Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന് ദിഗ്വിജയ് സിംഗ്, ബിജെപി തന്നെയെന്ന് വിജയ് വാര്‍ഗിയ

ഭോപ്പാല്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം എന്താകും എന്നത് പ്രവചനാതീതമാണെന്ന നിലയിലാണ് വോട്ടെണ്ണല്‍ കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരുണ്ടാക്കും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ പ്രകടിപ്പിക്കുന്നു. ആദ്യ ഫലസൂചനകളില്‍ ബിജെപി മുന്നിലെത്തിയെങ്കിലും തുടര്‍ന്ന് കോണ്‍ഗ്രസ് വന്‍ തിരിച്ച് വരവ് തന്നെ നടത്തി. എന്നാല്‍ പതുക്കെ ബിജെപി മധ്യപ്രദേശില്‍ ലീഡ് തിരിച്ച് പിടിച്ചെങ്കിലും വീണ്ടും കോൺഗ്രസ് മുന്നേറ്റമാണ് കാണുന്നത്.

ds

കോൺഗ്രസ് നേതാവ് കമൽ നാഥിന്റെ വീടിന് മുന്നിൽ മധുരപലഹാര വിതരണവുമായി പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. 12 മണിക്ക് ശേഷം മാത്രമേ മധ്യപ്രദേശിനെ സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകളിലെ ഫലം മാത്രമേ പുറത്ത് വന്നിട്ടുളളൂ.

മധ്യപ്രദേശില്‍ താന്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ ആണെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രി കൂടിയായ ദിഗ്വിജയ് സിംഗ് പ്രതികരിച്ചു. സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണെന്നും ശിവരാജ്‌സിംഗ് ചൗഹാന്‍ പ്രതികരിച്ചു.

അതേസമയം ബിജെപി സര്‍ക്കാര്‍ മധ്യപ്രദേശില്‍ തുടരും എന്ന ആത്മവിശ്വാസം തന്നെയാണ് ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയ പ്രകടിപ്പിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് വിജയ് വാര്‍ഗിയ പ്രതികരിച്ചു. അതേസമയം പുറത്ത് വരുന്ന ഫലസൂചനകള്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+