മധ്യപ്രദേശില്‍ ബിജെപിയുടെ തിരിച്ച് വരവ്! ലീഡ് ഉയരുന്നു, കോണ്‍ഗ്രസ് പതിയെ താഴേക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപിയുടെ തിരിച്ച് വരവ്. ഒരു ഘട്ടത്തില്‍ 116 എന്ന മാന്ത്രിക സംഖ്യ കടന്ന കോണ്‍ഗ്രസിന്റെ ലീഡ് കുറയുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ബിജെപി 100 താഴെ പോയെങ്കിലും 116ലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് ലീഡ് 117ല്‍ നിന്നും 107 ആയി കുറഞ്ഞിരിക്കുന്നുവെന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുന്നു.
ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് കടന്നിരിക്കുകയാണ് മധ്യപ്രദേശിൽ. മാറി മറിഞ്ഞ് കൊണ്ടിരിക്കുന്ന ലീഡ് നിലകളിൽ മധ്യപ്രദേശിനെ ആകാംഷയുടെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്. ആര് ജയിക്കും ആര് ഭരിക്കും എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെ മധ്യപ്രദേശിന് തരാൻ സാധിച്ചിട്ടില്ല.

Recommended Video

തുടക്കത്തിൽ ബിജെപി ലീഡ് ചെയ്തുവെങ്കിലും പിന്നീട് കോൺഗ്രസ് മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കണ്ടത്. ഒരു ഘട്ടത്തിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 116 മറികടന്ന കോൺഗ്രസ് ലീഡിൽ സ്ഥിരത നിലനിർത്തി. എന്നാൽ അപ്രതീക്ഷിതമായാണ് ബിജെപി തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. ഇത് ബിജെപി ക്യാംപിൽ പ്രതീക്ഷയും കോൺഗ്രസിൽ ആശങ്കയമുണ്ടാക്കിയിരിക്കുന്നു. ചെറി ഭൂരിപക്ഷത്തിന് തോറ്റാൽ എസ്പി-ബിഎസ്പി സഖ്യത്തിന്റെ പിന്തുണയോടെ സർക്കാരുണ്ടാക്കാം എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസുളളത്.
Madhya Pradesh Election Commission: Congress leading on 116 seats, BJP on 94 seats, others on 10 seats in Madhya Pradesh. #AssemblyElections2018 https://t.co/jAwXqvXsT7
— ANI (@ANI) December 11, 2018












Click it and Unblock the Notifications