കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവിന്റെ പുത്ര ജീവക് ബീജ് ബിജെപി സര്‍ക്കാര്‍ നിരോധിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: യോഗ ഗുരു ബാബ രാംദേവിന്റെ വിവാദ മരുന്ന് പുത്ര ജീവക് ബീജ് മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. മരുന്നിന്റെ പേര് മാറ്റുന്നത് വരെ സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ആണ്‍കുഞ്ഞ് ജനിക്കാന്‍ മരുന്ന് എന്ന പരസ്യവുമായി പുറത്തിറങ്ങിയ ദിവ്യ ഫാര്‍മസിയുടെ പുത്ര ജീവക് ബീജ് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ മരുന്ന് ഉപയോഗിച്ചാല്‍ ആണ്‍കുഞ്ഞ് ജനിക്കുമെന്നാണ് ഉത്പാദകര്‍ നല്‍കുന്ന ഉറപ്പ്.

മരുന്നിന്റെ ഉത്പാദനവും വില്‍പ്പനയും തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വെച്ചിരുന്നു. ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമാണ് പുത്ര ജീവക് ബീജ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിപണിയില്‍ നിന്ന് ഉത്പന്നം പിന്‍വലിച്ച് ഫാര്‍മസിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നായിരുന്നു സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടത്.

baba-ramdev

ലിംഗാനുപാതത്തെ ഗൗരവമായി കണക്കാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആണ്‍കുട്ടികള്‍ മാത്രം പിറക്കാന്‍ എന്ന പരസ്യവുമായി വരുന്ന മരുന്നിനെതിരെ നടപടിയെടുക്കണമെന്ന് വ്യാപകമായി ആവശ്യം ഉയര്‍ന്നു. പുത്ര ജീവക് ബീജ് വില്‍പ്പന നിരോധിച്ച് അന്വേഷണം ആരംഭിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മരുന്ന് നിരോധിച്ചത്.

മരുന്നുമായി ഉയരുന്ന വിവാദം മോദി സര്‍ക്കാരിനെ അപമാനിക്കാനാണ് എന്നാണ് രാംദേവ് പ്രതികരിച്ചത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുമായി അടുപ്പമുള്ളയാളാണ് യോഗ ഗുരു ബാബ രാംദേവ്. ഹരിയാനയിലെ ബി ജെ പി സര്‍ക്കാര്‍ അടുത്തിടെ രാംദേവിനെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചിരുന്നു. തനിക്ക് കാബിനറ്റ് റാങ്ക് നല്‍കാനുള്ള ഹരിയാന സര്‍ക്കാരിന്റെ വാഗ്ദാനം രാംദേവ് തന്നെ നിരസിക്കുകയായിരുന്നു.

English summary
Madhya Pradesh bans Ramdev's controversial 'Putrajeevak' medicine till its name is changed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X