കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ മറുപണി കൊടുത്ത് കോണ്‍ഗ്രസ്; ബിജെപി എംഎല്‍എമാരെ കാണാനില്ല, അടിയന്തര യോഗം

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ബിജെപിക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്. ബിജെപിയുടെ ചില എംഎല്‍എമാരെയും കാണാനില്ല. ബിജെപി സംസ്ഥാന നേതൃത്വം വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചില എംഎല്‍എമാര്‍ വന്നില്ല. ഇതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയിലാണ്.

കോണ്‍ഗ്രസിന്റെയും കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണച്ചവരുമായ എംഎല്‍എമാരെ ബിജെപി ഹരിയാനയിലും കര്‍ണാടകത്തിലും റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന വാര്‍ത്തകള്‍ക്കിടെയാണ് ബിജെപിക്ക് തിരിച്ചടി ലഭിച്ച വിവരം. കുഴഞ്ഞു മറിയുകയാണ് മധ്യപ്രദേശ് രാഷ്ട്രീയം. വിശദാംശങ്ങള്‍ ഇങ്ങനെ...

 രാഷ്ട്രീയ നാടകം

രാഷ്ട്രീയ നാടകം

ചൊവ്വാഴ്ച മുതലാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 10 എംഎല്‍എമാരെ കാണാതായി. ഇവരെ ബിജെപി ആഡംബര ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ് എന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു.

ബിജെപി കരുക്കള്‍ നീക്കുന്നു

ബിജെപി കരുക്കള്‍ നീക്കുന്നു

മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി കരുക്കള്‍ നീക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം. ചാര്‍ട്ടേഡ് വിമാനത്തില്‍ ബിഎസ്പി എംഎല്‍എയെ ബിജെപി ദില്ലിയിലേക്ക് കൊണ്ടുപോയി എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വ്‌വിജയ് സിങ് പറഞ്ഞത്.

മന്ത്രിമാരെ തടഞ്ഞു

മന്ത്രിമാരെ തടഞ്ഞു

ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഹോട്ടലിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരുന്നത്. എംഎല്‍എമാരെ കാണാനെത്തിയ മധ്യപ്രദേശ് മന്ത്രിമാരെ ഹോട്ടലില്‍ തടഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ആറ് എംഎല്‍എമാര്‍ തിരിച്ചെത്തിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒടുവില്‍ പറഞ്ഞത്.

അംഗബലം ഉറപ്പിക്കുന്നു

അംഗബലം ഉറപ്പിക്കുന്നു

രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് മധ്യപ്രദേശ് നിയമസഭയില്‍. ഈ സാഹചര്യത്തില്‍ അംഗബലം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. അതിനിടെയാണ് പുതിയ ഹോട്ടല്‍ രാഷ്ട്രീയം തുടങ്ങിയത്. ബിജെപി എംഎല്‍എമാരെ കാണാത്തതും വാര്‍ത്തയായി.

ബിജെപി എംഎല്‍എമാരുടെ യോഗം

ബിജെപി എംഎല്‍എമാരുടെ യോഗം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയാണ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുകയായിരുന്നു യോഗ അജണ്ട. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

രണ്ടു പേര്‍ വന്നില്ല

രണ്ടു പേര്‍ വന്നില്ല

റേവ, ഷാഹ്‌ദോള്‍, സാഗര്‍, ജബല്‍പൂര്‍ ഡിവിഷനുകളിലെ ബിജെപി എംഎല്‍എമാരെയാണ് ആദ്യഘട്ടത്തില്‍ വിളിച്ചുചേര്‍ത്തത്. ഇതില്‍ നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നീ എംഎല്‍എമാര്‍ പങ്കെടുത്തില്ല. ഇവര്‍ എവിടെയാണെന്ന് വ്യക്തമല്ല. നേരത്തെ വിമത സ്വരം ഉയര്‍ത്തിയവരാണ് ഇരുവവരും. ആറ് ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് ബന്ധപ്പെടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാരണം അവ്യക്തം

കാരണം അവ്യക്തം

മയ്ഹാര്‍ എംഎല്‍എയാണ് നാരായണ്‍ ത്രിപാഠി, ബിയോഹാരി എംഎല്‍എയാണ് ശരദ് കോള്‍. എന്താണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം എന്ന് വ്യക്തമല്ല. ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണ് എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

കോണ്‍ഗ്രസ് പക്ഷത്തേക്ക്

കോണ്‍ഗ്രസ് പക്ഷത്തേക്ക്

അടുത്തിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു ബിജെപി എംഎല്‍എമാരായാ ത്രിപാഠിയും കോളും. എന്നാല്‍ ത്രിപാഠി പിന്നീട് ബിജെപി നേതാക്കളെ കണ്ടിരുന്നു. ജാബുവ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണവും നടത്തിയിരുന്നു.

കേസില്‍ പ്രതിയായപ്പോള്‍...

കേസില്‍ പ്രതിയായപ്പോള്‍...

മധ്യപ്രദേശിലെ ഹണി ട്രാപ്പ് കേസില്‍ ആരോപണ വിധേയനാണ് ത്രിപാഠി. ഈ കേസ് വിവാദമായതോടെയാണ് ത്രിപാഠി കോണ്‍ഗ്രസ് പക്ഷത്തേക്ക് ചാഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു ത്രിപാഠി. മാത്രമല്ല ഇദ്ദേഹം മുഖ്യമന്ത്രി കമല്‍നാഥുമായു ചര്‍ച്ച നടത്തിയിരുന്നു.

വന്‍മാറ്റങ്ങള്‍ വരുന്നു

വന്‍മാറ്റങ്ങള്‍ വരുന്നു

മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ വന്‍മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ എംഎല്‍എമാരുടെ യോഗത്തില്‍ പറഞ്ഞു. ആരും കോണ്‍ഗ്രസുമായി ബന്ധപ്പെടരുത് എന്നും നിര്‍ദേശം നല്‍കി. വിമത പക്ഷം ചേരാന്‍ സാധ്യതയുള്ള എംഎല്‍എമാരെ ബിജെപി നേതാക്കള്‍ പ്രത്യേകം കാണുകയും ചെയ്തു.

വാഗ്ദാനം ലഭിച്ചാല്‍...

വാഗ്ദാനം ലഭിച്ചാല്‍...

കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് എന്തെങ്കിലും വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉടനെ ബിജെപി ഉന്നത നേതാക്കളെ അറിയിക്കണമെന്ന് എംഎല്‍എമാരോട് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. എംഎല്‍എമാരെ ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബിജെപി. അടുത്താഴ്ച രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിജയം ഉറപ്പിക്കാനുള്ള നീക്കവും ബിജെപി നടത്തുന്നുണ്ട്.

മധ്യപ്രദേശ് നിയമസഭ ഇങ്ങനെ

മധ്യപ്രദേശ് നിയമസഭ ഇങ്ങനെ

230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. കോണ്‍ഗ്രസിന് 114 അംഗങ്ങളുണ്ട്. ബിജെപിക്ക് 107 അംഗങ്ങളും. രണ്ട് ബിഎസ്പി, ഒരു എസ്പി, നാല് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരണം. രണ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

2018 വരെ തുടര്‍ച്ചയായി 15 വര്‍ഷം ബിജെപി ഭരിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. 2018 സപ്തംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുകയറുകയായിരുന്നു. മധ്യപ്രദേശിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഛത്തീസ്ഗഡില്‍ വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയത്.

English summary
Madhya Pradesh BJP MLAs remain absent from Party meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X