മധ്യപ്രദേശിൽ നൂറ് കടന്ന് കോൺഗ്രസും ബിജെപിയും, കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയെ കോണ്‍ഗ്രസ് കുഴിച്ച് മൂടുമോ എന്നറിയണമെങ്കില്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവസാന നിമിഷങ്ങള്‍ വരെ കാത്തിരിക്കേണ്ടി വരും. അത്രയും കനത്ത പോരാട്ടമാണ് സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നത്. കണ്ണടച്ച് തുറക്കുമ്പോഴേക്ക് ലീഡ് നിലകള്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കുന്നു.
230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളാണ്. കോണ്‍ഗ്രസും ബിജെപിയും നൂറ് കടന്ന് കഴിഞ്ഞു. ഇതുവരെയുളള ഫലം പ്രകാരം കോണ്‍ഗ്രസ് മധ്യപ്രദേശില്‍ 110 സീറ്റുകളില്‍ ലീഡ് ചെയ്ത് കൊണ്ടിരിക്കുന്നു.

ബിജെപി കോണ്‍ഗ്രസിന് തൊട്ട് പിന്നാലെ തന്നെയുണ്ട്. 104 സീറ്റുകളിലാണ് ഭരണകക്ഷിയായ ബിജെപിയുടെ ലീഡ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബുധിനി മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. 2013ല്‍ 165 സീറ്റുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് ബിജെപി മധ്യപ്രദേശില്‍ അധികാരം പിടിച്ചത്. അന്ന് കോണ്‍ഗ്രസിന് നേടാനായത് 58 സീറ്റുകള്‍ മാത്രമായിരുന്നു. ഇത്തവണ നേരിയ ഭൂരിപക്ഷത്തിനെങ്കിലും കോണ്‍ഗ്രസ് ഭരണം പിടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Firecrackers brought to Congress office in Delhi by party leader Jagdish Sharma as counting is underway for assembly elections in five states pic.twitter.com/vq5dZB2Gta
— ANI (@ANI) December 11, 2018












Click it and Unblock the Notifications