Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തിന് തിരിച്ചടി മധ്യപ്രദേശില്‍; കോണ്‍ഗ്രസ് നീക്കം പുറത്ത്, വെളിപ്പെടുത്തി എംഎല്‍എ

ഭോപ്പാല്‍: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവപ്പിച്ചത് ബിജെപിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ ബിജെപി എംഎല്‍എമാരെ ചാടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് പിന്തുണയുമായി രണ്ടു ബിജെപി എംഎല്‍എമാര്‍ മധ്യപ്രദേശില്‍ രംഗത്തുവന്നത് വന്‍ വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസിന് കര്‍ണാടകത്തില്‍ തിരിച്ചടി ലഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

മന്ത്രി പദവിയും പണവും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചുവെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ രംഗത്തുവന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെ....

 എംഎല്‍എ സീതാറാം ആദിവാസി

എംഎല്‍എ സീതാറാം ആദിവാസി

മധ്യപ്രദേശിലെ ഷിയോപൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എ സീതാറാം ആദിവാസിയാണ് കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചുവെന്ന് എംഎല്‍എ പറയുന്നു. നിയമസഭയില്‍ ജൂലൈ 24ന് വോട്ടെടുപ്പ് നടന്ന വേളയിലാണ് ചാക്കിടാന്‍ ശ്രമം നടന്നതത്രെ.

വാര്‍ത്തകളിലെ മൂന്നാമന്‍

വാര്‍ത്തകളിലെ മൂന്നാമന്‍

രണ്ടു ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിന് അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. മൂന്നാമതൊരു ബിജെപി എംഎല്‍എ കൂടി കോണ്‍ഗ്രസിന് അനുകൂലമായി തീരുമാനം എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് സീതാറാം ആദിവാസിയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍

കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍

വാര്‍ത്തകളില്‍ പേര് നിറഞ്ഞതോടെയാണ് സീതാറാം ആദിവാസി എംഎല്‍എ പ്രതികരിച്ചത്. തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടിരുന്നു. മന്ത്രിപദവിയും പണവും വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസില്‍ ചേരാനും ആവശ്യപ്പെട്ടുവെന്നും എംഎല്‍എ പറയുന്നു. പക്ഷേ, താന്‍ ബിജെപി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

നടപടിയെടുക്കാതെ ബിജെപി

നടപടിയെടുക്കാതെ ബിജെപി

കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത ബിജെപി എംഎല്‍എമാര്‍ക്കെതിരെ ബിജെപി നേതൃത്വം നടപടിയെടുത്തിട്ടില്ല. ഇവരെ പുറത്താക്കിയാല്‍ ഈഘട്ടത്തില്‍ ബിജെപിക്ക് തന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കാത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+