കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് പിടിക്കാന്‍ ബിജെപിക്ക് ടീം 62, സിന്ധ്യയ്‌ക്കൊപ്പം വില്ലന്‍മാര്‍, വിശ്വസ്തരും, കോണ്‍ഗ്രസിനുള്ള പൂട്ട്!!

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് പോരാട്ടം കടുപ്പിക്കാന്‍ ബിജെപി. കേന്ദ്രത്തില്‍ നിന്ന് വമ്പന്‍ ടീമിനെ ഇറക്കിയുള്ള പോരാട്ടമാണ് ബിജെപി നടത്തുന്നത്. അണിയറയില്‍ നിശബ്ദമായി ഇരുന്ന് കോണ്‍ഗ്രസിനെ പൊളിക്കാനുള്ള തന്ത്രമാണിത്. അതേസമയം ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് കഴിഞ്ഞു. പുനസംഘടനയില്‍ സീനിയര്‍ നേതാക്കള്‍ക്കും മന്ത്രിസ്ഥാനം നല്‍കും. ഇതില്‍ വിട്ടുവീഴ്ച്ചയ്ക്ക് സിന്ധ്യ തയ്യാറാണ്. അതേസമയം ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രീതി ഇടിഞ്ഞത് കൊണ്ടുള്ള ആശങ്കയാണ് ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യയെ മുന്‍നിര്‍ത്തി കളിക്കാന്‍ ബിജെപി പ്രേരിപ്പിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയ തുടര്‍ച്ച മധ്യപ്രദേശില്‍ നിന്ന് വീണ്ടും ആരംഭിക്കണമെന്നാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.

വീക്‌നെസില്ലാത്ത ടീം

വീക്‌നെസില്ലാത്ത ടീം

ശിവരാജ് സിംഗ് ചൗഹാനെ മധ്യപ്രദേശില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്താനാണ് അമിത് ഷാ തീരുമാനിച്ചിരിക്കുന്നത്. അതല്ലെങ്കില്‍ സിന്ധ്യ കൂടുതല്‍ ശക്തനാവും എന്നാണ് വിലയിരുത്തല്‍. മൂന്ന് തരത്തിലുള്ള പദ്ധതികളാണ് തയ്യാറായിരിക്കുന്നത്. 22 സീനിയര്‍ നേതാക്കളെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇവരാണ് തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുക. ഒന്നൊഴിയാതെ എല്ലാ വോട്ടര്‍മാരെയും കേന്ദ്രീകരിച്ചുള്ള സമ്പൂര്‍ണമായ ക്യാമ്പയിനിംഗാണ് ബിജെപി നടത്തുന്നത്. എതിരാളികളെ പോലും ഒഴിവാക്കുന്നില്ല.

അമിത് ഷായുടെ ടീം

അമിത് ഷായുടെ ടീം

അമിത് ഷായുടെ ടീമില്‍ വിശ്വസ്തരായ നാല് മന്ത്രിമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഓരോ ദിവസവും മണ്ഡലങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ജെപി നദ്ദയ്ക്കും അമിത് ഷായ്ക്കും നല്‍കും. എംപിമാരെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയെ മുമ്പ് രൂക്ഷമായി വിമര്‍ശിച്ച ശത്രുക്കളായ നേതാക്കളെ വരെ ഈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിശ്രമമില്ലാതെ ചൗഹാന്‍

വിശ്രമമില്ലാതെ ചൗഹാന്‍

ജ്യോതിരാദിത്യ സിന്ധ്യയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചൗഹാനെ അലട്ടുന്നത്. അദ്ദേഹത്തിന്റെ കൂടെ വന്നവരൊക്കെ അഴിമതിയുടെ പ്രതിച്ഛായയുള്ളവരാണ്. ഭരണനേട്ടങ്ങളും പറയാനില്ല. അതുകൊണ്ട് ചൗഹാന്‍ മറ്റൊരു കമ്മിറ്റി കൂടി തിരഞ്ഞെടുപ്പ് വിജയത്തിനായി ഒരുക്കിയിട്ടുണ്ട്. 16 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണിത്. ചൗഹാന്റെ വിശ്വസ്തനായ ഭൂപേന്ദ്ര സിംഗിനാണ് ചുമതല. ഇതില്‍ 24 മണ്ഡലങ്ങള്‍ക്കായി 24 സീനിയര്‍ നേതാക്കളെയാണ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

സിന്ധ്യ ലക്ഷ്യമിടുന്നത്

സിന്ധ്യ ലക്ഷ്യമിടുന്നത്

10 മന്ത്രിസ്ഥാനം സിന്ധ്യ നേരത്തെ തന്നെ നോട്ടമിട്ടിരുന്നു. ഗ്വാളിയോറില്‍ തന്റെ കരുത്ത് കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് സിന്ധ്യ. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തി കഴിഞ്ഞു. മധ്യപ്രദേശില്‍ ചൗഹാന് സാധിക്കാത്ത കാര്യമായിരുന്നു ഇത്. അമിത് ഷാ ഈ നീക്കത്തില്‍ സംതൃപ്തനാണ്. സിന്ധ്യക്ക് കൂടുതല്‍ ശക്തമായ സന്നാഹങ്ങള്‍ അമിത് ഷാ നല്‍കുന്നതും ഇത് കൊണ്ടാണ്. അതേസമയം ഉപതിരഞ്ഞെടുപ്പിന് ശേഷം സിന്ധ്യയെ ഒറ്റപ്പെടുത്താനുള്ള സാധ്യതകളും ശക്തമാണ്. കേന്ദ്ര മന്ത്രിസ്ഥാനം ഇനിയും നീട്ടികൊണ്ടുപോകാനാണ് അമിത് ഷാ താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ മാത്രമേ സിന്ധ്യയെ വരുതിയില്‍ നിര്‍ത്താനാവൂ.

ഒന്നിച്ച് ചൗഹാനും മിശ്രയും

ഒന്നിച്ച് ചൗഹാനും മിശ്രയും

നരോത്തം മിശ്രയും ചൗഹാനും ഒന്നിച്ച് ചേര്‍ന്നിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന് ശേഷം സിന്ധ്യ ഗ്രൂപ്പിനെ പിളര്‍ക്കാനാണ് പ്ലാന്‍. ഇവരില്‍ പകുതി പേര്‍ക്ക് മാത്രം മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ ഇവര്‍ യോജിച്ചിരിക്കുകയാണ്. അതേസമയം അളവില്‍ കവിഞ്ഞ് ഭരണത്തില്‍ ഇടപെടാനുള്ള സിന്ധ്യയുടെ ശ്രമങ്ങളാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. മിശ്ര ഇക്കാര്യം അമിത് ഷായെ അറിയിച്ചിട്ടുണ്ട്. സിന്ധ്യക്ക് ഗ്വാളിയോറില്‍ പഴയ കരുത്തില്ലെന്ന വാദത്തിലാണ് ചൗഹാനുള്ളത്. ഗുണയില്‍ തോറ്റത് ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു.

എല്ലാം വില്ലന്‍മാര്‍

എല്ലാം വില്ലന്‍മാര്‍

നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, തവര്‍ചന്ദ് ഗെലോട്ട്, ഫഗന്‍ സിംഗ് കുലസ്ത എന്നിവരാണ് 62 അംഗ ടീമിലെ കേന്ദ്ര മന്ത്രിമാര്‍. കൈലാഷ് വിജയ് വര്‍ഗീയ, രാകേഷ് സിംഗ്, എന്നിവരും ടീമിലുണ്ട്. ടീമിലെ വില്ലന്‍മാരായി ദീപക് ജോഷി, പ്രഭാത് ജാ, ജെയ്ബന്‍ സിംഗ് പാവയ്യ, അനൂപ മിശ്ര, മായാ സിംഗ് എന്നിവരുമുണ്ട്. ഇവരെല്ലാം സിന്ധ്യയുടെ വീഴ്ച്ച ആഗ്രഹിക്കുന്നവരാണ്. ദീപക് ജോഷി സിന്ധ്യയുടെ വരവില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹത്പിപലിയയില്‍ വിജയിക്കണമെങ്കില്‍ ജോഷിയുടെ സഹായം ആവശ്യമാണെന്ന് ചൗഹാനറിയാവുന്നത് കൊണ്ടാണ് അദ്ദേഹം ടീമില്‍ എടുത്തത്. വലിയ ഓഫറും ദീപക്കിന് ലഭിച്ചിട്ടുണ്ട്.

അടിമുടി സസ്‌പെന്‍സ്

അടിമുടി സസ്‌പെന്‍സ്

സിന്ധ്യക്കോ അദ്ദേഹത്തിന്റെ ടീമിനോ വേണ്ടി നിരവധി നേതാക്കള്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മാറി ഇവര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് കാരണം നരോത്തം മിശ്രയുടെ ഇടപെടലാണ്. പക്ഷേ അപ്പോഴും ഇവര്‍ പൂര്‍ണമായ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോ എന്ന ആശങ്ക ബാക്കിയാണ്. കോണ്‍ഗ്രസ് ക്യാമ്പിനേക്കാള്‍ ഒത്തൊരുമയുള്ളതാണ് ബിജെപിക്കുള്ള ആശ്വാസം. അതേസമയം പുതിയ കമ്മിറ്റി വന്നതോടെ ബിജെപിയില്‍ നിന്ന് നേതാക്കളെ അടര്‍ത്തി മാറ്റാം എന്ന കോണ്‍ഗ്രസിന്റെ മോഹം കൂടിയാണ് തകര്‍ന്നത്.

English summary
madhya pradesh: bjp have team 62 to ensure victory of 24 candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X