കർണാടകയിലെ തന്ത്രം മധ്യപ്രദേശിലും, കോൺഗ്രസിന്റെ 5 വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ച് പ്രിയങ്ക ഗാന്ധി
ജബല്‍പൂര്‍: ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജബല്‍പൂരില്‍ വന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രിയങ്ക കോണ്‍ഗ്രസിന്റെ 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ചു.
സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കം 1500 രൂപ വീതം മാസധനസഹായം, 500 രൂപയ്ക്ക് ഓരോ വീട്ടിലും ഒരു എല്‍പിജി ഗ്യാസ് സിലിണ്ടര്‍, 100 യൂണിറ്റ് സൗജന്യ വൈദ്യുതി, 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്ക്, കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളും, വയോജന പെന്‍ഷന്‍ പദ്ധതി നടപ്പാക്കും എന്നിവയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിച്ച വഴിയാണ് മധ്യപ്രദേശിലും കോണ്‍ഗ്രസ് പുറത്തെടുത്തിരിക്കുന്നത്. കര്‍ണാടകത്തിലും 5 വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് വിജയിച്ച് സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുളള നടപടികളും കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ചു. ഇത് മധ്യപ്രദേശിലെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.












Click it and Unblock the Notifications