കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പാളയത്തില്‍ ഞെട്ടല്‍; കമല്‍നാഥിനെ പുകഴ്ത്തി പാര്‍ട്ടി എംഎല്‍എമാര്‍, മധ്യപ്രദേശ് വിഭജിക്കണം

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ബിജെപി നേതാക്കളെ ഞെട്ടിച്ച് പാര്‍ട്ടി എംഎല്‍എമാരുടെ പ്രതികരണങ്ങള്‍. മധ്യപ്രദേശ് വിഭജിക്കണമെന്ന ആവശ്യവുമായി ചില ബിജെപി അംഗങ്ങള്‍ രംഗത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ പുകഴ്ത്തിയുള്ള മുന്‍ പ്രസ്താവനകളും ചര്‍ച്ചയാകുകയാണ്. ബിജെപി നേതാക്കള്‍ക്ക് ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ് എംഎല്‍എമാരുടെ പ്രതികരണങ്ങള്‍.

ഈ മാസം 19നാണ് മധ്യപ്രദേശില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ്. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടമാണിവിടെ. തൊട്ടുപിന്നാലെ വരുന്ന ഉപതിരഞ്ഞെടുപ്പും മധ്യപ്രദേശില്‍ പ്രധാന ചര്‍ച്ചയാണ്. ഇതിനിടെയാണ് എംഎല്‍എമാര്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അന്ന് കല്‍നാഥിനെ പിന്തുണച്ചു

അന്ന് കല്‍നാഥിനെ പിന്തുണച്ചു

പലപ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുള്ള ബിജെപി എംഎല്‍എയാണ് നാരായണ്‍ ത്രിപാഠി. കമല്‍നാഥ് സര്‍ക്കാരിന്റെ കാലത്ത് ക്രിമിനല്‍ നിയമം ഭേദഗതി ചെയ്യുന്ന ബില്ലിന് ബിജെപിയുടെ നിര്‍ദേശം ലംഘിച്ച് പിന്തുണ നല്‍കിയ നേതാവാണ് ഇദ്ദേഹം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പറയുന്നത് മധ്യപ്രദേശ് വിഭജിക്കണം എന്നാണ്.

വിന്ധ്യ സംസ്ഥാനം വേണം

വിന്ധ്യ സംസ്ഥാനം വേണം

മധ്യപ്രദേശ് വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് നാരായണ്‍ ത്രിപാഠി എംഎല്‍എ ആവശ്യപ്പെടുന്നു. വിന്ധ്യ സംസ്ഥാനം ആവശ്യമാണ്. കൊറോണ വൈറസ് ഭീതി അകന്നാല്‍ താന്‍ ഈ ആവശ്യവുമായി പ്രത്യേക പ്രചാരണം നടത്തുമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും ത്രിപാഠി പറഞ്ഞു.

വീണ്ടും രംഗത്ത്

വീണ്ടും രംഗത്ത്

കഴിഞ്ഞ ഫെബ്രുവരിയില്‍ നാരായണ്‍ ത്രിപാഠി എംഎല്‍എ വിന്ധ്യ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അത്ര കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് കൊറോണ വ്യാപിച്ചതും ജനശ്രദ്ധ മൊത്തം മാറിയതും. ഇപ്പോള്‍ അദ്ദേഹം വീണ്ടും ഈ ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ്.

പുതിയ സംസ്ഥാനത്തിന്റെ വാദം ഇങ്ങനെ

പുതിയ സംസ്ഥാനത്തിന്റെ വാദം ഇങ്ങനെ

വിന്ധ്യ പ്രദേശം നേരത്തെ പ്രത്യേകമായി നിലനിന്നിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം മധ്യപ്രദേശുമായി ലയിപ്പിക്കുകയാണ് ചെയ്തത്. വിന്ധ്യ സംസ്ഥാനത്തിന്റെ പഴയ രൂപമാണ് തങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്നും മറ്റു ചില എംഎല്‍എമാരും തന്റെ ആവശ്യത്തോട് യോജിക്കുന്നുണ്ടെന്നും നാരായണ്‍ ത്രിപാഠി എംഎല്‍എ പറഞ്ഞു.

മന്ത്രിപദവി വേണ്ട

മന്ത്രിപദവി വേണ്ട

വികസനത്തിന് വേണ്ടിയാണ് താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് നാരായണ്‍ ത്രിപാഠി എംഎല്‍എ പറയുന്നു. തനിക്ക് മന്ത്രി പദവി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു ചില ബിജെപി എംഎല്‍എമാര്‍ മന്ത്രിപദവി ലഭിക്കാന്‍ ചരടുവലികള്‍ നടത്തുന്ന സാഹചര്യത്തിലാണ് നാരായണ്‍ ത്രിപാഠിയുടെ പ്രതികരണം.

മന്ത്രിസഭാ വികസനം തിരഞ്ഞെടുപ്പിന് ശേഷം

മന്ത്രിസഭാ വികസനം തിരഞ്ഞെടുപ്പിന് ശേഷം

രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം ശിവരാജ് സിങ് ചൗഹാന്‍ തന്റെ മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് തനിക്ക് മന്ത്രിപദവി വേണ്ട എന്ന് നാരായണ്‍ ത്രിപാഠി പറയുന്നത്. നേരത്തെ കമല്‍നാഥ് മുഖ്യമന്ത്രിയായിരിക്കെ നടത്തി വികസന പ്രവര്‍ത്തനങ്ങളെ ഇദ്ദേഹം പിന്തുണച്ചിരുന്നു.

കമല്‍നാഥിനെ പിന്തുണച്ച ബിജെപി എംഎല്‍എമാര്‍

കമല്‍നാഥിനെ പിന്തുണച്ച ബിജെപി എംഎല്‍എമാര്‍

മധ്യപ്രദേശിന്റെ വികസന കാര്യത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥ് ആവിഷ്‌കരിച്ച പദ്ധതിയെ പിന്തുണച്ചാണ് നാരായണ്‍ ത്രിപാഠി എംഎല്‍എ രംഗത്തുവന്നിരുന്നത്. സമനമായ പ്രതികരണവുമായി മറ്റൊരു ബിജെപി എംഎല്‍എ ശരദ് കോലും മാധ്യമങ്ങളെ കണ്ടിരുന്നു. ആഴ്ചകള്‍ക്ക് മുമ്പാണ് ഈ പ്രതികരണം നടത്തിയതെങ്കിലും രാജ്യസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ മധ്യപ്രദേശില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ചയാകുകയാണ്.

ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെ...

ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെ...

ബിജെപി കേന്ദ്ര നേതൃത്വം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു നാരായണ്‍ ത്രിപാഠി. കോണ്‍ഗ്രസ് നിലപാടിനൊപ്പമാണ് അദ്ദേഹം സിഎഎ വിഷയത്തില്‍ നിലകൊണ്ടത്. താന്‍ എല്ലാ പാര്‍ട്ടി നേതാക്കളുമായും അടുപ്പം പുലര്‍ത്തുന്നുണ്ടെന്നും ബിജെപിയില്‍ തുടരുമെന്നും നാരായണ്‍ ത്രിപാഠി വ്യക്തമാക്കി.

ജയം ബിജെപിക്ക് തന്നെ

ജയം ബിജെപിക്ക് തന്നെ

24 നിയമസഭാ ണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ 20 സീറ്റ് ബിജെപി നേടുമെന്ന് നാരായണ്‍ ത്രിപാഠി പറഞ്ഞു. മറ്റു പാര്‍ട്ടിയുടെ നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെങ്കിലും ഇപ്പോള്‍ താന്‍ ബിജെപിയാണ്. തന്റെ മുഴുവന്‍ പിന്തുണയും ബിജെപിക്കുണ്ടാകുമെന്നും ത്രിപാഠി വ്യക്തമാക്കി.

ദീപക് ജോഷി കോണ്‍ഗ്രസിലേക്കോ...

ദീപക് ജോഷി കോണ്‍ഗ്രസിലേക്കോ...

ബിജെപി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന മുന്‍ മന്ത്രി ദീപക് ജോഷിയെ നാരായണ്‍ ത്രിപാഠി പിന്തുണച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ദീപക് ജോഷിയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. അതുകൊണ്ട് മാത്രം ജോഷി കോണ്‍ഗ്രസില്‍ ചേരില്ലെന്നും അദ്ദേഹം ബിജെപിയില്‍ തുടരുമെന്നും നാരായണ്‍ ത്രിപാഠി പറഞ്ഞു.

പൊതുചിത്രം ഇങ്ങനെ

പൊതുചിത്രം ഇങ്ങനെ

നാരായണ്‍ ത്രിപാഠി എംഎല്‍എയുടെ പ്രതികരണങ്ങള്‍ സമിശ്രമാണ്. പല കാര്യങ്ങളിലും അദ്ദേഹത്തിന് സ്വന്തമായ നിലപാടുണ്ട്. ബിജെപി നേതൃത്വത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കളംമാറുമോ എന്ന ആശങ്ക ബിജെപി നേതാക്കള്‍ക്കുണ്ട്. പക്ഷേ, താന്‍ ബിജെപിയില്‍ തുടരുമെന്നും നാരായണ്‍ ത്രിപാഠി പറയുന്നു.

നിര്‍ണായകം ഈ തിരഞ്ഞെടുപ്പ്

നിര്‍ണായകം ഈ തിരഞ്ഞെടുപ്പ്

മധ്യപ്രദേശിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. 116 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് മധ്യപ്രദേശ് ഭരിക്കാമെന്നതാണ് സാഹചര്യം. അങ്ങനെയാകുമ്പോള്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് 9 സീറ്റില്‍ ജയിക്കണം. കോണ്‍ഗ്രസിന് 92 അംഗങ്ങള്‍ക്ക് പുറമെ നാല് സ്വതന്ത്രരുടെയും ഒരു എസ്പി അംഗത്തിന്റെയും പിന്തുണയുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയാല്‍ കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കാം.

അതിര്‍ത്തിയിലെ 'ദുരൂഹ കടലാസുകള്‍', പട്ടാളത്തെ ഇറക്കിവിടുമെന്ന് കിം യോ, ഉത്തര കൊറിയന്‍ പെണ്‍പുലിഅതിര്‍ത്തിയിലെ 'ദുരൂഹ കടലാസുകള്‍', പട്ടാളത്തെ ഇറക്കിവിടുമെന്ന് കിം യോ, ഉത്തര കൊറിയന്‍ പെണ്‍പുലി

കോണ്‍ഗ്രസ് തുറന്നു സമ്മതിച്ചു; ഇവിടെ ചില പ്രശ്‌നങ്ങളുണ്ടെന്ന് ചവാന്‍... അവസരം കാത്ത് ബിജെപികോണ്‍ഗ്രസ് തുറന്നു സമ്മതിച്ചു; ഇവിടെ ചില പ്രശ്‌നങ്ങളുണ്ടെന്ന് ചവാന്‍... അവസരം കാത്ത് ബിജെപി

English summary
Madhya Pradesh BJP MLA Demand new Vindhya state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X