കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യപ്രതിജ്ഞ ചെയ്യും മുമ്പ് കമല്‍നാഥിന്റെ ആദ്യ വെടി; കോണ്‍ഗ്രസ് ഒരടി പിന്നോട്ടില്ല, ശക്തമായ നടപടി!!

Google Oneindia Malayalam News

ഭോപ്പാല്‍: വന്‍ കുതിപ്പ് നടത്തിയാണ് കോണ്‍ഗ്രസ് ഹിന്ദി ഹൃദയഭൂമി തിരിച്ചുപിടിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച കോണ്‍ഗ്രസ് അവസാന ലാപ്പില്‍ കുതിക്കുകയായിരുന്നു. ഈ തേരോട്ടം നിന്നത് കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അതിവേഗം തീരുമാനമെടുത്തത് രാഹുല്‍ ഗാന്ധിയുടെ മിടുക്ക്.

ഇനി ചോദ്യങ്ങള്‍ നിയുക്ത മുഖ്യമന്ത്രി കമല്‍നാഥിനോടാണ്. ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നല്ലോ? അതെല്ലാം നടപ്പാക്കാന്‍ സാധിക്കുമോ? സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് കോണ്‍ഗ്രസിന് നടപ്പക്കാന്‍ പ്രയാസമാകുമെന്നാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കമല്‍നാഥ് നല്‍കിയ അഭിമുഖത്തില്‍ നിന്ന്....

ഒരുപോലെ കൂടെ നിര്‍ത്താന്‍

ഒരുപോലെ കൂടെ നിര്‍ത്താന്‍

കര്‍ഷകരെയും ദളിതുകളെയും മുസ്ലിംകളെയും ഉന്നത ജാതിക്കാരെയും ഒരുപോലെ കൂടെ നിര്‍ത്താന്‍ സാധിച്ചതാണ് കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ ഗുണം ചെയ്തത്. ചില അവസരങ്ങള്‍ കോണ്‍ഗ്രസിന് ഒരുങ്ങി വന്നിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു. അതിന് കോണ്‍ഗ്രസ് നേതാക്കള്‍ ഭിന്നത മാറ്റിവച്ച് ഒന്നിച്ചുനിന്നു.

പഠനത്തില്‍ തെളിഞ്ഞത്

പഠനത്തില്‍ തെളിഞ്ഞത്

കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്നതായിരുന്നു. സംസ്ഥാനത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് കോണ്‍ഗ്രസ് പഠനത്തില്‍ തെളിഞ്ഞിരുന്നു. മാത്രമല്ല, കര്‍ഷക സമരങ്ങളെ ബിജെപി അവഗണിച്ചതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കളിമാറ്റിയത്.

വോട്ടുപിടിക്കാനുള്ള തന്ത്രമാണോ?

വോട്ടുപിടിക്കാനുള്ള തന്ത്രമാണോ?

കോണ്‍ഗ്രസ് പ്രഖ്യാപനങ്ങള്‍ വോട്ടുപിടിക്കാനുള്ള തന്ത്രമാണെന്നാണ് പല പ്രമുഖരും കരുതിയത്. എന്നാല്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കലാണ് ആദ്യ പരിഗണനയെന്ന് നിയുക്ത മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. വ്യവസായികളുടെ കടങ്ങള്‍ എഴുതി തള്ളുന്നില്ലേ, പിന്നെ എന്തുകൊണ്ട് കര്‍ഷകരുടേത് ഒഴിവാക്കിക്കൂടാ എന്നും കമല്‍നാഥ് ചോദിച്ചു.

പത്ത് ദിവസത്തിനകം

പത്ത് ദിവസത്തിനകം

അധികാരത്തിലേറി പത്ത് ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. എന്നാല്‍ ഇത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കടുത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശക്തമായ രീതിയിലാണ് കമല്‍നാഥ് പ്രതികരിച്ചത്.

രഘുറാം രാജന് മറുപടി

രഘുറാം രാജന് മറുപടി

ഗ്രാമങ്ങളെ അറിഞ്ഞിരുന്നെങ്കില്‍ രഘുറാം രാജന്‍ അങ്ങനെ പറയുമായിരുന്നില്ല. അദ്ദേഹം എത്രകാലം ഗ്രാമങ്ങളിലും കാര്‍ഷിക മേഖലയിലും കഴിഞ്ഞിട്ടുണ്ട്. ഇത്തരം സാമ്പത്തിക വിദഗ്ധര്‍ക്ക് താന്‍ ചെവികൊടുക്കുന്നില്ല. കര്‍ഷകന്‍ ഇന്ന് ജനിക്കുന്നത് കടത്തിലാണ്. ജീവിതം മൊത്തം വായ്പയുടെ ഭാരം സഹിക്കുന്നു. ഈ അവസ്ഥ മാറണമെന്നും കമല്‍നാഥ് പറഞ്ഞു.

തങ്ങളുടെ മുന്നില്‍ ജനം മാത്രം

തങ്ങളുടെ മുന്നില്‍ ജനം മാത്രം

കാര്‍ഷിക കടം എഴുതി തള്ളേണ്ടത് ആവശ്യമാണ്. മധ്യപ്രദേശിലെ സാമ്പത്തിക സാഹചര്യം വളരെ മോശമാണ്. എന്നാല്‍ ജനങ്ങള്‍ തങ്ങള്‍ക്ക് മുമ്പിലുള്ളത്. മറ്റു കാര്യങ്ങളൊന്നും ആലോചിക്കുന്നില്ലെന്നും കമല്‍നാഥ് പറഞ്ഞു. ഞാന്‍ കേന്ദ്ര വാണിജ്യ മന്ത്രിയായിരുന്നിട്ടുണ്ട്. സമ്പദ് വ്യവസ്ഥ എങ്ങനെ പോകുന്നു എന്ന് നന്നായറിയാമെന്നും കമല്‍നാഥ് പറഞ്ഞു.

കൂലി വര്‍ധിച്ചാല്‍

കൂലി വര്‍ധിച്ചാല്‍

മധ്യപ്രദേശിലെ 70 ശതമാനം ജനങ്ങള്‍ കാര്‍ഷിക മേഖല ആശ്രയിച്ചാണ് ജീവിക്കുന്നത്. കര്‍ഷകര്‍ മാത്രമല്ല, പലചരക്കു കടക്കാര്‍, ട്രാക്ടര്‍ ഡ്രൈവര്‍മാര്‍ തുടങ്ങി ഗ്രാമങ്ങള്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ ജോലി ചെയ്യുന്നവര്‍ ദരിദ്രരാണ്. അവരുടെ കൂലി വര്‍ധിച്ചാല്‍ ഗ്രാമങ്ങള്‍ പുരോഗതി പ്രാപിക്കുമെന്നും കമല്‍നാഥ് പറഞ്ഞു.

ബിജെപി നല്‍കിയത് അവാര്‍ഡ് മാത്രം

ബിജെപി നല്‍കിയത് അവാര്‍ഡ് മാത്രം

സംസ്ഥാനത്തെ കാര്‍ഷിക ഉല്‍പ്പാദനം കൂടിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് മതിയായ ലാഭം ലഭിച്ചില്ല. കര്‍ഷകര്‍ക്ക് ബിജെപി ഭരണകൂടം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഉയര്‍ന്ന കൂലി നല്‍കിയില്ല. കര്‍ഷകന്‍ എന്നും തരംതാണ വ്യക്തിയെ പോലെ ജീവിച്ചു. കാര്‍ഷിക വിളകള്‍ക്ക് മതിയായ വില ലഭിക്കണം. അപ്പോള്‍ വായ്പ തിരിച്ചടവ് അവര്‍ക്ക് വേഗത്തില്‍ സാധ്യമാകുമെന്നും കമല്‍നാഥ് പറഞ്ഞു.

 പദ്ധതി ഡിസംബര്‍ 17ന് ശേഷം

പദ്ധതി ഡിസംബര്‍ 17ന് ശേഷം

കോണ്‍ഗ്രസ് സര്‍ക്കാരിന് വ്യക്തമായ പദ്ധതിയുണ്ട്. ഡിസംബര്‍ 17ന് ശേഷം ഇക്കാര്യം പരസ്യമാക്കും. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ബാങ്കുകളുടെ വായ്പ സംബന്ധിച്ച പരിശോധിക്കൂ. വ്യവസായ സ്ഥാപനങ്ങളുടെ വായ്പകള്‍ 40 ശതമാനമാണ് എഴുതിതള്ളിയത്. വ്യവസായികളുടെത് ഒഴിവാക്കാമെങ്കില്‍ എന്തുകൊണ്ട് കര്‍ഷകരുടെ വായ്പ ഒഴിവാക്കിക്കൂടായെന്നും കമല്‍നാഥ് ചോദിച്ചു.

ഭരണരൂപം ഇങ്ങനെ

ഭരണരൂപം ഇങ്ങനെ

സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കും. കിട്ടാനുള്ള പണം തിരിച്ചുപിടിക്കും. വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കും. ഇതാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പുതിയ ഭരണരീതി. വികസന പദ്ധതി ഉടന്‍ പ്രഖ്യാപിക്കും. നിലവിലെ സാഹചര്യങ്ങള്‍ പൊളിച്ചെഴുതും. പദ്ധതികള്‍ താഴെതട്ടിലുള്ളവര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കമല്‍നാഥ് പറഞ്ഞു.

 ബോര്‍ഡുകള്‍ പിരിച്ചുവിടും

ബോര്‍ഡുകള്‍ പിരിച്ചുവിടും

സര്‍ക്കാരിന് കീഴില്‍ ഒട്ടേറെ ബോര്‍ഡുകള്‍ മധ്യപ്രദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്താണ് ഇവരുടെ സംഭാവന. എല്ലാം പിരിച്ചുവിടുന്ന കാര്യം പരിഗണിക്കും. കോണ്‍ഗ്രസ് വ്യക്തമായ പഠനം നടത്തിയിട്ടുണ്ട്. ബിജെപിയെ പോലെ മണി പവറല്ല വേണ്ടത്. ജനങ്ങളുമായി അടുത്തിടപഴകയുള്ള ഭരണമാണ് സംസ്ഥാനത്തിന് ആവശ്യമെന്നും കമല്‍നാഥ് പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യവേദിയാകും

സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യവേദിയാകും

ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ശക്തമായ മുന്നേറ്റം നടത്തുമെന്നും കമല്‍നാഥ് പറഞ്ഞു. 230 അംഗ നിയമസഭയാണ് മധ്യപ്രദേശില്‍. കോണ്‍ഗ്രസിന് 114 സീറ്റ് ലഭിച്ചു. ബിജെപിക്ക് 109ഉം. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒന്നും അംഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. തിങ്കളാഴ്ചയാണ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രാഷ്ട്രീയ പ്രമുഖര്‍ ചടങ്ങിനെത്തും.

മധ്യപ്രദേശില്‍ കൂടുതല്‍ വോട്ട് കിട്ടിയത് ബിജെപിക്ക്; തോറ്റതും ബിജെപി!! അവിടെയാണ് കോണ്‍ഗ്രസ് ജയംമധ്യപ്രദേശില്‍ കൂടുതല്‍ വോട്ട് കിട്ടിയത് ബിജെപിക്ക്; തോറ്റതും ബിജെപി!! അവിടെയാണ് കോണ്‍ഗ്രസ് ജയം

യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി; മലയാളി ഉടമ മുങ്ങി, തൊഴിലാളികള്‍ പെരുവഴിയില്‍യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി; മലയാളി ഉടമ മുങ്ങി, തൊഴിലാളികള്‍ പെരുവഴിയില്‍

English summary
Farm loan waiver a necessity: Kamal Nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X