മധ്യപ്രദേശ് പ്രവചനാതീതം, ദില്ലിയിൽ കോൺഗ്രസ് ആഘോഷം തുടങ്ങി, ശിവരാജ് സിംഗ് ചൗഹാന് ലീഡ്
ഭോപ്പാല്‍: തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലേയും ആദ്യ മണിക്കൂറുകളിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ബിജെപിക്ക് നെഞ്ചിടിപ്പേറുകയാണ്. കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ദില്ലിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ച് കൂടി മുദ്രാവാക്യങ്ങളുമായി ആഘോഷത്തിലാണ്. മധ്യപ്രദേശില്‍ ആദ്യം ബിജെപി മുന്നിലെത്തിയെങ്കിലും ജയം ആര്‍ക്കെന്ന് പ്രവചിക്കാനാവാത്ത തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എല്ലാ കണ്ണുകളും മധ്യപ്രദേശിലേക്കാണ്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി മുന്നേറുകയാണ്. ശിവരാജ് സിംഗ് ചൗഹാന് പിടിച്ച് നില്‍ക്കാന്‍ സാധിക്കും എന്ന് തന്നെയാണ് ഇന്നലെ വരെ ബിജെപി പ്രതീക്ഷിച്ചിരുന്നത്. ശിവരാജ് സിംഗ് ചൗഹാനും തികഞ്ഞ ആത്മവിശ്വാസം തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ലീഡ് തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍ കാണുന്നത്.

Recommended Video

70 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 62 സീറ്റുകളില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ ബുധിനി മണ്ഡലത്തില്‍ മുന്നേറുകയാണ്. വര്‍ഷങ്ങളായി ചൗഹാന്റെ സിറ്റിംഗ് സീറ്റാണ് ബുധിനി. മുഖ്യമന്ത്രി ജയിക്കുകയും പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുക എന്ന ദുര്യോഗമാണോ മധ്യപ്രദേശില്‍ ബിജെപിയെ കാത്തിരിക്കുന്നത് എന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്. നേരിയ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കും എന്ന ആത്മവിശ്വാസത്തിലാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ്. എന്നാല്‍ ലീഡ് എപ്പോള്‍ വേണമെങ്കിലും മാറി മറിയാം എന്നതാണ് അവസ്ഥ.












Click it and Unblock the Notifications