കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലും ചിക്കനും ഒരേ കടയില്‍ വില്‍ക്കുന്നത് എതിര്‍ത്ത് മധ്യപ്രദേശ് ബിജെപി

Google Oneindia Malayalam News

ഭോപ്പാല്‍: പശുവിന്‍ പാലും കോഴി ഇറച്ചിയും ഒരേ കടയില്‍ വില്‍ക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് ബിജെപി സംസ്ഥാന ഘടകം രംഗത്ത്. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് വാദിച്ചാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ജാബുവ, അലിരാജ്പൂര്‍ ജില്ലകളിലെ ആദിവാസി സ്ത്രീകളുടെ സഹകരണസംഘങ്ങള്‍ വളര്‍ത്തുന്ന പ്രോട്ടീന്‍ അടങ്ങിയ ചിക്കന്‍ ഇനമായ കടക്‌നാഥിന് വിപണി നല്‍കാനായി മധ്യപ്രദേശ് ലൈവ്സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എംപിഎല്‍പിഡിസി) ഒരു മാസം മുമ്പ് ഭോപ്പാലില്‍ പാര്‍ലര്‍ തുറന്നിരുന്നു.

മൃഗസംരക്ഷണ, സഹകരണ വകുപ്പുകളുടെ ലക്ഷ്യങ്ങള്‍ ലയിപ്പിക്കുന്ന പദ്ധതിയുടെ മാര്‍ക്കറ്റിംഗ് ഏജന്‍സിയായി കോര്‍പ്പറേഷനെ മാറ്റി. വനിതാ സഹകരണസംഘങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഒരു വലിയ കമ്പോളത്തിലേക്കും മികച്ച വില ലഭിക്കാനുമായാണ് പാര്‍ലര്‍ തുറന്നതെന്ന് എംപിഎല്‍പിഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. എച്ച്.എം.എസ് ഭഡോറിയ പറഞ്ഞു. ചിക്കന്‍, പശു പാല്‍ എന്നിവ അടുത്തുള്ള പാര്‍ലറുകളില്‍ പ്രത്യേക ഡീപ് ഫ്രീസറുകളിലാണ് സൂക്ഷിക്കുന്നത്. വെണ്ടര്‍മാര്‍ പോലും വ്യത്യസ്തമാണ്. അതിനാല്‍ അവിടെ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ആരെയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

bjp

ഹൈന്ദവ ആചാര പ്രകാരം നിരവധി സന്ദര്‍ഭങ്ങളില്‍ പാല്‍ വിശുദ്ധിയുടെ ചിഹ്നമായി ദൈവത്തിന് സമര്‍പ്പിക്കുന്നതിനാല്‍ ഈ നീക്കം ഉപേക്ഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഹിന്ദുമതം, ജൈനമതം, ബുദ്ധമതം, സനാതന ധര്‍മ്മം എന്നിവയില്‍ പശുവിന്‍ പാലിന് പ്രത്യേക പ്രാധാന്യമുണ്ട്. വിശുദ്ധിയുടെ ചിഹ്നമായി പാല്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു. മറ്റ് പല അവസരങ്ങളിലും ഇത് ഉപയോഗിക്കുന്നു. അതിനാല്‍ ചിക്കനും പശുവിന്‍ പാലും ഒരിടത്ത് വില്‍ക്കുന്നത് നിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നതായി ബിജെപി എംഎല്‍എ രമേശ്വര്‍ ശര്‍മ മുഖ്യമന്ത്രി കമല്‍നാഥിന് അയച്ച കത്തില്‍ പറയുന്നു. നവരാത്രി ആഘോഷം ആരംഭിക്കുന്നതിന് മുമ്പ് ചിക്കന്‍, പശു പാല്‍ എന്നിവ പരസ്പരം അകലെയുള്ള പാര്‍ലറുകളില്‍ വില്‍ക്കുന്നുണ്ടെന്ന് ഉറപ്പു തരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Read More: കാനഡ തിരഞ്ഞെടുപ്പ്: മത്സരരംഗത്ത് 50 ഇന്ത്യന്‍ വംശജര്‍; നിരവധി സീറ്റുകളില്‍ പോരാട്ടം പഞ്ചാബികള്‍ തമ്മില്‍
എന്നാല്‍ ഭോപ്പാലിനടുത്തുള്ള ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പായ മാന്‍ഡിഡിപ്പില്‍ വെച്ചാണ് ചിക്കന്റെ സംസ്‌കരണ പ്രോസസുകള്‍ നടക്കുന്നത്. ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബുള്‍ മദര്‍ ഫാമില്‍ നിന്നാണ് പശു പാല്‍ കൊണ്ടുവരുന്നത്. രണ്ട് ഉല്‍പ്പന്നങ്ങളുടെയും ഉല്പാദനം തമ്മില്‍ വലിയ അന്തരമുള്ളതിനാല്‍ ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മൃഗസംരക്ഷണ മന്ത്രി ലഖാന്‍ സിംഗ് യാദവ് പറഞ്ഞു. ആളുകളുടെ സൗകര്യാര്‍ത്ഥമാണ് ഒരിടത്ത് നിന്ന് ചിക്കനും പാലും വില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Madhya Pradesh BJP opposes selling milk and chicken in one shop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X