ബിജെപിക്ക് വന്‍ തിരിച്ചടി, മധ്യപ്രദേശില്‍ സിന്ധ്യയുടെ വിശ്വസ്തന് പാര്‍ട്ടി വിട്ടു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്ക് വീണ്ടും വന്‍ തിരിച്ചടി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തന് ബിജെപി വിട്ടു. ഇന്‍ഡോറില്‍ നിന്നുള്ള അതിശക്തനായ നേതാവ് പ്രമോദ് ടണ്ടനാണ് പാര്‍ട്ടി വിട്ടത്. സിന്ധ്യയുടെ ഏറ്റവും അടുത്തയാളായിട്ടാണ് ടണ്ടന് കരുതപ്പെടുന്നത്. 2020 ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് ടണ്ടന് ബിജെപിയിലെത്തിയത്.
സിന്ധ്യയെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്നയാളായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയ്ക്ക് അയച്ച രാജിക്കത്തിലാണ് താന്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രമോദ് ടണ്ടന് അറിയിച്ചത്. ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു അദ്ദേഹം. മാധവ് റാവു സിന്ധ്യയുടെ അടുത്തയാളായിരുന്നു ഞാന്‍. ജ്യോതിരാദിത്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സിന്ധ്യയുടെ മുന്‍ഗണനകള്‍ എല്ലാം മാറിയിരിക്കുകയാണ്.

കഴിഞ്ഞ ആറ് മാസമായി എനിക്ക് സിന്ധ്യയുമായി ഒരു തരത്തിലുമുള്ള ആശയവിനിമയം ഉണ്ടായിട്ടില്ല. ബിജെപിയുടെ ധാര്‍ഷ്ട്യവും, ഏകാധിപത്യ രീതികളും കാരണം ഞാന്‍ രാജിവെക്കുകയാണെന്നും ടണ്ടന് പറഞ്ഞു. കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സുര്‍ജിത്ത് സിംഗ് ഛദ്ദയുമായും, ആക്ടിംഗ് പ്രസിഡന്റ് ഗോലു അഗ്നിഹോത്രിയുമായി, പ്രമോദ് ടണ്ടന് കൂടിക്കാഴ്ച്ച നടത്തി. അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിയെത്താനുള്ള സാധ്യത വളരെ കൂടുതലാണ്.
അതേസമയം മറ്റൊരു ബിജെപി നേതാവായ ദിനേഷ് മല്‍ഹാറും ബിജെപി വിട്ടിരിക്കുകയാണ്. ടണ്ടനൊപ്പമാണ് അദ്ദേഹവും പാര്‍ട്ടി വിട്ടത്. ഇരുവരെയും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ കമല്‍നാഥ് തയ്യാറായിരിക്കുകയാണ്. കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവര്‍ക്കും കോണ്‍ഗ്രസ് അംഗത്വം നല്‍കും. ഇന്‍ഡോറില്‍ ബിജെപി ഇത്തവണ വന്‍ തോല്‍വി വഴങ്ങുമെന്നാണ് സൂചന. രണ്ട് പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്.
സിന്ധ്യയുടെ കോട്ടയില്‍ എല്ലാം അടിയൊഴുക്ക് ശക്തമാണ്. കേന്ദ്ര മന്ത്രി സ്ഥാനമുണ്ടായിട്ടും സിന്ധ്യയുടെ പ്രവര്‍ത്തനം മോശമാണെന്ന് മണ്ഡലത്തിലെല്ലാം റിപ്പോര്‍ട്ടുണ്ട്. സിന്ധ്യയുടെ ക്യാമ്പിലെ മറ്റൊരു പ്രമുഖനായ സമന്ദര്‍സിംഗ് പട്ടേല്‍ നേരത്തെ ബിജെപി വിട്ടിരുന്നു. പ്രമോദ് ടണ്ടനും, ദിനേഷ് മല്‍ഹാറും സെപ്റ്റംബര്‍ 23ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.
നേരത്തെ തന്നെ സിന്ധ്യ ക്യാമ്പിലെ നിരവധി എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇത് ബിജെപിയുടെ പ്രതീക്ഷകളെ താളം തെറ്റിക്കുന്നതാണ്. അതേസമയം നിരവധി വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഭരണത്തെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ അടുത്തിടെ വന്ന സര്‍വേയില്‍ എല്ലാം കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications