ഉയരും.

തിരഞ്ഞെടുപ്പ് കഴിഞ്ഞേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ടെങ്കിലും മധ്യപ്രദേശിലെ പ്രത്യേക സാഹചര്യത്തില്‍ ഈ വിശദീകരണം മതിയാകില്ല. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആണ് ബി ജെ പി ഇടം നല്‍കിയത്. മൂന്ന് കേന്ദ്രമന്ത്രിമാരും നാല് എം പിമാരും അടക്കം 136 പേരെ സ്ഥാനാര്‍ത്ഥികളായി ബി ജെ പി ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്.

Madhya Pradesh Election 2023

230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. 94 പേരെ കൂടി ഇനി ബി ജെ പിക്ക് പ്രഖ്യാപിക്കാനുണ്ട്. ഇതില്‍ ചില സര്‍പ്രൈസുകളുണ്ടാകാം എന്നാണ് ബി ജെ പി വൃത്തങ്ങള്‍ എന്‍ ഡി ടി വിയോട് പറഞ്ഞത്. 'ലിസ്റ്റ് സ്‌ഫോടനാത്മകമായിരിക്കും, പടക്കങ്ങള്‍ പ്രതീക്ഷിക്കാം... ദീപാവലിയല്ലേ വരാന്‍ പോകുന്നത്,' ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഞായറാഴ്ച ബി ജെ പി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാനിരിക്കുകയാണ്.

ഇതില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് കൂടി പുറത്തുവിടും. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കൂടാതെ 24 മന്ത്രിമാര്‍, 57 സിറ്റിംഗ് എം എല്‍ എമാര്‍ എന്നിവര്‍ നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിരുന്നു. അതേസമയം മോശം പ്രകടനം കാഴ്ചവെച്ച 25-30 എം എല്‍ എമാര്‍ക്ക് ഇത്തവണ അവസരം നല്‍കിയേക്കില്ല എന്നാണ് പാര്‍ട്ടി സംസ്ഥാന ഘടകങ്ങളില്‍ നിന്നുള്ളവര്‍ പറയുന്നത്.

മഹേന്ദ്ര സിംഗ് സിസോദിയ, ഒപിഎസ് ഭദോറിയ, ബ്രിജേന്ദ്ര സിംഗ് യാദവ്, സുരേഷ് ധാക്കദ് എന്നിവര്‍ ഉള്‍പ്പടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍ തുടരുന്ന ഒമ്പത് മന്ത്രിമാരുണ്ട്. ഇവരെല്ലാം ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരും 2020 ല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയില്‍ എത്തിയവരും ആണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായിയും മുതിര്‍ന്ന നേതാവുമായ യശോധര രാജെ സിന്ധ്യ ഈ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും എന്ന് അറിയിച്ചിട്ടുണ്ട്.

അനാരോഗ്യം കാരണമാണ് യശോധര രാജെ സിന്ധ്യ മത്സരത്തില്‍ നിന്ന് പിന്മാറുന്നത്. ഇത് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കന്നി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വഴി തുറക്കും എന്നാണ് വിലയിരുത്തല്‍. ശിവപുരി സീറ്റില്‍ നിന്നോ ഗുണയിലെ മറ്റ് രണ്ട് സീറ്റുകളായ ബമോറിയോ കോലാറസോ ബി ജെ പി സിന്ധ്യയ്ക്ക് നല്‍കിയേക്കും എന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+