• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കമല്‍ നാഥിന്റെ ബ്രഹ്മാസ്ത്രം!!! ആയുസ്സ് നീട്ടിക്കിട്ടിയ കോണ്‍ഗ്രസ് സര്‍ക്കാര്‍... പക്ഷേ, എത്രനാള്‍?

 • By Desk

ഭോപ്പാല്‍: കമല്‍ നാഥ് കോണ്‍ഗ്രസിന്റെ പഴയ പടക്കുതിരിയാണ്. പഴയ പടക്കുതിര എന്ന് ശരിക്കും അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ആവില്ല. നീണ്ട 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ അധികാരം പിടിച്ചെടുക്കാന്‍ മുന്നില്‍ നിന്ന് നയിച്ചത് കമല്‍നാഥ് ആയിരുന്നു. ഒപ്പമുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ ഒടുക്കം വെട്ടുകയും ചെയ്തു.

cmsvideo
  Madhya Pradesh Floor Test: How Kamal Nath played his political Game

  മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് താത്ക്കാലിക വിജയം; സമ്മേളനം 26 ലേക്ക് മാറ്റി, നിര്‍ദേശം പാലിച്ചില്ല

  വിശ്വാസ വോട്ടെടുപ്പ്; കോണ്‍ഗ്രസിന്‍റെ കളി വേറെ, അവസാന നിമിഷത്തിലും കമല്‍നാഥിന് ആത്മവിശ്വാസം

  സിന്ധ്യ ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയ്‌ക്കൊപ്പം കൂടി. സിന്ധ്യക്കൊപ്പം 22 എംഎല്‍എമാരും രാജിവച്ചു. യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് 16, തിങ്കളാഴ്ച മധ്യപ്രദേശ് നിയമസഭ ചേരുമ്പോള്‍ ഭൂരിപക്ഷമില്ലാതെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴേണ്ടതായിരുന്നു. എന്നാല്‍ അതിനെ തന്ത്രപൂര്‍വ്വം മറികടന്നിരിക്കുകയാണ് കോണ്‍ഗ്രസിന്റെ പഴയ പടക്കുതിര.

  എങ്ങനെയാണ് ഈ ഭരണഘടനാ പ്രതിസന്ധിയെ കമല്‍നാഥ് മറികടന്നത് എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. അത് നേരായ വഴിയിലൂടെ ആണോ അതോ, ഞെട്ടിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രത്തിലൂടെ ആണോ എന്നത് പരിശോധിക്കാം. ഒരുപക്ഷേ, കൊറോണ വൈറസിന്റെ വ്യാപനത്തെ പോലും ഇപ്പോള്‍ കമല്‍നാഥ് സ്തുതിക്കുന്നുണ്ടാവും.

  മധ്യപ്രദേശ് നിയമസഭ

  മധ്യപ്രദേശ് നിയമസഭ

  കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ അഭൂതപൂര്‍വ്വമായ തിരിച്ചുവരവ് പ്രകടമായത്. 114 സീറ്റുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു.

  എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആയി. 22 എംഎല്‍എമാര്‍ ആണ് സ്ഥാനം രാജിവച്ചിട്ടുള്ളത്.

  വിശ്വാസ വോട്ടെടുപ്പ്

  വിശ്വാസ വോട്ടെടുപ്പ്

  മാര്‍ച്ച് 16 ന് സഭയില്‍ കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണം എന്നായിരുന്നു സ്പീക്കര്‍ക്ക് ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ആ നിര്‍ദ്ദേശം ആണ് ഇന്ന് അട്ടിമറിയ്ക്കപ്പെട്ടത്. കമല്‍നാഥ് എന്ന തന്ത്രജ്ഞന്റെ പ്രകടനത്തിന് കൂടിയാണ് രാഷ്ട്രം ഇന്ന് സാക്ഷ്യം വഹിച്ചത്.

  ബ്രഹ്മാസ്ത്രവുമായി കമല്‍നാഥ്

  ബ്രഹ്മാസ്ത്രവുമായി കമല്‍നാഥ്

  സഭയില്‍ വിശ്വാസവോട്ട് തേടാനിരിക്കെ ആയിരുന്നു കമല്‍നാഥിന്റെ ബ്രഹ്മാസ്ത്രം. അത് ഗവര്‍ണര്‍ക്ക് ഒരു കത്തായി നല്‍കുകയായിരുന്നു. തടഞ്ഞുവക്കപ്പെട്ടിരിക്കുന്ന എംഎല്‍എമാരുടെ അസാന്നിധ്യത്തില്‍ വിശ്വാസ വോട്ട് തേടുന്നത് സാധ്യമല്ലെന്നതായിരുന്നു കത്തിന്റെ സാരം.

  മാത്രമല്ല, ഇക്കാര്യത്തില്‍ സ്പീക്കറുടെ അധികാരത്തില്‍ ഗവര്‍ണര്‍ കൈകടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കമല്‍നാഥ് വ്യക്തമാക്കി.

  ഗവര്‍ണര്‍ കീഴടങ്ങി

  ഗവര്‍ണര്‍ കീഴടങ്ങി

  ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് കീഴടങ്ങുക മാത്രമായിരുന്നു വഴി. നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ ഒരു മിനിട്ടില്‍ എല്ലാം ഒതുക്കി. പ്രസംഗത്തിന്റെ അവാന പേജ് മാത്രം വായിച്ചുകൊണ്ടായിരുന്നു ഗവര്‍ണര്‍ അവസാനിപ്പിച്ചത്.

  കോണ്‍ഗ്രസ് സര്‍ക്കാരിനോട്, ഭരണഘടനയെ പിന്തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു അദ്ദേഹം. എല്ലാവരും നിര്‍ബന്ധമായും ഭരണഘടനാപരമായ നിമയങ്ങള്‍ പിന്തുടരണം. എന്നാല്‍ മാത്രമേ മധ്യപ്രദേശിന്റെ അന്തസ്സ് സംരക്ഷിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

  ഇനി 10 ദിവസം

  ഇനി 10 ദിവസം

  മാര്‍ച്ച് 26 വരെയാണ് മധ്യപ്രദേശ് നിയമസഭ പിരിഞ്ഞിരിക്കുന്നത്. സത്യത്തില്‍ കമല്‍നാഥിനും കോണ്‍ഗ്രസിനും അധികാരക്കസേരയില്‍ ഇരിക്കാന്‍ 10 ദിവസം അധികം ലഭിച്ചു എന്ന് പറയാം. ഈ പത്ത് ദിവസം കൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ഇവര്‍ക്ക് സാധിക്കുമോ എന്നതും വലിയ ചോദ്യം തന്നെയാണ്.

  ഇവരെ തിരിച്ചെത്തിക്കാന്‍ പറ്റുമോ എന്നത് ഏറെക്കുറേ അസാധ്യമായ കാര്യമാണ്.

  എംഎല്‍എമാര്‍ ബെംഗളൂരുവില്‍

  എംഎല്‍എമാര്‍ ബെംഗളൂരുവില്‍

  ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലാണ് സിന്ധ്യയ്‌ക്കൊപ്പമുള്ള എംഎല്‍എമാര്‍ ഇപ്പോഴുള്ളത്. 22 എംഎല്‍എമാരും ഇവിടെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ എംഎല്‍എമാരെ കര്‍ണാടകത്തില്‍ തടങ്കലില്‍ വച്ചിരിക്കുകയാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ വിജയിക്കുന്നും ഇല്ല.

  തട്ടിക്കൊണ്ടുപോയ എംഎല്‍എമാരെ മോചിപ്പിക്കാന്‍ സഹായം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കമല്‍നാഥ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയയ്ക്കുകയും ചെയ്തു.

  കൊറോണയുടെ പേരില്‍

  കൊറോണയുടെ പേരില്‍

  രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സഭാ സമ്മേളനം നിര്‍ത്തിവയ്ക്കണം എന്ന ആവശ്യവും കഴിഞ്ഞ ദിവസം കമല്‍നാഥ് ഗവര്‍ണര്‍ക്ക് മുന്നില്‍ വച്ചിരുന്നു. ഇക്കാര്യം പരിഗണിക്കപ്പെടാതിരുന്ന സാഹചര്യത്തിലാണ്, പുതിയ ഭരണഘടനാ പ്രശ്‌നം കമല്‍നാഥ് ഉയര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  എന്തായാലും ബിജെപി ഇക്കാര്യത്തില്‍ പിറകോട്ടില്ല. സര്‍ക്കാര്‍ ഉടന്‍ വിശ്വാസ വോട്ട് തേടണം എന്ന ആവശ്യം ഉന്നയിച്ച് അവര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഹര്‍ജി സുപ്രീം കോടതി അടുത്ത ദിവസം തന്നെ പരിഗണിക്കുന്നും ഉണ്ട്.

  കോണ്‍ഗ്രസിന്റെ സാധ്യതകള്‍

  കോണ്‍ഗ്രസിന്റെ സാധ്യതകള്‍

  രാജിവച്ച് പോയവരില്‍ ഒരു വിഭാഗത്തെയെങ്കിലും തിരികെ കൊണ്ടുവരിക എന്നത് മാത്രമാണ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് മുന്നിലുള്ള ഏക സാധ്യത. അത് എത്രത്തോളം പ്രായോഗികമാകും എന്ന് കോണ്‍ഗ്രസിന് തന്നെ സംശയവും ഉണ്ട്.

  മധ്യപ്രദേശ് നിയമസഭയില്‍ 230 ല്‍ 222 എംഎല്‍എമാര്‍ ആണ് ഉള്ളത്. മറ്റുള്ളവരുടെ പിന്തുണ കൂടി കണക്കാക്കിയാല്‍ ആകെയുള്ളത് 115 എംഎല്‍എമാരുടെ പിന്തുണ. 22 എംഎല്‍എമാരുടെ രാജിക്കത്ത് അംഗീകരിക്കപ്പെട്ടാല്‍ പിന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നത് കോണ്‍ഗ്രസിന് സംബന്ധിച്ച് അസാധ്യമാകും. അത്തരം ഒരു സാഹചര്യത്തില്‍ ബിജെപിയ്ക്ക് ഇപ്പോഴുള്ള 107 എംഎല്‍എമാര്‍ മാത്രം മതിയാകും സര്‍ക്കാരിനെ താഴെയിടാന്‍.

  വിശ്വാസ പ്രമേയമില്ലെങ്കില്‍ അവിശ്വാസം

  വിശ്വാസ പ്രമേയമില്ലെങ്കില്‍ അവിശ്വാസം

  വിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബിജെപിയ്ക്ക് സാധിക്കും. സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ പത്ത് ദിവസം കാത്തിരിക്കണം എന്ന് മാത്രം. അത്തരം ഒരു സാഹചര്യം വന്നാലും കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴും എന്ന് ഉറപ്പാണ്.

  English summary
  Madhya Pradesh Floor Test: How Kamal Nath played his political Game.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more