കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഇടിത്തീയായി പ്രമുഖ വനിതാ എംഎല്‍എയുടെ രാജി! രാജി വെച്ച പിന്നാലെ എംഎല്‍എ കോണ്‍ഗ്രസില്‍

  • By Aami Madhu
Google Oneindia Malayalam News

രാജസ്ഥാനിലല്ല, ബിജെപിയെ സംബന്ധിച്ചെടുത്തോളം മധ്യപ്രദേശിലാണ് ശരിയായ അങ്കം. ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശ് കോണ്‍ഗ്രസ് പിടിച്ചാല്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചെടുത്തോളം എളുപ്പമാവില്ല. അതുകൊണ്ട് തന്നെ ഏത് വിധേനയും ജയമുറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് പാര്‍ട്ടി നേതൃത്വം.

എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ച് കയറിയ അത്ര എളുപ്പമാകില്ല ഇത്തവണത്തെ തിരഞ്ഞെടുപ്പെന്ന് ബിജെപിക്ക് നല്ല നിശ്ചയമുണ്ട്. അഴിമതിയും കര്‍ഷകസമരങ്ങളുമെല്ലാം ബിജെപിയെ തിരഞ്ഞുകൊത്തുന്നുണ്ട്. ഇതിനിടയിലാണ് ഇടിത്തീ എന്ന പോലെ നേതാക്കളുടെ കൊഴിഞ്ഞുപോക്കും. മന്ത്രിമാരും എംഎല്‍എമാരുമാണ് നേതൃത്വവുമായി ഉടക്കി ശത്രുപക്ഷത്ത് പോകുന്നത്. അവസാനമായി നേതൃത്വത്തോട് പിണങ്ങി പാര്‍ട്ടി വിട്ടതാകട്ടെ പ്രമുഖ വനിതാ എംഎല്‍എയും. പാര്‍ട്ടി വിട്ടതിന് എംഎല്‍എ വ്യക്തമാക്കിയ കാരണമാണ് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുക. വിശദവിവരങ്ങള്‍ ഇങ്ങനെ

 കൂട്ടകൊഴിഞ്ഞ് പോക്ക്

കൂട്ടകൊഴിഞ്ഞ് പോക്ക്

2003ല്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ശേഷം തുടര്‍ന്നുണ്ടായ മൂന്ന് തിരഞ്ഞെടുപ്പിലും ബിജെപിയാണ് മധ്യപ്രദേശില്‍ ജയിച്ചത്.എന്നാല്‍ ഇത്തവണ ബിജെപിയുടെ വിജയം പരുങ്ങലിലാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം അധികാരത്തിലെത്താന്‍ പറ്റിയ കാലവസ്ഥയാണ് ഇപ്പോള്‍.

 കൂടുമാറ്റം

കൂടുമാറ്റം

സമീപകാലത്ത് നടന്ന രണ്ട് അഭിപ്രായ സര്‍വ്വേകളിലും ബിജെപിക്ക് തോല്‍വിയാണ് പ്രവചിച്ചിരിക്കുന്നത്. അനുകൂല സര്‍വ്വേകളില്‍ പോലും നേരിയ മുന്‍തൂക്കം മാത്രമാണ് പ്രവചിക്കപ്പെട്ടത്.ഇതിനിടെയാണ് പാര്‍ട്ടിക്ക് കടുത്ത തലവേദന സൃഷ്ടിച്ച് നേതാക്കളുടെ കൂട്ട കൊഴിഞ്ഞ് പോക്ക്.

 പാര്‍ട്ടി വിട്ടു

പാര്‍ട്ടി വിട്ടു

ശിവരാജ് സിങ്ങ് ചൗഹാന്‍ മന്ത്രിസഭയില്‍ നിന്ന് ആദ്യം പോയത്. മന്ത്രിയും വനിതാ നേതാവുമായ പത്മ ശുക്ലയായിരുന്നു രാജിവെച്ച പിന്നാലെ ഇവര്‍ കോണ്‍ഗ്രസില്‍ എത്തുകയും ചെയ്തു. എന്നാല്‍ പത്മ ശുക്ലയുടെ രാജി വെറുമൊരു തുടക്കം മാത്രമായിരുന്നു. പിന്നാലെ പോയത് രണ്ട് മന്ത്രിമാര്‍. മുന്‍കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ സിറ്റിങ് എംഎല്‍എയുമായ സര്‍തജ് സിങ്ങും കഴിഞ്ഞ ദിവസം രാജിവെച്ചു.

 കോണ്‍ഗ്രസ് മുതലാക്കി

കോണ്‍ഗ്രസ് മുതലാക്കി

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാത്തതായിരുന്നു പാര്‍ട്ടി വിടാനുള്ള കാരണം. സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും അവസരം കോണ്‍ഗ്രസ് ഫലപ്രദമായി ഉപയോഗിച്ചതോടെ സര്‍ജത് സിങ്ങ് കോണ്‍ഗ്രസ് പാളയത്തില്‍ എത്തുകയായിരുന്നു.

 സ്ഥാനാര്‍ത്ഥിയായി

സ്ഥാനാര്‍ത്ഥിയായി

ഇതിന് പിന്നാലെ അദ്ദേഹത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഹോഷാങ്കാബാദ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് സര്‍ജത് സിങ്ങ്. 58 വര്‍ഷമായി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവിന്‍റെ കൂടുമാറ്റം ബിജെപിയെ ചില്ലറയല്ല തകര്‍ത്തിരിക്കുന്നത്.

 സ്വതന്ത്രമായി മത്സരിക്കും

സ്വതന്ത്രമായി മത്സരിക്കും

മന്ത്രിമാര്‍ മാത്രമല്ല കരുത്തരായ എംഎല്‍എമാരും ഇതിനിടയില്‍ ബിജെപി വിട്ടു. ഭോപ്പാലില്‍ നിന്നുള്ള എംഎല്‍എമാരായ ബ്രഹ്മാനന്ദും ജിതേന്ദ്ര ദോഗയുമാണ് പാര്‍ട്ടി വിട്ടത്. ഭാഗ്യാന്വേഷികളുടെ ചാഞ്ചാട്ടം കഴിഞ്ഞെന്ന് ഏറെ കുറേ പാര്‍ട്ടി ഉറപ്പിച്ചതിനിടെയിലായിരുന്നു മറ്റൊരു വനിതാ നേതാവും ഗ്വാളിയാറിലെ മുന്‍ മേയറുമായ സമീക്ഷയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പോയത്.

 കുടുംബാധിപത്യം

കുടുംബാധിപത്യം

ബിജെപിയില്‍ കുടുംബാധിപത്യമാണെന്ന് ആരോപിച്ചായിരുന്നു സമീക്ഷയുടെ രാജി. ഇവരെ സമവായത്തിലൂടെ പിടിച്ച് നിര്‍ത്താന്‍ ബിജെപി ശ്രമം നടത്തിയെങ്കിലും താന്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി വിട്ടത് മറ്റൊരു വനിതാ പ്രമുഖ എംഎല്‍എയാണ്.

 വനിതാ എംഎല്‍എ

വനിതാ എംഎല്‍എ

ഷാഹ്ദോള്‍ ജില്ലയിലെ ജയ്സിങ്ങ് നഹര്‍ മണ്ഡലം എംഎല്‍എയായ പ്രമീളാ സിങ്ങാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ഇവര്‍ കോണ്‍ഗ്രസ് നേതാവ് അജയ് സിങ്ങിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. പാര്‍ട്ടി വിട്ട പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രമീള ഉന്നയിച്ചത്.

 ടിക്കറ്റ് നല്‍കിയില്ല

ടിക്കറ്റ് നല്‍കിയില്ല

സ്ത്രീശാക്തീകരണത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന സര്‍ക്കാര്‍ അഞ്ച് വര്‍ഷം ജനങ്ങളേയും സര്‍ക്കാരിനേയും സേവിച്ച സ്ത്രീക്ക് ടിക്കറ്റ് നല്‍കിയില്ലെന്ന് പ്രമീള പറയുന്നു. ഇത്തരത്തിലാണോ ബിജെപി സ്ത്രീശാക്തീകരണം നടപ്പാക്കുന്നതെന്നും പ്രമീള ചോദിച്ചു. ഇപ്പോള്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

 ജനങ്ങളെ സേവിക്കും

ജനങ്ങളെ സേവിക്കും

എനിക്ക് രാഷ്ട്രീയം കളിക്കേണ്ട. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അപ്പുറം തനിക്ക് ജനങ്ങളെ സേവിച്ചാല്‍ മതിയെന്നും പ്രമീള പറഞ്ഞു. അതേസമയം പാര്‍ട്ടി വിട്ട നേതാക്കളേയെല്ലാം ബിജെപി പുറത്താക്കിയിട്ടുണ്ട്.
അച്ചടക്കരാഹിത്യം ചൂണ്ടിക്കാടിയാണ് ബിജെപി നേതാക്കളെ പുറത്താക്കിയിരിക്കുന്നത്.

 ബിജെപിയുടെ വിധി

ബിജെപിയുടെ വിധി

ഒറ്റഘട്ടമായി നടക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പ് നവംബര്‍ 28നാണ് നടക്കുന്നത്. ഡിസംബര്‍ 11നാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്.തെരഞ്ഞെടുപ്പില്‍ ഈ വിമത സ്ഥാനാര്‍ത്ഥികളാകും 30 ഓളെ സീറ്റുകളില്‍ ബിജെപിയുടെ വിധി നിശ്ചയിക്കുന്നത്.

English summary
Madhya Pradesh Assembly Elections: Unhappy with ticket distribution, BJP legislator joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X