കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവ് ശല്യപ്പെടുത്തുന്നു; വനിതാ എംഎല്‍എ നിയമസഭയില്‍ പൊട്ടിക്കരഞ്ഞു

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചു വരികയാണ്. പൊതുഇടങ്ങളില്‍ മുതല്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന വീടുകളില്‍ വരെ സ്ത്രീകള്‍ പീഡനങ്ങള്‍ക്കും അതിക്രമത്തിനും വിധേയരാവുന്നു. പോലീസ് ഭരണകര്‍ത്താക്കളും ആണ് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സുരക്ഷയൊരുക്കാന്‍ മുന്നിട്ട് ഇറങ്ങേണ്ടത്.

എന്നാല്‍ പലപ്പോഴും സുരക്ഷനല്‍കേണ്ടവരില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ട ഗതികേട് സ്ത്രീകള്‍ക്കുണ്ടാവുന്നു. ഏറ്റവും സുരക്ഷിതര്‍ എന്ന് വിശ്വസിക്കപ്പെടുന്ന സ്ത്രീകള്‍പോലും പലപ്പോഴും അതിക്രമങ്ങള്‍ക്ക് വിധേയരാവുന്നു. അത്തരത്തില്‍ സമൂഹത്തില്‍ ഏറ്റവും സുരക്ഷിതരെന്ന് കരുതപ്പെടുന്ന ഒരു എംഎല്‍എക്ക് സ്വന്തം പാര്‍ട്ടി നേതാവില്‍ നിന്ന് മാനസികമായ പിഡനം ഏല്‍ക്കേണ്ടി വന്ന അവസ്ഥയാണ് മധ്യപ്രദേശില്‍ ഉണ്ടായിരിക്കുന്നത്.

നിയമസഭയില്‍

നിയമസഭയില്‍

തന്നേയും കുടംബത്തേയും ബിജെപിയുടെ മുതിര്‍ന്ന നേതാവ് നിരന്തരം ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് കൊണ്ട് നീലം അഭയ് മിശ്ര നിയമസഭയില്‍ പൊട്ടിക്കരഞ്ഞതോടെയാണ് വിഷയം പുറം ലോകം അറിയുന്നത്. രേവ ജില്ലയിലെ സിമരിയ മണ്ഡലത്തെ പ്രതിനിധാനം ചെയ്യന്ന ബിജെപി എംഎല്‍എ ആണ് അഭയ് മിശ്ര.

ബിജെപി നേതാവ്

ബിജെപി നേതാവ്

ബിജെപി നേതാവ് തന്നെ ശല്യംചെയ്യുന്നതെന്ന് ആരോപിച്ച് നിയമസഭയിലെ ശൂന്യവേളയിലാണ് അഭയ്മിശ്ര പൊട്ടിക്കരഞ്ഞത്. ബിജെപി നേതാവിന്റെ നിര്‍ദ്ദേശപ്രകാരം. രേവ ജില്ലാ പോലീസ് തന്റെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കുന്നുന്നെന്നും തനിക്ക് സുരക്ഷ നല്‍കണമെന്നും അവര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.

പോലീസ്

പോലീസ്

പ്രമുഖ ബിജെപി നേതാവിന്റെ ഖനനത്തിനെതിരെ പ്രതികരിച്ചതാണ് തനിക്കെതിരെ തിരിയാന്‍ നേതാവിനെ പ്രേരിപ്പിച്ചത്. നേതാവിന്റെ ആവശ്യപ്രകാരനം പോലീസ് സൂപ്രണ്ട് തനിക്കും കുടംബാംഗങ്ങള്‍ക്കുമെതിരെ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതായി നീലം അഭയ് മിശ്ര ആരോപിച്ചു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

നീലം അഭയ് മിശ്ര സഭയില്‍ ബിജെപി നേതാവിനെതിരെ ആരോപണം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ അത് ഏറ്റുപിടിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ നീലത്തിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തി.

ആരോപണം

ആരോപണം

ഭരണക്ഷിയായ എംഎല്‍എയ്ക്കു തന്നെ ഈയവസ്ഥയാണെങ്കില്‍ സാധാരണക്കാരുടെ ദുരവസ്ഥയെക്കുറിച്ച് സങ്കല്‍പ്പിക്കാവുന്നതേയുള്ളുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. നീലത്തിനും കുടംബത്തിനും സംരക്ഷണം നല്‍കുമെന്നും പോലീസ് തലവനുമായി സംസാരിക്കുമെന്നും ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ്ങ് അറിയിച്ചു.

ആശ്വസിപ്പിക്കല്‍

ആശ്വസിപ്പിക്കല്‍

മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ചുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയുടെ നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. ബിജെപിയുടെ ദുര്‍ഭരണം വെച്ചുപുലര്‍ത്തില്ലെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ആഭ്യന്തരമന്ത്രി നീലത്തിന്റെ അടുത്തെത്തി അവരെ ആശ്വസിപ്പിച്ചു.

English summary
Madhya Pradesh BJP MLA weeps in House, claims harassment at minister’s behest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X