കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ കുതന്ത്രം പൊളിച്ചടുക്കി കമല്‍നാഥ്; രണ്ടുമിനുട്ടില്‍ എല്ലാം തീര്‍ന്നു, സൂചന നേരത്തെ കിട്ടി

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണടാകത്തിലേക്ക് കടത്തി ബിജെപി ഒരുക്കിയ കെണി കമല്‍നാഥ് എന്ന രാഷ്ട്രീയ ചാണക്യന്‍ പൊട്ടിച്ചത് വെറും രണ്ടു മിനുട്ട് കൊണ്ട്. സഭാ നടപടികള്‍ കേവലം രണ്ടു മിനുട്ട് മാത്രമാണ് നീണ്ടത്. നിയമസഭയിലെത്തിയ വേളയില്‍ തന്നെ കൈ ഉയര്‍ത്തി വിജയ ചിഹ്നം കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ചത് വ്യക്തമായ പദ്ധതി നേരത്തെ തയ്യറാക്കി എന്നതിന്റെ സൂചനയായിരുന്നു.

Recommended Video

cmsvideo
Kamal Nath gets 10 day break before floor test | Oneindia Malayalam

എന്തുവന്നാലും കോണ്‍ഗ്രസ് വിജയിക്കുമെന്ന കമല്‍നാഥിന്റെ വാക്കുകളിലുമുണ്ടായിരുന്നു തികഞ്ഞ ആത്മവിശ്വസം. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമെന്ന് കരുതിയ ബിജെപി നേതാക്കള്‍ക്ക് മുഖത്തേറ്റ അടിയായി സഭയിലെ നടപടികള്‍. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ കമല്‍നാഥിന്റെ നീക്കങ്ങള്‍ ഇങ്ങനെ...

സമ്മേളനത്തിന്റെ ആദ്യദിനം

സമ്മേളനത്തിന്റെ ആദ്യദിനം

മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്. ബിജെപിയുടെ ആവശ്യം കണക്കിലെടുത്ത്് ഇന്ന് തന്നെ വിശ്വാസ വോട്ട് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ സ്പീക്കര്‍ പ്രജാപതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ എല്ലാം തിങ്കളാഴ്ച അറിയാമെന്നാണ് ഞായറാഴ്ച രാത്രി സ്പീക്കര്‍ പ്രതികരിച്ചത്.

വായിച്ചത് അവസാന പേജ് മാത്രം

വായിച്ചത് അവസാന പേജ് മാത്രം

ഗവര്‍ണറുടെ നയപ്രഖ്യാപനമായിരുന്നു ആദ്യം. മുഴുവന്‍ പേജുകളും അദ്ദേഹം വായിച്ചില്ല. അവസാന പേജ് മാത്രമാണ് വായിച്ചത്. ഗവര്‍ണറുടെ അസംതൃപ്തി അദ്ദേഹത്തിന്റെ പ്രകടനത്തില്‍ വ്യക്തമായിരുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ട് പ്രസംഗം അവസാനിപ്പിച്ചു.

മിനുട്ടുകള്‍ക്കകം എല്ലാം തീര്‍ന്നു

മിനുട്ടുകള്‍ക്കകം എല്ലാം തീര്‍ന്നു

രണ്ടു മിനുട്ടില്‍ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങി. തൊട്ടുപിന്നാലെ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ തമ്മില്‍ ബഹളം വച്ചു. ഇതിനിടെ കൊറോണ വൈറസ് ഭീതി ചൂണ്ടിക്കാട്ടി സ്പീക്കര്‍ സഭ 26ലേക്ക് മാറ്റിയതായി അറിയിച്ചു. പത്ത് ദിവസത്തെ അവസരമാണ് കമല്‍നാഥ് സര്‍ക്കാരിന് ഇതുവഴി ലഭിച്ചത്.

ഗവര്‍ണറെ അറിയിച്ചു

ഗവര്‍ണറെ അറിയിച്ചു

സ്പീക്കര്‍ സഭ നീട്ടിവയ്ക്കുമെന്നും കമല്‍നാഥ് സര്‍ക്കാര്‍ അതിനുള്ള വഴി ഒരുക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. മണിക്കൂറുകള്‍ മുമ്പ് കമല്‍നാഥ് ഗവര്‍ണറെ രേഖാമൂലം പ്രതികരണം അറിയിച്ചരുന്നു. വിശ്വാസ വോട്ട് നടത്തേണ്ട കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കമല്‍നാഥ് ഗവര്‍ണറെ അറിയിച്ചത്.

മറ്റൊരു സൂചനയും നല്‍കി

മറ്റൊരു സൂചനയും നല്‍കി

ഇന്നത്തെ സഭാ അജണ്ടയില്‍ വിശ്വാസ വോട്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. ഗവര്‍ണറുടെ നയപ്രഖ്യാപനവും നന്ദിപ്രമേയ അവതരണവുമാണ് ഉള്‍പ്പെടുത്തിയത്. അതുകൊണ്ടുതന്നെ വിശ്വാസ വോട്ട് നടക്കില്ലെന്ന് ഗവര്‍ണര്‍ക്കും ബോധ്യമുണ്ടായിരുന്നു. ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പിന്നാലെ സ്പീക്കര്‍ സഭാ നടപടികള്‍ നീട്ടിവച്ചു.

ഞങ്ങള്‍ എല്ലാം അതിജീവിക്കും

ഞങ്ങള്‍ എല്ലാം അതിജീവിക്കും

ഞങ്ങള്‍ എല്ലാം അതിജീവിക്കുമെന്ന് ബിജെപി അംഗങ്ങള്‍ വിളിച്ചുപറഞ്ഞു. അധികം വൈകാതെ ബിജെപി സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതിയില്‍ നിന്നുള്ള വിവരം.

ബിജെപി അംഗങ്ങള്‍ രാജ്ഭവനിലേക്ക്

ബിജെപി അംഗങ്ങള്‍ രാജ്ഭവനിലേക്ക്

ഗവര്‍ണര്‍ക്ക് മുമ്പില്‍ തങ്ങളുടെ മുഴുവന്‍ അംഗങ്ങളെയും ഹാജരാക്കാനാണ് ബിജെപിയുടെ ആലോചന. എല്ലാ ബിജെപി അംഗങ്ങളും ഉടനെ രാജ്ഭവനിലെത്തും. സ്പീക്കര്‍ ഗവര്‍ണറുടെ ഉത്തരവ് പാലിക്കാത്തതാണ് ബിജെപിയുടെ ഹര്‍ജിയിലെ പ്രധാന വിഷയം. ഒരുപക്ഷേ പുതിയ നിയമപ്രശ്‌നത്തിലേക്ക് സംഭവങ്ങള്‍ എത്തിയേക്കാം.

ഗവര്‍ണറും സ്പീക്കറും

ഗവര്‍ണറും സ്പീക്കറും

സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണര്‍ ആണെന്ന് ബിജെപി പറയുന്നു. നിയമസഭയുടെ കാര്യങ്ങളില്‍ സ്പീക്കറുടെ നിലപാടാണ് അന്തിമമെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വാദങ്ങള്‍ തന്നെയാകും ചൊവ്വാഴ്ച സുപ്രീംകോടതിയിലും നടക്കുക. രണ്ടുകാര്യങ്ങലാണ് സഭ നീട്ടിവയ്ക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് പറയുന്നു.

ഒന്നാമത്തെ കാരണം

ഒന്നാമത്തെ കാരണം

കൊറോണ വൈറസ് ഭീതിയാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഒരു കാരണം. കോണ്‍ഗ്രസ് അംഗങ്ങള്‍ മാസ്‌ക് ധരിച്ചാണ് സഭയിലെത്തിയത്. ബിജെപി അംഗങ്ങള്‍ ഹരിയാനയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ രാജസ്ഥാനിലുമായിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങൡും കൊറോണ ഭീതി നിലനില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പല നിമയസഭകളും നടപടികള്‍ നീട്ടിവച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടാമത്തെ കാരണം

രണ്ടാമത്തെ കാരണം

എംഎല്‍എമാര്‍ക്ക് സുരക്ഷിതമായും സ്വതന്ത്രമായും തങ്ങളുടെ നിലപാടുകള്‍ അറിയിക്കാന്‍ നിലവിലെ സാഹചര്യം പര്യാപ്തമല്ലെന്നാണ് സഭ പിരിച്ചുവിടാനും വിശ്വാസ വോട്ടെടുപ്പ് നടത്താതിരിക്കാനും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ കാരണം. 22 എംഎല്‍എമാരെ തടവില്‍ വച്ചിരിക്കുന്ന സാഹചര്യത്തില്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സാധ്യമല്ലെന്നും കോണ്‍ഗ്രസ് വാദിക്കുന്നു. ഇക്കാര്യം കമല്‍നാഥ് ഗവര്‍ണറെ അറിയിക്കുകയും ചെയ്തിരുന്നു.

വിമതരും കോടതിയെ സമീപിച്ചേക്കും

വിമതരും കോടതിയെ സമീപിച്ചേക്കും

22 വിമത കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബെംഗളൂരുവിലുള്ളത്. ഭോപ്പാലില്‍ തിരിച്ചെത്തിയാല്‍ കൊറോണ പരിശോധന നടത്തി ഐസൊലേഷന്‍ വാര്‍ഡിലക്ക് മാറ്റിയേക്കാമെന്ന വിവരം ലഭിച്ചതോടെയാണ് അവര്‍ കര്‍ണാടകത്തില്‍ തന്നെ തങ്ങിയത്. വിശ്വാസ വോട്ടെടുപ്പിന് ശേഷം തിരിച്ചെത്താമെന്നാണ് അവരുടെ നിലപാട്. ഒരുപക്ഷേ, തങ്ങള്‍ സ്വതന്ത്രരാണെന്ന് വിമതര്‍ കോടതിയെ അറിയിക്കുമെന്നും സൂചനയുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ വിചിത്ര നടപടികള്‍; തടവുകാര്‍ക്ക് മോചനം, സ്ഥാപനങ്ങള്‍ അടച്ചു; വിമാനം റദ്ദാക്കിഗള്‍ഫ് രാജ്യങ്ങളില്‍ വിചിത്ര നടപടികള്‍; തടവുകാര്‍ക്ക് മോചനം, സ്ഥാപനങ്ങള്‍ അടച്ചു; വിമാനം റദ്ദാക്കി

English summary
Madhya Pradesh Floor Test: Governor read out only the last page of his traditional address on the opening day of the budget session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X