കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎക്കെതിരെ ബിജെപി എംഎല്‍എ; കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കി പ്രതികരണം

Google Oneindia Malayalam News

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി പ്രചാരണം നടത്തവെ ഭിന്നസ്വരവുമായി പാര്‍ട്ടി എംഎല്‍എ രംഗത്ത്. മധ്യ പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠിയാണ് ബിജെപിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി പ്രതികരിച്ചത്. മതത്തിന്റെ പേരിലുള്ള വിഭജനം പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. എന്നാല്‍ രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Na

മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രധാന ആരോപണം. പ്രതിപക്ഷ നേതാക്കളും സംഘടനകളും ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തവെയാണ് ബിജെപി വിരുദ്ധ നിലപാടുമായി പാര്‍ട്ടി എംഎല്‍എ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ദില്ലിയില്‍ ആം ആദ്മിക്ക് ഭയം കോണ്‍ഗ്രസിനെ... കണക്കുകളില്‍ കെജ്രിവാളിന് ആശങ്ക, 2015 ആവര്‍ത്തിക്കില്ലദില്ലിയില്‍ ആം ആദ്മിക്ക് ഭയം കോണ്‍ഗ്രസിനെ... കണക്കുകളില്‍ കെജ്രിവാളിന് ആശങ്ക, 2015 ആവര്‍ത്തിക്കില്ല

ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ ഏറെ പ്രയാസം നേരിട്ടവരാണ് ഗ്രാമീണ മേഖലയിലുള്ളവരും നഗരങ്ങളിലെ പാവപ്പെട്ടവരും. ഈ സാഹചര്യത്തില്‍ പൗരത്വം തെളിയിക്കാന്‍ മതിയായ രേഖകളെല്ലാം ലഭിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. നേരത്തെ മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ബില്ലിനെ നാരായണ്‍ ത്രിപാഠി പിന്തുണച്ചത് ഏറെ ചര്‍ച്ചയായിരുന്നു. പക്ഷേ, ബിജെപി അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നില്ല.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന വരുന്ന മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് പുതിയ നിയമം. ഇത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ പീഡനം അനുഭവിച്ച് രാജ്യത്തെത്തുന്നവരെ സഹായിക്കുകയാണ് പുതിയ നിയമം ചെയ്യുന്നതെന്ന് ബിജെപി പറയുന്നു.

English summary
Madhya Pradesh BJP MLA comments against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X