കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ബിജെപിക്കുളളിൽ രോഷം പുകയുന്നു! മന്ത്രിമാർക്ക് വകുപ്പുകളില്ല

Google Oneindia Malayalam News

ഭോപ്പാല്‍: മന്ത്രിസഭാ വികസനം പൂര്‍ത്തിയായിട്ടും വകുപ്പ് വിഭജനം നടക്കാത്തത് മധ്യപ്രദേശ് ബിജെപിയില്‍ അതൃപ്തി ശക്തമാകുന്നു. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ച് നല്‍കുന്നതില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് മുന്നില്‍ വഴി മുടക്കി നില്‍ക്കുന്നത് കോണ്‍ഗ്രസില്‍ നിന്നും എത്തി എംപിയായ ജ്യോതിരാദിത്യ സിന്ധ്യ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
BJP MP Ganesh Singh Slams Jyotiraditya Scindia | Oneindia Malayalam

33 അംഗ മന്ത്രിസഭയില്‍ 12 വിശ്വസ്തരെ ഉള്‍പ്പെടുത്താന്‍ സിന്ധ്യയ്ക്കായി. ഇത് തന്നെ ബിജെപിയില്‍ പലര്‍ക്കും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. അത് കൂടാതെ പ്രധാനപ്പെട്ട വകുപ്പുകള്‍ വേണം എന്നുളള സിന്ധ്യയുടെ ആവശ്യമാണ് വകുപ്പ് വിഭജനം വൈകാനുളള കാരണം എന്നാണ് ആരോപണം. ശിവരാജ് സിംഗ് ചൗഹാന്‍ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് കൊടുത്ത് കാത്തിരിക്കുകയാണ്.

BJP

അതിനിടെ മധ്യപ്രദേശ് ബിജെപിയില്‍ നിന്നും സിന്ധ്യയ്ക്ക് എതിരെ പരസ്യമായി ശബ്ദങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയിരിക്കുകയാണ്. ബിജെപി നേതാവ് ഗണേഷ് സിംഗ് ആണ് സിന്ധ്യയെ ഉന്നമിട്ട് രംഗത്ത് വന്നിരിക്കുന്നത്. മന്ത്രിമാര്‍ക്ക് വകുപ്പ് വിഭജനം നടത്തുന്നത് വൈകാന്‍ കാരണക്കാരന്‍ ജ്യോതിരാദിത്യ സിന്ധ്യ ആണെങ്കില്‍ അത് പുറത്തേക്ക് നല്‍കുന്ന സന്ദേശം നല്ലതല്ല എന്നാണ് ബിജെപി നേതാവിന്റെ മുന്നറിയിപ്പ്.

സാത്‌നയില്‍ നിന്നുളള ബിജെപിയുടെ ലോക്‌സഭാ എംപി കൂടിയാണ് ഗണേഷ് സിംഗ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ സ്ഥാനമുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ ഉന്നതിയില്‍ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വകുപ്പ് വിഭജനത്തിന് കാരണക്കാരന്‍ ആയെങ്കില്‍ സിന്ധ്യ അത് ഗൗരവത്തോടെ കാണണം. ശിവരാജ് സിംഗ് ചൗഹാന് കീഴില്‍ ഒരു മികച്ച സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതാണ് ജനങ്ങള്‍ക്ക് കാണേണ്ടത് എന്നും സിംഗ് പറഞ്ഞു.

മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്‍കുക എന്നത് മുഖ്യമന്ത്രിയുടെ അധികാരം ആണ്. അതില്‍ മറ്റാരും ഇടപെടരുത് എന്നും ബിജെപി എംപി പറഞ്ഞു. രണ്ടാം ഘട്ട മന്ത്രിസഭാ വികസനം പൂര്‍ത്തിയായി ഒരാഴ്ച കഴിഞ്ഞിട്ടും വകുപ്പ് വിഭജനം നടത്താന്‍ ചൗഹാനായിട്ടില്ല. ഏപ്രിലില്‍ ആദ്യഘട്ട മന്ത്രിസഭാ രൂപീകരണത്തില്‍ സത്യപ്രതിജ്ഞ ചെയ്ത 5 മന്ത്രിമാര്‍ക്ക് മാത്രമാണ് നിലവില്‍ വകുപ്പുകള്‍ ഉളളത്.

കോൺഗ്രസ് ചാനൽ പടമുണ്ടാക്കുക, ഒറിജിനൽ കോൺഗ്രസ് പത്രം വാർത്തയും! മനോരമയ്‌ക്കെതിരെ പി രാജീവ്കോൺഗ്രസ് ചാനൽ പടമുണ്ടാക്കുക, ഒറിജിനൽ കോൺഗ്രസ് പത്രം വാർത്തയും! മനോരമയ്‌ക്കെതിരെ പി രാജീവ്

 കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥന്മാർ കൂട്ടുനിൽക്കാതെ കളളക്കടത്ത് നടക്കില്ല, ആരോപണവുമായി മന്ത്രി കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥന്മാർ കൂട്ടുനിൽക്കാതെ കളളക്കടത്ത് നടക്കില്ല, ആരോപണവുമായി മന്ത്രി

ഈ നേതാവിന്റെയോ പാർട്ടിയുടേയോ പേരില്ല, വിചിത്രം! മനോരമ വാർത്തയെ കീറിമുറിച്ച് തോമസ് ഐസക്!ഈ നേതാവിന്റെയോ പാർട്ടിയുടേയോ പേരില്ല, വിചിത്രം! മനോരമ വാർത്തയെ കീറിമുറിച്ച് തോമസ് ഐസക്!

English summary
Madhya Pradesh BJP leader Ganesh Singh slams Jyotiraditya Scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X