Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന്റെ കിടിലൻ നീക്കം; പ്രമുഖ വ്യവസായി പാർട്ടിയിൽ ചേർന്നു!! സുപ്രധാന ചുമതല നൽകും

ഭോപ്പാൽ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇവിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെവീഴുമോയെന്നാണ് ഉറ്റുനോക്കുന്നത്.

അതിനിടെ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മധ്യപ്രദേശിൽ കോൺഗ്രസ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് അധികാരത്തിലേക്കുള്ള പ്രതീക്ഷയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്നാണ് കോൺഗ്രസ് നിഗമനം.

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

മധ്യപ്രദേശിൽ ജ്യോതിരാദി സിന്ധ്യയുടെ നേതൃത്വത്തിലായിരുന്നു വിമത നീക്കം നടന്നത്. സിന്ധ്യ കോൺഗ്രസ് വിട്ടതോടെ അദ്ദേഹത്തിന്റെ അനുകൂലികളായ 22 എംഎൽഎമാരും കോൺഗ്രസിൽ നിന്നും രാജിവെച്ചു. വൈകാതെ തന്നെ നേതാക്കൾ ബിജെപിയിൽ ചേരുകയും ചെയ്തു. എന്നാൽ അവിടം കൊണ്ടൊന്നും പാർട്ടിയിലെ കൊഴിഞ്ഞ് പോക്ക് നിന്നില്ല.

വിജയിക്കുമെന്ന്

വിജയിക്കുമെന്ന്

ഏറ്റവും ഒടുവിലായി മറ്റ് രണ്ട് എംഎൽഎമാർ കൂടി കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിലെത്തി. എന്നാൽ തുടർച്ചയായ തിരിച്ചടികളിൽ ബിജെപിക്ക് മറുപടി നൽകാൻ കച്ചക്കെട്ടുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. ഉപതിരഞ്ഞെടുപ്പിൽ ഏത് വിധേനയും ജയിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിൽ

ഉപതിരഞ്ഞെടുപ്പിൽ

സപ്തംബറോടെ സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 26 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മുഴുവൻ മണ്ഡലങ്ങളിലും ശക്തമായ പ്രകടനം കാഴ്ചവെയ്ക്കാനാണ് കോൺഗ്രസ് പദ്ധതികൾ മെനയുന്നത്. പാർട്ടിയുടെ പ്രതീക്ഷകൾക്ക് കരുത്ത് പകർന്ന് സംസ്ഥാനത്തെ പ്രമുഖ വ്യവസായി കോൺഗ്രസിൽ ചേർന്നു.

പ്രമുഖ വ്യവസായി

പ്രമുഖ വ്യവസായി

അജയ് ചോർദിയയാണ് കോൺഗ്രസിൽ ചേർന്നത്. കമൽനാഥിന്റെ സാന്നിധ്യത്തിലായിരുന്നു ചോർദിയുടെ പാർട്ടി പ്രവേശം. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്കിടയിൽ അടുത്ത ബന്ധം പുലർത്തുന്നയാളാണ് ചോർദി. ചോർദിയുടെ സാന്നിധ്യം ഉപതിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണകരമാകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഇരു ക്യാമ്പുകളിലും

ഇരു ക്യാമ്പുകളിലും

മുതിർന്ന കോൺഗ്രസ് നേതാവ് മഹേഷ് ജോഷിയുമായി അടുപ്പമുള്ളയാളാണ് ചോർദ്ദിയ. മാത്രമല്ല കമൽ നാഥ് പക്ഷമായും ദിഗ് വിജയ് സിംഗ് പക്ഷവുമായും ഒരുപോലെ ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അറിയപ്പെടുന്ന വ്യക്തിയാണ് ചോർദിയ.

വൈസ് പ്രസിഡന്റ്

വൈസ് പ്രസിഡന്റ്

രേവയുടെയും ആർ‌ജി‌പി‌വിയുടെയും രണ്ടുതവണ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന ചോർദിയ ബൽറാം ജഖാർ ഗവർണറായിരുന്നപ്പോൾ രാജ്ഭവനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളുകൂടിയാണ്. സംസ്ഥാന വൈസ് പ്രസിഡന്റായി ചോർദിയയെ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ക്യാമ്പെയ്ൻ

ക്യാമ്പെയ്ൻ

അതിനിടെ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയൊരു ക്യാമ്പെയ്ന് തുടക്കമിട്ടിരിക്കുകയാണ് കോൺഗ്രസ്. വിൽപ്പനയക്കില്ലാത്ത നേതാക്കളെ ഞങ്ങൾക്ക് വേണം", "കമൽനാഥ് സർക്കാരിന്റെ തിരിച്ചുവരവ് ഞങ്ങൾ ആഗ്രഹിക്കുന്നു" എന്ന സന്ദേശമുള്ള മാസ്കുകൾ ധരിച്ചാണ് പ്രവർത്തകർ പ്രചരണത്തിന് ഇറങ്ങുന്നത്.

അധികാരത്തിലേറും

അധികാരത്തിലേറും

കോൺഗ്രസ് നേതൃത്വം പ്രവർത്തകരുമായും ആക്റ്റിവിസ്റ്റുകളുമായും നിരന്തരം യോഗം ചേരുന്നുണ്ട്. കോൺഗ്രസ് മധ്യപ്രദേശിൽ ഭരണത്തിൽ ഏറുമെന്നും നേതാവ് പിഡി ശർമ്മ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി നേതാക്കൾകൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുകയാണെന്നും അതുകൊണ്ടാണ് ബിജെപിയുടെ മുതിർന്ന നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നും ശർമ്മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+