'ഞങ്ങള്‍ നിങ്ങളെ കെട്ടിപ്പിടിക്കുന്നു, ബിജെപി നിങ്ങള്‍ക്ക് മേല്‍ മൂത്രമൊഴിക്കുന്നു', തുറന്നടിച്ച് രാഹുൽ ഗാന്ധി
ഭോപ്പാല്‍: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ അംബികാപൂരില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ തുറന്നടിച്ചത്. മധ്യപ്രദേശിലെ ആദിവാസികളെ തങ്ങള്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍ ബിജെപി അവര്‍ക്ക് മേല്‍ മൂത്രമൊഴിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപി നിങ്ങളെ വനവാസികളെന്ന് വിളിക്കുന്നു. ഞങ്ങള്‍ നിങ്ങളെ ആദിവാസികളെന്ന് വിളിക്കുന്നു. ബിജെപി നിങ്ങളില്‍ നിന്നും നിങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങള്‍ നല്‍കുന്നു. ഞങ്ങള്‍ നിങ്ങളെ കെട്ടിപ്പിടിക്കുന്നു. ബിജെപി നിങ്ങള്‍ക്ക് മേല്‍ മൂത്രമൊഴിക്കുന്നു. ബിജെപി നേതാക്കള്‍ നിങ്ങളുടെ മേല്‍ മൂത്രമൊമൊഴിക്കുകയും അത് വീഡിയോയാക്കി രാജ്യം മുഴുവന്‍ കാണുന്നതിന് വേണ്ടി പ്രചരിപ്പിക്കുന്നു.

നേരത്തെ ഛത്തീസ്ഗഡിലെ ജഗ്ദാല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയിലും രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞിരുന്നു. ''ബിജെപി നേതാക്കള്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ ആദിവാസികളെ വനവാസികള്‍ എന്നാണ് വിളിക്കുന്നത്. ആദിവാസി, വനവാസി എന്നീ വാക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. മധ്യപ്രദേശില്‍ ഒരു ബിജെപി നേതാവ് ഒരു ദളിത് യുവാവിന്റെ ദേഹത്ത് മൂത്രമൊഴിക്കുകയും അത് ചിത്രീകരിച്ച് വൈറലാക്കുകയും ചെയ്തിരുന്നു'', രാഹുല്‍ ഗാന്ധി പറഞ്ഞു.
മധ്യപ്രദേശിലെ സിദ്ധിയില്‍ ഒരു ബിജെപി നേതാവ് ദളിത് യുവാവിന് മേല്‍ മൂത്രമൊഴിക്കുന്ന വീഡിയോ വലിയ വിവാദമായിരുന്നു. ഈ സംഭവം പരാമര്‍ശിച്ച് കൊണ്ടുളളതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. വീഡിയോ വൈറലായതിന് പിന്നാലെ വലിയ വിമര്‍ശനം ഉയരുകയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. അതിക്രമത്തിന് ഇരയായ യുവാവിനെ ചൗഹാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹത്തിന്റെ കാല്‍ കഴുകുകയും ചെയ്തു.












Click it and Unblock the Notifications