കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപി എംഎല്‍എ രാജിവെച്ചു, അവസാന നിമിഷം ട്വിസ്റ്റ്, 5 ഫോര്‍മുലയുമായി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും ട്വിസ്റ്റ്. കമല്‍നാഥ് രാജിവെക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അധികം വൈകാതെ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനമുണ്ട്. ഇതോടെ വീണ്ടുമൊരു നാടകത്തിനാണ് മധ്യപ്രദേശ് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. ബിജെപിയിലെ ഒരു എംഎല്‍എ കമല്‍നാഥിനെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ വിമതരുടെ കാര്യത്തില്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല.

സര്‍ക്കാര്‍ വീഴുമെന്ന പ്രതീതി തന്നെയാണ് ഇപ്പോഴുമുള്ളത്. സര്‍ക്കാര്‍ വീഴുമെന്നും ഭൂരിപക്ഷമില്ലെന്നും ദിഗ് വിജയ് സിംഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കമല്‍നാഥ് കഴിഞ്ഞ മൂന്ന് തവണത്തെ പോലെ അമ്പരിപ്പിക്കുന്ന കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബിജെപി ക്യാമ്പിലും കാര്യമായ ആഘോഷങ്ങള്‍ കാണാതിരിക്കുന്നത് എന്തും നടക്കാമെന്ന ആശങ്കയുള്ളത് കൊണ്ടാണ്.

ഫോര്‍മുല 5

ഫോര്‍മുല 5

ഇത്തവണ മധ്യപ്രദേശില്‍ ബിജെപി കുതിരക്കച്ചവടം നടത്തിയിട്ടില്ല. ആനക്കച്ചവടമാണ് അവര്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ശര്‍മ പറഞ്ഞു. കോണ്‍ഗ്രസ് തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കും. ഫോര്‍മുല ഫൈവ് ഞങ്ങള്‍ക്കൊപ്പമുണ്ട്. കമല്‍നാഥ് അധികം വൈകാതെ തന്നെ വാര്‍ത്താസമ്മേളനം വിളിക്കുന്നുണ്ട്. 16 എംഎല്‍എമാരെ ബിജെപി എങ്ങനെയാണ് തടവില്‍ വെച്ചതെന്ന് അതില്‍ വെളിപ്പെടുത്തുമെന്നും ശര്‍മ പറഞ്ഞു. ഇതിനിടെ കോണ്‍ഗ്രസിന്റെ എംഎല്‍എമാരെല്ലാം ഭോപ്പാലിലെ ഹോട്ടലില്‍ നിന്ന് വിശ്വാസ വോട്ടിനായി ഇറങ്ങിയിട്ടുണ്ട്.

മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

ഫോര്‍മുല ഫൈവില്‍ ബിജെപിയെ പൂട്ടാനുള്ള പഞ്ചതന്ത്രങ്ങളാണ് ഉള്ളത്. മധ്യപ്രദേശില്‍ ബിജെപിയും മൂന്ന് തട്ടിലാണ് നില്‍ക്കുന്നത്. ഇതില്‍ എല്ലാവരും വോട്ടു ചെയ്യുമെന്നാണ് ശിവരാജ് സിംഗ് ചൗഹാന്‍ പറയുന്നത്. എന്നാല്‍ നാരായണ്‍ ത്രിപാഠി ബിജെപിക്കൊപ്പം നില്‍ക്കാന്‍ തയ്യാറല്ല. ബിജെപിയിലെ വിമത എംഎല്‍എയാണ് ത്രിപാഠി. കമല്‍നാഥിന് പരസ്യ പിന്തുണയും അദ്ദേഹം നല്‍കിയിട്ടുണ്ട്. ത്രിപാഠി ക്യാമ്പിലുള്ള 10 എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ വിശ്വാസ വോട്ട് കമല്‍നാഥ് വിജയിക്കും.

അട്ടിമറി നടക്കും

അട്ടിമറി നടക്കും

അട്ടിമറി നടക്കാനുള്ള എല്ലാ സാധ്യതകളും മധ്യപ്രദേശിലുണ്ട്. നാരായണ്‍ ത്രിപാഠി ചൗഹാനുമായി കുറച്ച് കാലങ്ങളായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഗവര്‍ണറെ എംഎല്‍എമാരുടെ പിന്തുണ അറിയിച്ച് സമീപിച്ച ചൗഹാനെയും ത്രിപാഠി തള്ളിയിരുന്നു. ബിജെപി സംഘത്തിനൊപ്പം അദ്ദേഹം പോയതുമില്ല, പിന്തുണ അറിയിച്ചതുമില്ല. കമല്‍നാഥിനെ അദ്ദേഹം നേരിട്ട് കാണുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഇവര്‍ ഗൗരവമേറിയ ചര്‍ച്ചകളിലായിരുന്നു. ത്രിപാഠി ബിജെപിയിലെ എംഎല്‍എമാരുടെ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സൂചനയുണ്ട്.

ബിജെപിയില്‍ രാജി

ബിജെപിയില്‍ രാജി

ട്വിസ്റ്റ് ഉറപ്പിച്ച കോണ്‍ഗ്രസ് അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ്. ബിജെപി എംഎല്‍എ വിശ്വാസ വോട്ടിന് മുമ്പ് രാജിവെച്ചിരിക്കുകയാണ്. ശരത് കുമാറാണ് രാജിവെച്ചത്. അപ്രതീക്ഷിതമായി ബിജെപിക്കേറ്റ തിരിച്ചടിയാണിത്. സ്പീക്കര്‍ ഇയാളുടെ രാജിക്കത്ത് സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെ ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തില്‍ ബിജെപി എംഎല്‍എമാരുടെ യോഗം നടക്കുന്നുണ്ട്. കൈലാഷ് വിജയ് വര്‍ഗീയ, ബിഡി ശര്‍മ, എന്നിവരും ഒപ്പമുണ്ട്. കൂടുതല്‍ രാജി തടയാനാണ് നീക്കം.

കോണ്‍ഗ്രസിലും നീക്കം

കോണ്‍ഗ്രസിലും നീക്കം

കോണ്‍ഗ്രസ് കമല്‍നാഥിന്റെ വീട്ടിലാണ് യോഗം ചേരുന്നത്. ഇതുവരെ മധ്യപ്രദേശ് നിയമസഭയില്‍ നിന്ന് 23 പേരാണ് രാജിവെച്ചിരിക്കുന്നത്. അതേസമയം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന സൂചനയാണ് കമല്‍നാഥ് നല്‍കുന്നത്. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ ക്യാമ്പിലുള്ള വിമത എംഎല്‍എയുടെ മകള്‍ ആത്മഹത്യ ചെയ്തു. സുരേഷ് ധാക്കഡിന്റെ മകളാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ രാജി കഴിഞ്ഞ ദിവസം സ്പീക്കര്‍ പ്രജാപതി സ്വീകരിച്ചിരുന്നു.

നെഞ്ചിടിപ്പില്‍ ബിജെപി

നെഞ്ചിടിപ്പില്‍ ബിജെപി

ബിജെപി വിചാരിച്ച പോലെ എളുപ്പത്തില്‍ വിശ്വാസ വോട്ടിനെ നേരിടില്ലെന്നാണ് സൂചന. ശിവരാജ് സിംഗ് ചൗഹാനോടുള്ള എതിര്‍പ്പ് ബിജെപിയില്‍ സജീവായിരിക്കുകയാണ്. അഴിമതിക്കാരുമായി അദ്ദേഹത്തിനും മറ്റ് എംഎല്‍എമാര്‍ക്കും അടുപ്പമുള്ളത് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. ചൗഹാനെ മുഖ്യമന്ത്രിയാക്കേണ്ട എന്ന ആവശ്യവും ഇവര്‍ക്കിടയിലുണ്ട്. വിശ്വാസ വോട്ടിന് മുമ്പ് ഇവര്‍ നേതാക്കളെ സ്വാധീനിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത് വിജയിച്ചിട്ടില്ലെങ്കില്‍ ബിജെപിയുടെ അധികാര മോഹം തകരും.

വിട്ടുകൊടുക്കാതെ കമല്‍നാഥ്

വിട്ടുകൊടുക്കാതെ കമല്‍നാഥ്

നാരായണ്‍ ത്രിപാഠി മുന്‍നിര്‍ത്തി അവസാന നിമിഷം വരെ പോരാട്ടം തുടരാനാണ് കമല്‍നാഥിന്റെ മാസ്റ്റര്‍ പ്ലാന്‍. വിജയിച്ചാല്‍ ത്രിപാഠി ഗ്രൂപ്പിന് മന്ത്രിസ്ഥാനം അടക്കമുള്ള കമല്‍നാഥ് നല്‍കും. ഭോപ്പാലിലും ഇന്‍ഡോറിലും അദ്ദേഹത്തിന് സ്വതന്ത്ര ചുമതല നല്‍കുകയും ചെയ്യും. സിന്ധ്യക്ക് പകരം സംസ്ഥാനത്ത് അതേ ശക്തിയുള്ള ഒരു നേതാവിനെയാണ് കമല്‍നാഥ് തേടുന്നത്. ഇതിലൂടെ സിന്ധ്യയെയും ചൗഹാനെയും ഒതുക്കാനും സാധിക്കും. ഈ വിശ്വാസ വോട്ടില്‍ തോറ്റാല്‍ ചൗഹാന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാവും.

English summary
bjp mla sharat kumar resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X