സിനിമാ ഷൂട്ടിങ് അല്ല!! 400 കാറുകളുടെ അകമ്പടിയില്‍ കോണ്‍ഗ്രസിലേക്ക്, സിന്ധ്യയ്ക്ക് തിരിച്ചടി
ഭോപ്പാല്‍: സിനിമാ രംഗങ്ങളെ വെല്ലുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 400 കാറുകളുടെ അകമ്പടിയില്‍ ബിജെപി നേതാവ് മധ്യപ്രദേശിലെ ശിവപുരിയില്‍ നിന്ന് ഭോപ്പാലിലേക്ക് യാത്ര ചെയ്യുന്നതാണ് വീഡിയോ. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിന് വരികയാണ് ബൈജ്‌നാഥ് സിങ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ് മധ്യപ്രദേശില്‍.
ശിവപുരിയില്‍ നിന്ന് ഭോപ്പാലിലേക്ക് 300 കിലോമീറ്റര്‍ ദൂരമുണ്ട്. ബൈജ്‌നാഥും അനുയായികളും വലിയ ആഘോഷമായിട്ടാണ് ശിവപുരിയില്‍ നിന്ന് പുറപ്പെട്ടത്. ഭോപ്പാലിലെത്തി കോണ്‍ഗ്രസ് നേതാക്കളെ കണ്ട് അദ്ദേഹം അംഗത്വം എടുത്തു. ബൈജ്‌നാഥ് സിങിന്റെ രാഷ്ട്രീയ ഘര്‍വാപ്പസി കോണ്‍ഗ്രസ് വലിയ ആഘോഷമാക്കിയിരിക്കുകയാണ്.

2018ല്‍ നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആണ് ഭരണത്തിലെത്തിയത്. എന്നാല്‍ 2020ല്‍ ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് വിടുകയും ബിജെപിയില്‍ ചേരുകയും ചെയ്തു. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുകളും ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു.
ശിവപുരിയിലെ ശക്തനായ രാഷ്ട്രീയ നേതാവാണ് ബൈജ്‌നാഥ് സിങ്. ഇദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ ബിജെപിക്ക് താല്‍പ്പര്യമില്ല. ടിക്കറ്റ് കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പഴയ തട്ടകത്തിലേക്ക് ബൈജ്‌നാഥ് മടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കമല്‍നാഥ്, ദിഘ്‌വിജയ് സിങ് തുടങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബൈജ്‌നാഥിനെയും കൂട്ടരെയും ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സ്വീകരിച്ചു.
ബൈജ്‌നാഥ് സിങിനൊപ്പം ബിജെപിയുടെ 15 ജില്ലാ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ഇവരുടെ വാഹനവ്യൂഹം 300 കിലോമീറ്റര്‍ പിന്നിട്ട് ഭോപ്പാലില്‍ എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ രാഷ്ട്രീയ മാറ്റം പൊതുജനങ്ങളെ അറിയിക്കാനാണ് 400 വാഹനങ്ങളുടെ അകമ്പടിയുമായി ബൈജ്‌നാഥ് എത്തിയത്. ഹോണടിച്ചും സൈറണ്‍ മുഴക്കിയുമായിരുന്നു വാഹനങ്ങളുടെ വരവ്.
സിങ്കം സിനിമയുടെ മ്യൂസിക് ചേര്‍ത്തുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് വാഹന വ്യൂഹത്തിന്റെ വീഡിയോ പകര്‍ത്തിയത്. റോഡിന്റെ വശങ്ങളില്‍ നിന്ന് ജനങ്ങള്‍ കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം, സൈറണ്‍ മുഴക്കി വാഹനങ്ങള്‍ എത്തിയതിനെതിരെ ബിജെപി രംഗത്തുവന്നു. ആംബുലന്‍സ്, അഗ്നിശമന സേനാ വാഹനം, പോലീസ് എന്നിവരാണ് സൈറണ്‍ മുഴക്കി പോകാറുള്ളത്.
മധ്യപ്രദേശില്‍ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന സൂചനയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജെപിക്കൊപ്പം നിലയുറപ്പിച്ചിരുന്ന ഹിന്ദുത്വ സംഘടന കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ലയിച്ചു. ഇപ്പോള്‍ പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന് ഉറപ്പായി എന്ന് പാര്‍ട്ടി നേതാക്കള്‍ പ്രതികരിക്കുന്നു.












Click it and Unblock the Notifications