കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വൻ തിരിച്ചടി;ഗ്വാളിയാറിൽ നിന്നുള്ള ബിജെപി നേതാവ് കോൺഗ്രസിലേക്ക്?നിരവധി പേർ മറുകണ്ടം ചാടും

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാൽ; മെയ് 31 ന് നാലാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കുകയാണ്. ഇതിന് ശേഷം കൂടുതൽ മേഖലകളിൽ ഇളവ് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അഞ്ചാം ഘട്ട ലോക്ക് ഡൺ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്കളും ഉയരുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നായ മധ്യപ്രദേശിലും കൂടുതൽ ഇളവുകൾ അനുവദിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ലോക്ക് ഡൗൺ നീട്ടിയാലും ഇല്ലേങ്കിൽ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പല രാഷ്ട്രീയ നീക്കങ്ങളും ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ബിജെപിയുടെ മോഹത്തിന് തടയിട്ട് രാഹുൽ; ചടുല നീക്കം; ഉദ്ദവിനെ വിളിച്ചു, നമ്മള്‍ ഒറ്റക്കെട്ട്ബിജെപിയുടെ മോഹത്തിന് തടയിട്ട് രാഹുൽ; ചടുല നീക്കം; ഉദ്ദവിനെ വിളിച്ചു, നമ്മള്‍ ഒറ്റക്കെട്ട്

മെയ് 31 ന് പിന്നാലെ സംസ്ഥാനത്ത് രണ്ടാം ഘട്ട മന്ത്ര്ിസഭാ വിസനം ഉണ്ടേയേക്കുമെന്നാണ് സൂചന. ഇതിന് പിന്നാലെ ഗ്വാളയാർ-ചമ്പൽ മേഖലയിലെ മുതിർന്ന ബിജെപി നേതാവ് കോൺഗ്രസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

രണ്ടാം മന്ത്രിസഭ വികസനം

രണ്ടാം മന്ത്രിസഭ വികസനം

മധ്യപ്രദേശിൽ രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് തയ്യാറെടുക്കുകയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ലോക്ക് ഡൗൺ അവസാനിക്കുന്നതിന് തൊട്ട് പിന്നാലെ ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ മന്ത്രിസഭ വികസിപ്പിക്കണമെന്ന നിലപാടിലാണ് നേതൃത്വം. ഇതിനോടകം തന്നെ വിഷയം ഉയർത്തി കോൺഗ്രസ് സമ്മർദ്ദം ശക്തമാക്കുന്നുണ്ട്.

ചർച്ചകൾ പുരോഗമിക്കുന്നു

ചർച്ചകൾ പുരോഗമിക്കുന്നു

മധ്യപ്രദേശിൽ കൊവിഡ് പ്രതിസന്ധിയ്ക്കിടെയായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അധികാരത്തിലേറുന്നത്. കമൽനാഥ് സർക്കാരിലെ 22 എംഎൽഎമാരെ രാജിവെപ്പിച്ച് കൊണ്ടായിരുന്നു ഇത്. എന്നാൽ അധികാരത്തിലേറിയെങ്കിലും ഒരു മാസത്തോളം ചൗഹാന്റെ ഒറ്റയാൾ ഭരണമായിരുന്നു സംസ്ഥാനത്ത്.

ബിജെപിയിലെ ഭിന്നതകൾ

ബിജെപിയിലെ ഭിന്നതകൾ

മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ബിജെപിയിലെ ഭിന്നതകളായിരുന്നു ഇതിന് പിന്നിൽ. ഒടുവിൽ കോൺഗ്രസ് സമ്മർദ്ദം ശക്തമായതോടെ ഏപ്രിൽ 21 ന് ചൗഹാൻ മിനി മന്ത്രിസഭ രൂപീകരിച്ചത്. ബിജെപിയിൽ നിന്ന് മൂന്ന് പേരേയും കൂറുമാറിയെത്തിയ 2 പേരേയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്.
എന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് തഴയപ്പെട്ട നേതാക്കൾ ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തി.

രണ്ടാം ഘട്ട വികസനം

രണ്ടാം ഘട്ട വികസനം

ഇതോടെ രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ഒരുങ്ങുകയാണ് ചൗഹാൻ.മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടിക സംബന്ധിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ വ‍ിഡി ശർമ്മയുമായും സംഘടന ജനറൽ സെക്രട്ടറി സുഹാസ് ബാഗതുമായും ചൗഹാൻ കൂടിക്കാഴ്ച നടത്തി. പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറിയെന്നാണ് വിവരം.

വിശദമായ ചർച്ചയ്ക്ക് ശേഷം

വിശദമായ ചർച്ചയ്ക്ക് ശേഷം

മന്ത്രിസഭ ഉടൻ വികസിപ്പിക്കും. എന്നാൽ വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഉൾപ്പെടുത്തേണ്ടവരെ സംബന്ധിച്ച് തിരുമാനം കൈക്കൊള്ളുകയുള്ളൂ, വിഡി ശർമ്മ പറഞ്ഞു. അതേസമയം രണ്ടാം ഘട്ടത്തിലും ബിജെപിക്ക് വെല്ലുവിളി ആയിരിക്കുന്നത് പാർട്ടിയിലെ ഭിന്നത തന്നെയാണെന്നാണ് സൂചന.

10 പേർക്ക് മന്ത്രിസ്ഥാനം

10 പേർക്ക് മന്ത്രിസ്ഥാനം

കൂറുമാറിയെത്തിയ 10 പേർക്ക് മന്ത്രിസ്ഥാനം നൽകണമെന്നാണ് സിന്ധ്യ വിഭാഗം ആദ്യം ആവശ്യം ഉന്നയിച്ചത്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി കൂറുമാറിയെത്തിയവരെ തന്നെ പരിഗണിക്കുമെന്ന ബിജെപി പ്രഖ്യാപനത്തോടെ കൂടുതല്‌ പേർ മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.

ഗുണം ചെയ്യും

ഗുണം ചെയ്യും

മന്ത്രിസ്ഥാനം ലഭിച്ചാൽ ഉപതിരഞ്ഞെടുപ്പിൽ അത് ഗുണം ചെയ്യുമെന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം കൂറുമാറിയത്തവർക്ക് മന്ത്രിസ്ഥാനം കൂടി നൽകുന്നത് ബിജെപിയിൽ വൻ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും. ഉപതിരഞ്ഞെടുപ്പിൽ കൂറുമാറിയവരെ മത്സരിപ്പിക്കാനുള്ള തിരുമാനം ബിജെപിയിൽ കൂട്ടപൊരിച്ചലിനാണ് വഴിവെച്ചിരിക്കുന്നത്.

കൂടുതൽ പേർ എത്തും

കൂടുതൽ പേർ എത്തും

അതിനിടയിൽ മന്ത്രിസഭയിലും സിന്ധ്യ പക്ഷത്ത് നിന്നുള്ള കൂടുതൽ പേരെ ഉൾപ്പെടുത്താനുള്ള തിരുമാനത്തിനെതിരെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ വാളെടുക്കും. ഇതിനോടകം തന്നെ മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേതൃത്വത്തിന് മുന്നറിയിപ്പുമായി രംഗത്തുണ്ട്.

രാജിവെച്ചേക്കുമെന്ന്

രാജിവെച്ചേക്കുമെന്ന്

അർഹമായ പരിഗണന നൽകിയില്ലേങ്കിൽ ബിജെപിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന ഭീഷണിയാണ് നേതാക്കൾ ഉയർത്തുന്നത്. ചില നേതാക്കൾ കോൺഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കോൺഗ്രസും ഇക്കാര്യം നേരത്തേ അവകാശപ്പെട്ടിരുന്നു.

കോൺഗ്രസിലേക്ക്

കോൺഗ്രസിലേക്ക്

ഗ്വാളിയർ-ചമ്പൽ മേഖലയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് കോൺഗ്രസിലേക്ക് ഉടൻ എത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ കോൺഗ്രസ് നേതാവും എംപിയുമായിരുന്ന പ്രേംചന്ദ് ഗുഡ്ഡു ബിജെപിയിൽ നിന്ന് രാജിവെച്ച് ഉടൻ കോൺഗ്രസിൽ എത്തുമെന്നാണ് റിപ്പോർട്ട്.

ഗുഡ്ഡുവും

ഗുഡ്ഡുവും

സിന്ധ്യയുമായി ഇടഞ്ഞാണ് ഗുഡ്ഡു കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്. ബിജെപിയിലെത്തിയ സിന്ധ്യയെ ഗുഡ്ഡു കടന്നാക്രമിച്ചിരുന്നു. പിന്നാലെ ഗുഡ്ഡുവിനെതിരെ പാർട്ടി രംഗത്തെത്തിയിരുന്നു. ഗുഡ്ഡുവിൽ നിന്നും വിശദീകരണം ബിജെപി തേടിയെങ്കിലും താൻ പാർട്ടിയിൽ നിന്ന് ഫിബ്രവരിയിൽ തന്നെ രാജിവെച്ചിരുന്നുവെന്നായിരുന്നു ഗുഡ്ഡുവിന്റെ പ്രതികരണം.

തിരിച്ചടിയാകും

തിരിച്ചടിയാകും

അതേസമയം സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളിയാർ-ചമ്പൽ പ്രദേശത്ത് നിന്ന് ബിജെപി നേതാവ് കോൺഗ്രസൽ എത്തിയാൽ ഉപതിരഞ്ഞെടുപ്പിൽ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 15 മണ്ഡലങ്ങൾ ഗ്വാളിയാർ മേഖലയിലാണ്.

കൂടുമാറ്റം ഉണ്ടാകും

കൂടുമാറ്റം ഉണ്ടാകും

അതിനിടെ കോൺഗ്രസിൽ നിന്നും നിരവധി നേതാക്കളും പ്രവർത്തകരും കൂടുമാറി ബിജെപിയിലെത്തുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പദവി മോഹിച്ചല്ലാതെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ച് നിൽക്കുന്ന നേതാക്കൾ കോൺഗ്രസിൽ തുടരുമെന്ന് കോണ്‍ഗ്രസ് വക്താവ് കെകെ മിശ്ര പറഞ്ഞു.

English summary
Madhya Pradesh; BJP leaders says cabinet expansion soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X