കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിയുടെ ഡിജിറ്റല്‍ ഗെയിം, 80 റാലി, 65000 വാട്‌സാപ്പ് ഗ്രൂപ്പ്, ബ്രഹ്മാസ്ത്രം!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് സ്റ്റൈല്‍ തന്നെ മാറ്റി ബിജെപി. ഉപതിരഞ്ഞെടുപ്പ് ഡിജിറ്റലാക്കിയിരിക്കുകയാണ് ബിജെപി നേതൃത്വം. കോണ്‍ഗ്രസിനെ ബഹുദൂരം ഇക്കാര്യത്തില്‍ പിന്നിലാക്കാന്‍ സാധിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ അടക്കമുള്ളവര്‍ വിശ്വസിക്കുന്നു. അണിയറില്‍ ബിജെപിയുടെ പ്ലാനിംഗില്‍ കോണ്‍ഗ്രസും ഞെട്ടിയിരിക്കുകയാണ്. 60 വിര്‍ച്വല്‍ റാലികളാണ് ബിജെപി ഒരുക്കുന്നത്. ഇത് ആദ്യ ഘട്ട ക്യാമ്പയിനിംഗിന് മാത്രമാണ്. ഇതില്‍ മാത്രമല്ല ഒതുങ്ങുന്നത്. രണ്ടാം ഘട്ടത്തില്‍ 24 പ്രചാരണങ്ങള്‍ തന്നെ നടത്തും. ഇത് ഓഗസ്റ്റില്‍ തുടങ്ങാനിരിക്കുകയാണ്.

Recommended Video

cmsvideo
BJP strategy for MP bypolls | Oneindia Malayalam
ഹൈടെക് ഗെയിം

ഹൈടെക് ഗെയിം

ബിജെപി പണത്തിന്റെ കരുത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ വളരെയേറെ മുന്നിലുണ്ട്. രാജ്യത്തെ മികച്ച ഡിജിറ്റല്‍ ടീം ബിജെപിക്കൊപ്പമുണ്ട്. കോവിഡ് കാലത്ത് പ്രചാരണം കുറവായിരിക്കും. അതുകൊണ്ട് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അടക്കം വിര്‍ച്വല്‍ റാലിയില്‍ അരങ്ങേറും. കോണ്‍ഗ്രസും ഇതേ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ബിജെപിക്കുള്ള ഏറ്റവും വലിയ പ്രശ്‌നം പാര്‍ട്ടിയിലെ വിഭാഗീയതയാണ്. അതിന് ഒരുപരിധി വരെ തടയിടാന്‍ ഈ ഡിജിറ്റല്‍ ഗെയിമിന് സാധിക്കും. പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞാലും റാലി ശക്തമായി തന്നെ നടപ്പാക്കാന്‍ സാധിക്കും.

സിന്ധ്യയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്

സിന്ധ്യയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്

ജ്യോതിരാദിത്യ സിന്ധ്യ ഇതിന്റെ സാധ്യതകള്‍ നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. 24 മണ്ഡലങ്ങളിലും പാര്‍ട്ടി വിര്‍ച്വല്‍ റാലിക്കായി സജ്ജമായി കഴിഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സിന്ധ്യയും ചേര്‍ന്ന് കരേര മണ്ഡലത്തില്‍ വിര്‍ച്വല്‍ റാലി നടത്തുകയും ചെയ്തു. ജൂണില്‍ രണ്ട് റാലിയില്‍ ചൗഹാന്‍ പങ്കെടുക്കുകയും ചെയ്തു. സിന്ധ്യ അശോക് നഗര്‍, മുംഗോലി, ബാമോരി മണ്ഡലങ്ങളിലാണ് റാലി നടത്തിയത്. ഇവിടെ സിന്ധ്യ ഇറങ്ങിയതോടെ രാഷ്ട്രീയം പതിയെ മാറി തുടങ്ങുകയാണ്.

ചാണക്യന്‍മാര്‍ എത്തും

ചാണക്യന്‍മാര്‍ എത്തും

ബിജെപി ആദ്യ ഘട്ടത്തിലെ റാലികള്‍ അവസാനിപ്പിച്ചാല്‍ കളി മാറ്റും. അമിത് ഷായെയും ജെപി നദ്ദയെയും ഇറക്കാനാണ് പ്ലാന്‍. മധ്യപ്രദേശില്‍ സിന്ധ്യക്ക് എല്ലാവിധ പിന്തുണയും അമിത് ഷാ വാഗ്ദാനം ചെയ്തിട്ടുണ്ട്. മന്ത്രിസഭാ വികസനത്തില്‍ സിന്ധ്യ ഗ്രൂപ്പിന് പ്രാധാന്യം നല്‍കിയത് ഇതുകൊണ്ടായിരുന്നു. ഇനി സംഘടനയിലും ആധിപത്യം നേടാനാണ് സിന്ധ്യ പ്ലാന്‍ ചെയ്യുന്നത്. ഇതും അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ചൗഹാന് ശരിക്കും വിഷമത്തിലാണ്. ഇവര്‍ക്ക് കൂടുതല്‍ പദവികള്‍ പാര്‍ട്ടിയില്‍ നല്‍കാനാവില്ലെന്ന് അറിയിച്ച് കഴിഞ്ഞു.

ഇനി മുന്നിലുള്ളത്

ഇനി മുന്നിലുള്ളത്

ആദ്യ പാദത്തില്‍ 60 വിര്‍ച്വല്‍ റാലികള്‍ 24 നിയമസഭാ മണ്ഡലങ്ങളിലായിട്ടാണ് നടത്തുന്നത്. കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ദിമാനി മണ്ഡലത്തില്‍ വിര്‍ച്വല്‍ റാലിക്ക് ഒരുങ്ങും, ജൂലായ് ഒമ്പതിനാണ് ഇത്. അത് കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ബിജെപി ഇറങ്ങും. സിന്ധ്യയും ചൗഹാനുമാണ് സ്റ്റാര്‍ ക്യാമ്പയിനര്‍മാരെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയൊരു സിന്ധ്യയെ കോണ്‍ഗ്രസ് കാണുമെന്ന് ബിജെപി ഉപാധ്യക്ഷന്‍ രാമേശ്വര്‍ ശര്‍മ പറഞ്ഞു.

സോഷ്യല്‍ മീഡിയ ഗെയിം

സോഷ്യല്‍ മീഡിയ ഗെയിം

സോഷ്യല്‍ മീഡിയയിലൂടെ ഡിജിറ്റല്‍ വാറാണ് ബിജെപി ഒരുക്കുന്നത്. 65000 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. ഒപ്പം 250 ഫേസ്ബുക്ക് പേജുകളും. ഇതിലൂടെ ഓരോ നേതാവിന്റെയും വിര്‍ച്വല്‍ റാലികള്‍ പ്രമോട്ട് ചെയ്യും. 24 മണ്ഡലങ്ങളിലും ഐടി സെല്‍ അധ്യക്ഷന്‍മാരെ തന്നെ നിയമിച്ചിട്ടുണ്ട്. 22 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി ഈ ഗ്രൂപ്പ് പരമാവധി ജനങ്ങളില്‍ എത്തിക്കും. അതിനായി ബിജെപിയുടെ സൈബര്‍ ടീം റെഡിയായി നില്‍ക്കുകയാണ്.

വജ്രായുധം ഇങ്ങനെ

വജ്രായുധം ഇങ്ങനെ

ബിജെപിയുടെ വജ്രായുധം ചൗഹാന്റെ വികസന കാര്യങ്ങളാണ്. ഇതിനായി ചൗഹാന്‍ വന്‍ പ്ലാന്‍ ഒരുക്കിയിരിക്കുകയാണ്. ദില്ലിയില്‍ അദ്ദേഹം പോയി കണ്ടത് ആര്‍കെ സിംഗ്, രാംവിലാസ് പാസ്വാന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരെയാണ്. മധ്യപ്രദേശില്‍ വന്‍ പദ്ധതികളുടെ ഘോഷയാത്രയാണ് വരാന്‍ പോകുന്നത്. ചമ്പല്‍ എക്‌സ്പ്രസ് ഒക്കെ അതിന്റെ തുടക്കമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സോളാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ മധ്യപ്രദേശിലെത്തും. നാലായിരം കോടിയുടെ പദ്ധതി 1590 ഏക്കറിലാണ് തയ്യാറാവുന്നത്. ഗ്വാളിയോറിനെ കേന്ദ്രീകരിച്ചുള്ള മാസ്റ്റര്‍ പ്ലാനാണിത്. കര്‍ഷകര്‍ക്ക് നെല്ലിനും അരിക്കും പുതിയ സഹായങ്ങളും ഒരുങ്ങുന്നുണ്ട്.

കോണ്‍ഗ്രസ് പ്ലാന്‍

കോണ്‍ഗ്രസ് പ്ലാന്‍

കോണ്‍ഗ്രസ് പ്രത്യക്ഷമായ റാലിക്കാണ് ഒരുങ്ങുന്നത്. മുകുള്‍ വാസ്‌നിക്കുമായി ഇക്കാര്യത്തില്‍ കമല്‍നാഥ് ധാരണയായിരിക്കുകയാണ്. മികച്ച സ്ഥാനാര്‍ത്ഥികളും അണിയറയില്‍ തയ്യാറായി. ഉജ്ജയിനിലെ മഹാകാളി ക്ഷേത്രം സന്ദര്‍ശിച്ച് കമല്‍നാഥ് തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ആയിരം പ്രവര്‍ത്തകരുമായി യോഗം ചേര്‍ന്ന് സിന്ധ്യയെ നേരിടാനാണ് പ്ലാന്‍. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്. സിന്ധ്യയുടെ ചതി 24 മണ്ഡലങ്ങളിലും വലിയ പ്രചാരണമാകും.

English summary
madhya pradesh: bjp playing digital game to counter kamal nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X