മുന്നില്‍ വേറെ വഴിയില്ല; ഒടുവില്‍ മധ്യപ്രദേശില്‍ അറ്റകൈ പ്രയോഗം നടത്തി ബിജെപി
ഇൻഡോർ: മധ്യപ്രദേശിൽ വിമതർക്കെതിരെ കടുത്ത നടപടിയുമായി ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡുകളിലെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരത്തിനിറങ്ങിയ 200 ഓളം വിമതർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.ഇവരെ ആറു വർഷത്തേക്കാണ് ബിജെപി പുറത്താക്കിയിരിക്കുന്നത്.
മുന്നിൽ മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെയാണ് പാർട്ടി കടുത്ത നടപടികളിലേക്ക് കടന്നത്. പാർട്ടിക്കെതിരെ നിലപാട് സ്വീകരിക്കുന്ന പ്രവർത്തകരെ പിന്തിരിപ്പിക്കാനോ അനുനയിപ്പിക്കാനോ കഴിയാതെ വന്നതോടെയാണ് പുറത്താക്കൽ എന്ന തീരുമാനത്തിൽ പാർട്ടി എത്തിയതെന്നാണ് വൃത്തങ്ങൾ പറയുന്നത്.200 പേരെ പുറത്താക്കിയത് കൊണ്ടൊന്നും പ്രശ്നം അവസാനിക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇൻഡോർ, ഉജ്ജയിൻ ഡിവിഷനുകളിലെ വിവിധ വാർഡുകളിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടുള്ള 80 മുതൽ 100 ബിജെപി വിമതർക്കെതിരെയും നേതൃത്വം സമാന നീക്കത്തിന് ഒരുങ്ങുന്നതായാണ് വിവരം. 'ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നിരവധി ബിജെപി പ്രവർത്തകർ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് എതിരായി മത്സരിക്കുന്നതായി വിവരം ലഭിച്ചു. ഇത്തരം പ്രവൃത്തി അച്ചടക്ക ലംഘനത്തിന് കീഴിൽ വരും. അതുകൊണ്ട് വരുന്ന ആറ് വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വിഷ്ണുദത്ത് ശർമ്മ ഇവരെ പുറത്താക്കി' എന്ന് ഇൻഡോർ ഡിവിഷന്റെ ചുമതലയുള്ള ഭഗവാൻദാസ് സിറ്റി പ്രസിഡന്റ് ഗൗരവ് രൺഡിവെയ്ക്ക് നൽകിയ കത്തിൽ പറഞ്ഞു.
ഇൻഡോറിലെ വിവിധ വാർഡുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 200 ഓളം ബിജെപി പ്രവർത്തകർ മെമ്പർ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ബിജെപി ഔദ്യോഗിക സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ഫോം 8, 9 (ഫോം ബി) നൽകിയതോടെ പല വിമതരും പത്രിക പിൻവലിച്ചു. മുതിർന്ന നേതാക്കളായ അജയ് സിംഗ് നറുക്കയും ദിലീപ് ശർമ്മയും ഉൾപ്പടെയുള്ള നേതാക്കളും പാർട്ടി തീരുമാനം അനുസരിക്കാൻ തയ്യാറായി. നാമനിർദേശപട്ടിക പിൻവലിക്കാതിരുന്ന വിമതരെ അനുനയിപ്പിക്കാനും ഇവരെ കൊണ്ട് പട്ടിക പിൻവലിക്കാനും നേതൃത്വം തന്നെ മുതിർന്ന നേതാക്കളെ രംഗത്തിറക്കിയിരുന്നു.
ഇതിലിപ്പോ ആരെ നോക്കും.... സൂപ്പർ ലുക്കുമായി അർച്ചന ശുശീലനും ലേഖ എംജി ശ്രീകുമാറും
എന്നാൽ, വാർഡ് 11ൽ നിന്ന് മംഗ്ലീലാൽ റെഡ്വാൾ, വാർഡ് 33 ൽ നിന്ന് മായ ദവ്ഭട്ട്, വാർഡ് 36 ൽ നിന്ന് ജീവൻ പഞ്ചോളി, വാർഡ് 51 ലെ കമൽ യാദവ്, വാർഡ് 52 ലെ തുളസി പ്രജാപത്, വാർഡ് 54 ൽ നിന്നുള്ള രാകേഷ് ഗോയൽ, വാർഡ് 64 ൽ നിന്ന് കിഷോർ മീണയും, വാർഡ് 80 ലെ ഹേമന്ത് തിവാരിയും പാർട്ടി മുന്നറിയിപ്പ് നൽകിയിട്ടും പത്രിക പിൻവലിക്കാൻ വിസമ്മതിച്ചിരുന്നു. ഇതോയെയാണ് വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിലേക്ക് കാര്യം എത്തിയത്.












Click it and Unblock the Notifications