കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കൂടുതല്‍ വോട്ട് കിട്ടിയത് ബിജെപിക്ക്; തോറ്റതും ബിജെപി!! അവിടെയാണ് കോണ്‍ഗ്രസ് ജയം

Google Oneindia Malayalam News

ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഏറെ ചര്‍ച്ച ചെയ്തതാണ്. ബിജെപി ഭരണത്തിലുണ്ടായിരുന്ന മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ ഇന്ന് ഭരണം കോണ്‍ഗ്രസിന്റെ കൈകളിലാണ്. ഇങ്ങനെ ആണെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം പ്രകടമായ മറ്റൊരു വിഷയമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പ്രധാനമായിരുന്നു മധ്യപ്രദേശ്.

ബിജെപി 15 വര്‍ഷമായി ഭരിച്ചിരുന്ന സംസ്ഥാനം. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തി അധികാരം പിടിച്ചു. പക്ഷേ, കൂടുതല്‍ വോട്ട് ലഭിച്ചത് ബിജെപിക്കായിരുന്നു. കൂടുതല്‍ വോട്ട് നേടിയ ബിജെപി പ്രതിപക്ഷത്തിരിക്കും. ഇവിടെയാണ് വ്യത്യസ്തമായ ചില കാര്യങ്ങള്‍ എടുത്തുപറയേണ്ടത്....

കൂടുതല്‍ വോട്ട് കിട്ടിയത് ബിജെപിക്ക്

കൂടുതല്‍ വോട്ട് കിട്ടിയത് ബിജെപിക്ക്

കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വോട്ട് മധ്യപ്രദേശില്‍ നേടിയത് ബിജെപി ആയിരുന്നു. 47827 വോട്ട് ബിജെപിക്കാണ് കൂടുതല്‍. കോണ്‍ഗ്രസ് നേടിയതിനേക്കാള്‍ 0.1 ശതമാനം വോട്ട് അധികം നേടിയത് ബിജെപി ആയിരുന്നു. പക്ഷേ കോണ്‍ഗ്രസ് 114 സീറ്റില്‍ വിജയിച്ചു. ബിജെപി 109 സീറ്റിലും. അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.

 ആ നിമിഷങ്ങള്‍ ഇങ്ങനെ

ആ നിമിഷങ്ങള്‍ ഇങ്ങനെ

മധ്യപ്രദേശ് നിയമസഭയില്‍ 230 സീറ്റുകളുണ്ട്. ഭരണം പിടിക്കാന്‍ വേണ്ടത് 116 സീറ്റുകളാണ്. കോണ്‍ഗ്രസ് തൊട്ടടുത്തെത്തി. 114സീറ്റില്‍ നിന്നു കോണ്‍ഗ്രസിന്റെ സ്‌കോര്‍ ബോര്‍ഡ്. ഒപ്പമെത്താന്‍ ബിജെപി ഏറെ ശ്രമിച്ചെങ്കിലും, വോട്ടെണ്ണുന്ന പല വേളകളിലും മുന്നേറ്റ സാധ്യത പ്രകടമാക്കിയെങ്കിലും 109ല്‍ നിന്നു ബിജെപിയുടെ കുതിപ്പ്.

കര്‍ണാകം മുന്‍ഗാമി

കര്‍ണാകം മുന്‍ഗാമി

ഇത്തരം കാഴ്ച മുമ്പ് സംഭവിച്ചത് കര്‍ണാടകയില്‍ മാത്രമാണ്. 2008ല്‍ കോണ്‍ഗ്രസാണ് കര്‍ണാടകയില്‍ കൂടുതല്‍ വോട്ട് നേടിയത്. 0.9 ശതമാനം വോട്ട് ബിജെപിയേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ ബിജെപിക്ക് 30 സീറ്റ് അധികം ലഭിച്ചു. ചില മണ്ഡലങ്ങളിലെ വോട്ടുകളുടെ പിന്‍ബലമാണ് ബിജെപിയെ അന്ന് കര്‍ണാടകയില്‍ തുണച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസിനെ മധ്യപ്രദേശിലും തുണച്ചത്.

ഇത്തവണ കളിമാറി

ഇത്തവണ കളിമാറി

കര്‍ണാടകയില്‍ ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയത് ബിജെപിയായിരുന്നു. 104 സീറ്റ് പാര്‍ട്ടിക്ക് കിട്ടി. കോണ്‍ഗ്രസിന് 78 സീറ്റ് ലഭിച്ചു. എന്നാല്‍ മൊത്തം പോള്‍ ചെയ്തതിന്റെ 38 ശതമാനം വോട്ട് നേടിയത് കോണ്‍ഗ്രസ് ആയിരുന്നു. ബിജെപി സീറ്റില്‍ മുന്നില്‍ നിന്നെങ്കിലും വോട്ടിങ് ശതമാനത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ പിന്നിലായിരുന്നു. 36.2 ശതമാനം വോട്ടാണ് ബിജെപിക്ക് കിട്ടിയത്.

എങ്കിലും കോണ്‍ഗ്രസ് തന്നെ

എങ്കിലും കോണ്‍ഗ്രസ് തന്നെ

കര്‍ണാടകയില്‍ കോണ്‍ഗ്രസിനേക്കാള്‍ 26 സീറ്റ് കൂടുതല്‍ ബിജെപിക്കായിരുന്നു. പക്ഷേ, കോണ്‍ഗ്രസ് തന്ത്രം മാറ്റി. ബിജെപി ഒരുങ്ങുന്നതിന് മുമ്പേ സര്‍ക്കാര്‍ രൂപീകരണത്തിന് നീക്കം ശക്തമാക്കി. മൂന്നാംസ്ഥാനത്തുണ്ടായിരുന്ന ജെഡിഎസിനെ കൂട്ടുപിടിച്ചു. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കാര്‍ ചേര്‍ന്ന് കര്‍ണാകയില്‍ സര്‍ക്കാരുണ്ടാക്കിയപ്പോള്‍ ബിജെപി പ്രതിപക്ഷത്ത് ഒതുങ്ങി.

മൂന്ന് കാരണങ്ങള്‍

മൂന്ന് കാരണങ്ങള്‍

കര്‍ണാകയില്‍ വോട്ടും അധികാരവും സംബന്ധിച്ച ഈ മാറ്റത്തിന് കാരണം മൂന്ന് കാര്യങ്ങളാണ്. പഴയ മൈസൂര്‍ മേഖലയില്‍ ജെഡിഎസിനാണ് സ്വാധീനം. മറ്റു മേഖലകളില്‍ ജെഡിഎസ്സിന് സ്വാധീനം കുറവാണ്. ബിജെപിക്ക് സംസ്ഥാനത്തെ എല്ലാ മേഖലയിലും സ്വാധീനമുണ്ട്. പക്ഷേ, പഴയ മൈസൂരുവില്‍ സ്വീധീനമില്ല. കോണ്‍ഗ്രസിന്റെ കാര്യം മറിച്ചായിരുന്നു. സംസ്ഥാനത്തെ എല്ലായിടത്തും ഒരുപോലെയാണ് കോണ്‍ഗ്രസിന്റെ സ്വാധീനം.

കുഴഞ്ഞുമറിഞ്ഞ ചിത്രം

കുഴഞ്ഞുമറിഞ്ഞ ചിത്രം

മൈസൂര്‍ മേഖലയില്‍ കോണ്‍ഗ്രസിന് വോട്ടുകള്‍ ലഭിച്ചെങ്കിലും ജെഡിഎസ്സിന്റെ അത്രതന്നെ തിളങ്ങാനായില്ല. ഇവിടെ ബിജെപി മൂന്നാംസ്ഥാനത്തേക്ക് പോയി. കര്‍ണാടകയുടെ മറ്റു പല പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിയോടാണ് തോറ്റത്. ഇവിടെ ജെഡിഎസ് ചിത്രത്തിലേ ഇല്ലായിരന്നു. സമാനമായ സാഹചര്യം തന്നെയാണ് മധ്യപ്രദേശിലും സംഭവിച്ചത്.

മധ്യപ്രദേശില്‍ ഇങ്ങനെ

മധ്യപ്രദേശില്‍ ഇങ്ങനെ

കര്‍ണാടകയിലെ ജെഡിഎസ് പോലെ മധ്യപ്രദേശില്‍ ശക്തമായ മൂന്നാംകക്ഷി ഇല്ലായിരുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ഥികള്‍ക്ക് പല മണ്ഡലങ്ങളിലും ലഭിച്ചു. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സാന്നിധ്യം കുറവായിരുന്നു. അത് കോണ്‍ഗ്രസിന് വോട്ടു കുറയാന്‍ കാരണമായി.

 മാറിയ കളികള്‍...

മാറിയ കളികള്‍...

മധ്യപ്രദേശിലെ എല്ലാ ഭാഗങ്ങളിലും ബിജെപിക്ക് ഒരുപോലെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് മധ്യപ്രദേശില്‍ ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് പല മണ്ഡലങ്ങളിലു ജയിച്ചത് നേരിയ മാര്‍ജിനിലാണ്. മൊത്തം വോട്ട് എണ്ണുമ്പോള്‍ സംസ്ഥാനത്ത് ബിജെപിക്ക് കൂടുതല്‍ കിട്ടി. പക്ഷേ, സീറ്റ് കോണ്‍ഗ്രസിനും ലഭിച്ചു.

 ഏഴ് മറ്റു സ്ഥാനാര്‍ഥികള്‍

ഏഴ് മറ്റു സ്ഥാനാര്‍ഥികള്‍

കോണ്‍ഗ്രസും ബിജെപിയും അല്ലാത്ത ഏഴ് സ്ഥാനാര്‍ഥികള്‍ മധ്യപ്രദേശില്‍ ജയിച്ചിട്ടുണ്ട്. രണ്ടു സീറ്റില്‍ മായാവതിയുടെ ബിഎസ്പി ജയിച്ചു. ഒരു സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയും ജയിച്ചു. നാല് സ്വതന്ത്രരും. ഈ ഏഴ് സീറ്റുകളില്‍ രണ്ടാംസ്ഥാനത്ത് എത്തിയത് ബിജെപിയാണ്. ഇവിടെ കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ ഇതുംകാരണമായി.

 പുലര്‍ച്ചെ വരെ നീണ്ടു

പുലര്‍ച്ചെ വരെ നീണ്ടു

ഡിസംബര്‍ 11ന് രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും പുലര്‍ച്ചെ വരെ നീണ്ടുനിന്നു. പത്ത് മണ്ഡലങ്ങളില്‍ ജയം 1000ത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. ഈ മണ്ഡലങ്ങളില്‍ വീണ്ടും വീണ്ടും എണ്ണിയതാണ് സമയം പോകാന്‍ കാരണം. ഇതില്‍ ഏഴെണ്ണം കോണ്‍ഗ്രസിനൊപ്പം നിന്നു. മൂന്നെണ്ണം ബിജെപിക്കും കിട്ടി.

 500ല്‍ തീഴെ വോട്ടുകള്‍ക്ക് ജയം

500ല്‍ തീഴെ വോട്ടുകള്‍ക്ക് ജയം

500ല്‍ തീഴെ വോട്ടുകള്‍ക്കാണ് രണ്ടു സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചത്. ഗ്വാളിയോര്‍ സൗത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രവീണ്‍ പഥക് ജയിച്ചത് 121 വോട്ടുകള്‍ക്കാണ്. സുസ്വാരയില്‍ കോണ്‍ഗ്രസ് അംഗം ഹര്‍ദീപ് സിങ് ദാങ് ജയിച്ചത് 350 വോട്ടുകള്‍ക്കാണ്. ഇവിടെ നിരവധി തവണ വോട്ടെണ്ണല്‍ നടന്നു. ഒടുവില്‍ നേരിയ വോട്ടിന് കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു.

ജിസിസിക്ക് പല്ലില്ലെന്ന് ഖത്തര്‍; സൗദിയുമായുള്ള ചര്‍ച്ചയില്‍ നിലപാട് കടുപ്പിച്ച് അമീര്‍, വേണ്ടത് ഇത്ജിസിസിക്ക് പല്ലില്ലെന്ന് ഖത്തര്‍; സൗദിയുമായുള്ള ചര്‍ച്ചയില്‍ നിലപാട് കടുപ്പിച്ച് അമീര്‍, വേണ്ടത് ഇത്

യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി; മലയാളി ഉടമ മുങ്ങി, തൊഴിലാളികള്‍ പെരുവഴിയില്‍യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി; മലയാളി ഉടമ മുങ്ങി, തൊഴിലാളികള്‍ പെരുവഴിയില്‍

ബിജെപിക്ക് വീണ്ടും തിരിച്ചടി; ശക്തമായ നിലപാടുമായി ജെഡിയു, മോദിയും ഷായും ശരിക്കും പെട്ടുബിജെപിക്ക് വീണ്ടും തിരിച്ചടി; ശക്തമായ നിലപാടുമായി ജെഡിയു, മോദിയും ഷായും ശരിക്കും പെട്ടു

English summary
Why BJP Lost Madhya Pradesh Despite Getting More Votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X