കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭ പൊളിയുമോ? മെയ് 6 നിര്‍ണായകം, ആരോഗ്യ മന്ത്രിയുടെ ഭാവി തുലാസില്‍!!

  • By Desk
Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഏറെനാള്‍ക്ക് ശേഷം നിയമിച്ച ആരോഗ്യ മന്ത്രി അയോഗ്യനാക്കപ്പെടുമോ എന്നതാണ് പുതിയ വിവാദം. നരേന്ദ്ര മോദിയുമായും അമിത് ഷായുമായും അടുത്ത ബന്ധം നിലനിര്‍ത്തുന്ന നരോട്ടം മിശ്രയുടെ ഭാവിയാണ് തുലാസില്‍. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞതില്‍ പ്രമുഖനാണ് നരോട്ടം മിശ്ര.

കമല്‍നാഥ് വീണാല്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് ബിജെപിയില്‍ ചര്‍ച്ച നടന്നപ്പോള്‍ പ്രധാനമായും ഉയര്‍ന്നുകേട്ട പേരായിരുന്നു മിശ്രയുടേത്. എന്നാല്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഭാവി നിര്‍ണയിക്കുന്ന ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

തിരഞ്ഞെടുപ്പില്‍ തിരിമറി

തിരഞ്ഞെടുപ്പില്‍ തിരിമറി

തിരഞ്ഞെടുപ്പില്‍ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2017ല്‍ അയോഗ്യനാക്കിയ വ്യക്തിയാണ് നരോട്ടം മിശ്ര. 2008ലെ തിരഞ്ഞെടുപ്പില്‍ ആസ്തി വിവരങ്ങള്‍ മറച്ചുവയ്ക്കുകയും പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

മധ്യപ്രദേശിലെ ദാട്യ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു മിശ്ര. ഇദ്ദേഹത്തെ അയോഗ്യനാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. 2018 മെയ് മാസത്തില്‍ നരോട്ടം മിശ്രയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. അയോഗ്യത സ്‌റ്റേ ചെയ്യുകയാണ് കോടതി ചെയ്തത്.

മെയ് ആറിന്

മെയ് ആറിന്

ഹൈക്കോടതി ഉത്തരവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി പക്ഷേ, ഹൈക്കോടതി ഉത്തരവില്‍ തൊട്ടില്ല. പകരം കേസ് നടക്കുകയും ചെയ്തു. ഈ കേസില്‍ വാദങ്ങളും മറ്റു നടപടികളും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. മെയ് ആറിന് സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കും.

അന്തിമ വിധി

അന്തിമ വിധി

ദില്ലി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്തതോടെയാണ് 2018ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നരോട്ടം മിശ്രയ്ക്ക് മല്‍സരിക്കാന്‍ സാധിച്ചത്. സുപ്രീംകോടതി ഹൈക്കോടതി വിധിയില്‍ തൊടാതിരിക്കുക കൂടിയായതോടെ മശ്രയ്ക്ക് ആശ്വാസമായി. എന്നാല്‍ കോടതി അന്തിമ വിധി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്.

മിശ്രയ്ക്ക് തടസം

മിശ്രയ്ക്ക് തടസം

കമല്‍നാഥ് സര്‍ക്കാര്‍ വീണാല്‍ ബിജെപിയില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന ചര്‍ച്ച നടന്ന വേളയില്‍ പ്രധാനമായും ഉയര്‍ന്നു കേട്ട പേരുകളിലൊന്നായിരുന്നു നരോട്ടം മിശ്രയുടേത്. എന്നാല്‍ മിശ്രയ്ക്ക് തടസമായത് സുപ്രീംകോടതിയിലുള്ള ഈ കേസായിരുന്നു. അമിത് ഷാക്കും മോദിക്കും താല്‍പ്പര്യം മിശ്ര മുഖ്യമന്ത്രിയാകണം എന്നായിരുന്നു.

കമല്‍നാഥിനെ വീഴ്ത്തിയ നേതാവ്

കമല്‍നാഥിനെ വീഴ്ത്തിയ നേതാവ്

ജ്യോതിരാദിത്യ സിന്ധ്യയുമായി നേരത്തെ അടുപ്പം നിലനിര്‍ത്തിയിരുന്ന നേതാവാണ് നരോട്ടം മിശ്ര. ഈ ബന്ധമാണ് സിന്ധ്യയെ ബിജെപിയിലെത്തിച്ചത്. 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം രാജിവച്ച് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ കമല്‍നാഥ് സര്‍ക്കാര്‍ നിലംപൊത്തുകയായിരുന്നു.

പുതിയ ആരോഗ്യ മന്ത്രി

പുതിയ ആരോഗ്യ മന്ത്രി

അമിത് ഷായുമായുള്ള ബന്ധമാണ് നരോട്ടം മിശ്രയ്ക്ക് ഏറെ സുപ്രധാനമായ ആരോഗ്യ വകുപ്പ് ലഭിക്കാന്‍ കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ പ്രതിസന്ധി വേളില്‍ മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ പ്രതിപക്ഷത്തില്‍ നിന്ന് ഏറെ പഴികേട്ടിരുന്നു. ഇവിടെയാണ് ആരോഗ്യ വകുപ്പ് മിശ്രയ്ക്ക് നല്‍കി ബിജെപി മന്ത്രിസഭ വികസിപ്പിച്ചത്.

കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'

English summary
Madhya Pradesh BJP Minister Narottam Mishra case in SC on May 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X