''ഉയരം കുറച്ച് കുറവാണെങ്കിലും അഹങ്കാരത്തിന് കുറവൊന്നും ഇല്ല'', സിന്ധ്യയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി
ന്യൂ ഡല്‍ഹി: മുന്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സിന്ധ്യയെ ചതിയനെന്ന് വിശേഷിപ്പിച്ച പ്രിയങ്ക ഗാന്ധി ജനവിധിയെ വഞ്ചിച്ചുവെന്നും ആരോപിച്ചു. മധ്യപ്രദേശിലെ ദാട്ടിയയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ബിജെപിയുടെ എല്ലാ നേതാക്കളുടേയും കാര്യം കുറച്ച് വിചിത്രമാണ്. ആദ്യം നമ്മുടെ സിന്ധ്യയുടെ കാര്യമെടുക്കാം. ഉത്തര്‍ പ്രദേശില്‍ ഞാന്‍ സിന്ധ്യക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉയരം കുറച്ച് കുറവാണെങ്കിലും അഹങ്കാരത്തിന് കുറവൊന്നും ഇല്ല, പ്രിയങ്ക ഗാന്ധി പരിഹസിച്ചു.

ജ്യോതിരാദിത്യ സിന്ധ്യയുടെ പക്കലേക്ക് പോകുന്ന പ്രവര്‍ത്തകര്‍ എല്ലാവരും പറയും, ഞങ്ങള്‍ അദ്ദേഹത്തെ മഹാരാജാവെന്ന് വിളിക്കണം. അങ്ങനെ വിളിച്ചില്ലെങ്കില്‍ ഞങ്ങളുടെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടില്ല. അദ്ദേഹം തന്റെ കുടുംബത്തിന്റെ പാരമ്പര്യം കൃത്യമായി പിന്തുടര്‍ന്നിരുന്നു. പലരും വഞ്ചന കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഗ്വാളിയോറിലേയും ചമ്പയിലേയും ജനങ്ങളെയാണ് വഞ്ചിച്ചത്. സിന്ധ്യ സര്‍ക്കാരിനെ താഴെ വീഴ്ത്തി, പ്രിയങ്ക കുറ്റപ്പെടുത്തി.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആയിരുന്നു സംസ്ഥാനത്ത് അധികാരത്തില്‍ വന്നത്. എന്നാല്‍ 2020ല്‍ ജ്യോതിരാദിത്യ സിന്ധ്യ ഒരു കൂട്ടം എംഎല്‍എമാരുമായി ബിജെപിയിലേക്ക് ചേക്കേറിയതോടെ സര്‍ക്കാര്‍ താഴെ വീണു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിക്ക് പ്രത്യേക പരിഗണന നല്‍കി കൊണ്ട് നടക്കുന്നതല്ലാതെ വികസനത്തിന് വേണ്ടിയും സ്ത്രീകള്‍ക്ക് വേണ്ടിയും ഒന്നും ചെയ്യുന്നില്ലെന്ന് സിന്ധ്യ കുറ്റപ്പെടുത്തി.












Click it and Unblock the Notifications