കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ വീണ്ടും ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുതിര്‍ന്ന നേതാവ് നാളെ പാര്‍ട്ടിയിലേക്ക്

Google Oneindia Malayalam News

ഭോപ്പാല്‍: ഭരണം നിലനിര്‍ത്താന്‍ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്ന ബിജെപിയെ ആശങ്കയിലാഴിത്തിക്കൊണ്ടാണ് മധ്യപ്രദേശില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍ സ്വരങ്ങള്‍ ശക്തമാവുന്നത്. ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായോതോടെ ഒരു ഡസനിലേറെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പ് പരസ്യമാക്കി രംഗത്ത് വന്നിട്ടുണ്ട്. ചില നേതാക്കള്‍ ഇതിനോടകം തന്നെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് കൂടുമാറിയിട്ടുണ്ട്. ഇതിന്‍റെ ചുവടുപിടിച്ച് സംസ്ഥാന രാഷ്ട്രീയത്തിലെ മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവും ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ എത്തുമെന്നാണ് പ്രാദേശിക മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സതീഷ് സിങ് സിക്കാവാര്‍

സതീഷ് സിങ് സിക്കാവാര്‍

ഗ്വാളിയോര്‍-ചമ്പല്‍ മേഖലിയിലെ പ്രമുഖ ബിജെപി നേതാക്കളില്‍ ഒരാളായ സതീഷ് സിങ് സിക്കാവാര്‍ നാളെ പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അഭ്യൂഹം. കഴിഞ്ഞ 24 മണിക്കൂറായി സമൂഹ മാധ്യമങ്ങളിലെ സജീവ ചര്‍ച്ചാ വിഷയവുമാണ് ഇത്. അഭ്യൂഹങ്ങളെ കുറിച്ച് ആരാഞ്ഞ മാധ്യമങ്ങളോട് നാളെ ചില ശ്രദ്ധേയമായ ചുവടുവെയ്പ്പ് ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്.

ഗ്വാളിയോര്‍-ചമ്പല്‍ മേഖല

ഗ്വാളിയോര്‍-ചമ്പല്‍ മേഖല

ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ശക്തമായ സ്വീധിനമുള്ള കുടുംബമാണ് സതീഷ് സിങ് സിക്കാര്‍വാര്‍. മൂന്ന തവണ കൗണ്‍സിലറായിരുന്നു. സെപ്റ്റംബർ എട്ടിന് ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങലില്‍ നൂറുകണക്കിന് അനുയായികളും സതീഷ് സിങ്ങിനൊപ്പം കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹത്തിന്‍റെ അനുയായികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

സിക്കാര്‍വാറിന്‍റെ ശക്തി തെളിയിച്ചുകൊണ്ട് ഗ്വാളിയോറില്‍ നിന്നും വാഹന ജാഥയായിട്ടാവും സംഘം ഭോപ്പാലില്‍ എത്തുക. ചൊവ്വാഴ്ച രാവിലെ 10: 30 നാവും പാര്‍ട്ടി ആസ്ഥാനത്തെ ചടങ്ങുകള്‍ കോണ്‍ഗ്രസില്‍ ചേർന്നയുടനെ ഗ്വാളിയർ ഈസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ പാര്‍ട്ടി പ്രഖ്യാപിക്കും.

എതിരാളി

എതിരാളി

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ മുന്നാലാല്‍ ഗോയലാവും ഗ്വാളിയോര്‍ ഈസ്റ്റ് അംസബ്ലി മണ്ഡലത്തില്‍ സതീഷ് സിങിന്‍റെ എതിരാളി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്കായിരുന്നു സതീഷിനെ മുന്നാലാല്‍ പരാജയപ്പെടുത്തിയത്. തന്‍റെ പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിലേറെയായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് സതീഷ് സിങും വ്യക്തമാക്കിയിട്ടുണ്ട്.

എതിര്‍പ്പ്

എതിര്‍പ്പ്

ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ സ്വാധീനം ഉള്ള സതീഷ് സിങ് കോണ്‍ഗ്രസിലേക്ക് വരുന്നത് ഉപതിരഞ്ഞെടുപ്പില്‍ ഗ്വാളിയോര്‍ ഈസ്റ്റ് മണ്ഡലത്തിന് പുറത്തും പാര്‍ട്ടിക്ക് ഗുണകരമാവുമെന്ന് നേതാക്കള്‍ കണക്ക് കൂട്ടുന്നു. അതേസമയം തന്നെ സതീഷ് സിങ്ങിന്‍റെ കടന്നു വരവില്‍ ചെറിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിര്‍പ്പുമുണ്ട്.

അനുനയിപ്പിക്കാം

അനുനയിപ്പിക്കാം

ഞായറാഴ്ച കോൺഗ്രസ് ഓഫീസിൽ നടന്ന സെക്ടർ, മണ്ഡലം പ്രസിഡന്റുമാരുടെ യോഗത്തിൽ ചില നേതാക്കൾ തങ്ങളുടെ എതിര്‍പ്പ് ജില്ലാ പ്രസിഡന്റ് ഡോ. ദേവേന്ദ്ര ശർമയക്ക് മുമ്പാകെ അറിയിച്ചു. ഗ്വാളിയർ ഈസ്റ്റിൽ നിന്നും മത്സരിക്കാമെന്ന് കണക്ക് കൂട്ടിയിരുന്ന നേതാക്കളാണ് പ്രധാനമായും എതിര്‍പ്പ് ഉന്നയിക്കുന്നവര്‍. ഇവരെ അനുനയിപ്പിക്കാമെന്ന് തന്നെയാണ് പാര്‍ട്ടി കരുതുന്നുത്.

രാജി പ്രഖ്യാപിച്ചു

രാജി പ്രഖ്യാപിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ എത്തിക്കാമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. ദേവേന്ദ്ര ശർമ്മ വ്യക്തമാക്കി. എന്നിരുന്നാലും പാര്‍ട്ടി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സതീഷ് സിക്കാര്‍വാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം പരന്നതിന് പിന്നാലെ അദ്ദേഹത്തിന്‍റെ നിരവധി അനുയായികള്‍ ഇതിനോടകം തന്നെ ബിജെപിയില്‍ നിന്നും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

അകല്‍ച്ച വ്യക്തം

അകല്‍ച്ച വ്യക്തം

കഴിഞ്ഞ കുറച്ചു നാളായി ബിജെപിയും സതീഷും തമ്മിലുള്ള അകല്‍ച്ച വ്യക്തമായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച ബെംഗളൂരു ഈസ്റ്റ് സീറ്റ് ഇത്തവണയും അദ്ദേഹം ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസില്‍ നിന്നും വന്ന മുന്നാലാലിന് സീറ്റ് നല്‍കാനായിരുന്നു ബിജെപി തീരുമാനം. ഇതോടെയാണ് അദ്ദേഹം ബിജെപിയുമായി അകലുന്നത്.

മറ്റൊരു ആവശ്യം

മറ്റൊരു ആവശ്യം


തന്നെ ഗ്വാളിയോർ ഈസ്റ്റിൽ നിന്ന് സ്ഥാനാർത്ഥിയാക്കുന്നില്ലെങ്കിൽ ഇളയ സഹോദരനും മുൻ എം‌എൽ‌എ സത്യപാൽ സിംഗ് സിക്കാർവാർ നീതു മൊറീന ജില്ലയിലെ ജൗറ അസംബ്ലി സീറ്റീലെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു സതീഷ് സിക്കാർവാറിന്റെ ആവശ്യം. എന്നാല്‍ ഇതിനും ബിജെപി വഴങ്ങിയില്ല.

നീക്കങ്ങള്‍

നീക്കങ്ങള്‍

ഇതോടെയാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് മാറാനുള്ള നീക്കം ആരംഭിച്ചത്. മേഖലയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ഇക്കാലയളവില്‍ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അടുത്തിടെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റെ വീട് അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം

അതേസമയം, കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തുമെന്ന് കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇത് ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ഒട്ടനവധി ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരിക്കുകയെ ചെയ്തിരുന്നു.

 മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

English summary
madhya pradesh: bjp leader satish singh sikarwar may join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X