ഭർത്താവിനെ മദ്യം കൊടുത്ത് മയക്കി, യുവതിയെ ബലാത്സംഗം ചെയ്തു; ബിജെപി നേതാവ് അറസ്റ്റിൽ!
ഭോപ്പാൽ: ബലാത്സംഗ കേസിൽ ബിജെപി മാധ്യമ വിഭാഗം നേതാവ് അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. പിന്നാക്ക വിഭാഗത്തിൽപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി മധ്യപ്രദേശ് മാധ്യമ വിഭാഗം നേതാവ് ദേവേന്ദ്ര തമ്രകർ ആണ് അറസ്റ്റിലായിരിക്കുന്നത്. ഞായറാഴ്ച സിങ്ക്രൗലി ജില്ലയിൽ നിന്നാണ് ദേവേന്ദ്ര അറസ്റ്റിലായിരിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയെ ദേവേന്ദ്രയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. ദേവേന്ദ്രയുടെ ഫാമിലെ ജീവനക്കാരിയായ യുവതിയെ മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ കേസിന് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്നാണ് ബിജെപി വാദം.

പരാതി നൽകിയത് ഒരു മാസം കഴിഞ്ഞ്
നവംബർ 30നാണ് യുവതി ബലാത്സംഗത്തിന് ഇരയായതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ പരാതി നൽകിയത് ഡിസംബർ 31നായിരുന്നു യുവതി പരാതി നൽകിയത്. സംഭവ ദിവസം വീട്ടിലെത്തിയ ദേവേന്ദ്ര, താൻ വാരണാസിയിലേക്ക് പോവുകയാണെന്നും തങ്ങളും ഒപപ്പം ചെല്ലണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. അവിടെ സുഹൃത്തിന്റെ ഖനിയിൽ ജോലി നൽകാമെന്നായിരുന്നു ദേവേന്ദ്രയുടെ വാഗ്ദാനം.

ഭർത്താവ് മദ്യ ലഹരിയിൽ
ദേവേന്ദ്രയുടെ കാറിൽ രണ്ട് പേരെയും സിങ്ക്രൗയിൽ എത്തിച്ചു. യുവതിയുടെ ഭർത്താവിനെ മദ്യശാലയിൽ കൊണ്ടുപോയി സത്ക്കരിച്ചു. ഭർത്താവ് മദ്യ ലഹരിയിൽ ആയതോടെ യുവതിയോട് സുഹൃത്തിന്റെ ഖനിയിലേക്ക് വരാൻ ദേവേന്ദ്ര ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി യുവതിയുടെ എതിർപ്പ് വകവെക്കാതെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്ത് അറിഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

വ്യാജ പരാതി
പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരിക്കിയെന്നും ഇയാള്‍ ഇപ്പോള്‍ റിമാന്‍റിലാണെന്നും പോലീസ് വ്യക്തമാക്കി. അതേസമയം തമ്രാക്കറിനെതിരെ നല്‍കിയിരിക്കുന്ന പരാതി വ്യാജമാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. വ്യാജമായ കുറ്റങ്ങളാണ് ദേവേന്ദ്രയുടെ മേൽ ചുമത്തിയിരിക്കുന്നതെന്ന് എസ്പിക്ക് സമർപ്പിച്ച നിവേദനത്തിൽ ബിജെപി ആരോപിക്കുന്നു.

പോലീസിന്റെ ഒത്തുകളി
പ്രദേശത്തെ കോൺഗ്രസ് എംഎൽഎയുടെ വ്യാജ ജാതി സർട്ടിഫിക്കറ്റ് തമ്രാക്കർ ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ തമ്രാക്കര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍റെ പേരിലുള്ള ശത്രുതയാണ് പീഡനക്കേസിന് ആധാരമെന്നാണ് ബിജെപിയുടെ ആരോപണം. പോലീസ് സർക്കാരിന്റഎ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications