കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്; മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തുമോ, മറുതന്ത്രവുമായി ബിജെപി

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യം ഉഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പിനാണ് മധ്യപ്രദേശ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കൂടുതല്‍ സീറ്റ് നേടുന്ന കക്ഷിക്ക് ഭരണം നടത്താം. അതായത് ഈ ഉപതിരഞ്ഞെടുപ്പ് സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നേടുമെന്നും ബിജെപി സര്‍ക്കാര്‍ വീഴുമെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പറയുന്നു.

Recommended Video

cmsvideo
ഇവിഎം മെഷീന്‍ തന്നെ വേണമെന്ന് ബിജെപി | Oneindia Malayalam

എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ തേരിലേറി ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന് ബിജെയും കണക്കുകൂട്ടുന്നു. 62 അംഗ നേതൃസംഘത്തെയാണ് ബിജെപി 24 മണ്ഡലങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. ഇതിനിടെയാണ് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിന് സാധ്യതയുണ്ട് എന്ന വിവരം വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇത്രയും അധികം സീറ്റില്‍

ഇത്രയും അധികം സീറ്റില്‍

ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ വീണത്. കൂടാതെ എംഎല്‍എമാര്‍ മരിച്ച രണ്ട് മണ്ഡലങ്ങളിലേക്ക് കൂടി ഉപതിരഞ്ഞെടുപ്പ് നടക്കും. മൊത്തം 24 സീറ്റിലേക്ക്. ഇത്രയും മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് അപൂര്‍വമാണ്.

ഇനിയും വൈകില്ല

ഇനിയും വൈകില്ല

ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് കൊറോണ രോഗം വ്യാപിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് നടപടികളെല്ലാം കമ്മീഷന്‍ നിര്‍ത്തിവച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പും മാറ്റിവച്ചിരുന്നു. എന്നാല്‍ ഈ മാസം 19ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ പിന്നീട് തീരുമാനിച്ചു. അധികം വൈകാതെ ഉപതിരഞ്ഞെടുപ്പും നടക്കും.

പ്രമുഖ നേതാക്കള്‍ക്ക് കൊറോണ

പ്രമുഖ നേതാക്കള്‍ക്ക് കൊറോണ

കൊറോണ വൈറസ് രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. നിരവധി പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. ഏറ്റവും ഒടുവില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും രോഗലക്ഷണങ്ങള്‍ കണ്ടിരിക്കുന്നു. ഇവര്‍ ചികില്‍സയിലാണ്.

വോട്ടിങ് മെഷീന്‍ വേണ്ട

വോട്ടിങ് മെഷീന്‍ വേണ്ട

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പുതിയ നീക്കം നടത്തി. ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ വേണ്ട എന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. പകരം പഴയ രീതിയില്‍ ബാലറ്റ് പേപ്പര്‍ മതിയെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം കഴിഞ്ഞദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് ബോധിപ്പിച്ചു.

പ്രശ്‌നം ഇതാണ്

പ്രശ്‌നം ഇതാണ്

ഒരോ ബൂത്തിലും വോട്ടിങ് മെഷീന്‍ സ്ഥാപിക്കുമ്പോള്‍ കൊറോണ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ആയിരത്തിലധികം പേരാണ് ഒരു വോട്ടിങ് മെഷീനില്‍ വിരല്‍ അമര്‍ത്തുക. ഇത് നിലവിലെ സാഹചര്യത്തില്‍ ആശങ്കയുളവാക്കുന്നതാണ്. അതിനാല്‍ ബാലറ്റ് പേപ്പറാണ് നല്ലതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ധനോപിയയും സംഘവും

ധനോപിയയും സംഘവും

മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യേക ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ജെപി ധനോപിയയും സംഘവുമാണ് ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചത്. കോണ്‍ഗ്രസും ബിജെപിയും 24 മണ്ഡലങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിവേദനത്തില്‍ പറയുന്നത്

നിവേദനത്തില്‍ പറയുന്നത്

മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ സംസ്ഥാനഘടകം ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. ഇവിഎം വഴി കൊറോണ രോഗ വ്യാപന സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് ധനോപിയ പറഞ്ഞു.

രണ്ടു മണ്ഡലങ്ങളിലെ കാര്യം

രണ്ടു മണ്ഡലങ്ങളിലെ കാര്യം

ജൗറ, അഗര്‍ മാള്‍വ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റൊരു നിവേദനവും കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കഴിഞ്ഞ ഡിസംബര്‍ 21നും ജനുവരി 31നുമാണ് ഇവിടെയുള്ള എംഎല്‍എമാര്‍ അന്തരിച്ചത്. അടുത്ത മാസത്തിനകം ഇവിടെ തിരഞ്ഞെടുപ്പ് നടക്കണം.

നിമയപ്രകാരമുള്ള സമയം

നിമയപ്രകാരമുള്ള സമയം

കോണ്‍ഗ്രസ് വിമതര്‍ രാജിവച്ച മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കാന്‍ സപ്തംബര്‍ വരെ സമയമുണ്ട്. എന്നാല്‍ മറ്റു രണ്ടു മണ്ഡലങ്ങളില്‍ ജൂലൈ വരെയാണ് സമയം. എംഎല്‍എ ഇല്ലാതായാല്‍ ആറ് മാസത്തിനകം വോട്ടെടുപ്പ് നടത്തണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസും ബിജെപിയും.

ഇപ്പോള്‍ വേണ്ട

ഇപ്പോള്‍ വേണ്ട

ജൂലൈയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അല്ലെങ്കില്‍ സപ്തംബറിനകം. അതുകൊണ്ടാണ് കോണ്‍ഗ്രസും ബിജെപിയും തിരഞ്ഞെടുപ്പിന് ഒരുങ്ങിയിട്ടുള്ളത്. ബാലറ്റ് പേപ്പര്‍ ആവശ്യമില്ലെന്നും കൊറോണ ഭീതി അകന്ന ശേഷം തിരഞ്ഞെടുപ്പ് നടത്താമെന്നുമാണ് ബിജെപി നേതാക്കള്‍ അനൗദ്യോഗികമായി പ്രതികരിക്കുന്നത്.

പന്ത് കമ്മീഷന്റെ കോര്‍ട്ടില്‍

പന്ത് കമ്മീഷന്റെ കോര്‍ട്ടില്‍

കൊറോണ പോലുള്ള പ്രത്യേക സാഹചര്യത്തില്‍ ആറ് മാസം കാലവധി എന്നത് പരിഗണിക്കാനാകില്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. മൊത്തം 230 അംഗ സഭയാണ് മധ്യപ്രദേശിലേത്. നിലവില് 206 അംഗങ്ങളുണ്ട്. ഇതില്‍ ബിജെപിക്ക് 107 അംഗങ്ങളും കോണ്‍ഗ്രസിന് 92 അംഗങ്ങളുമാണുള്ളത്.

ഭരിക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും വേണ്ടത്

ഭരിക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും വേണ്ടത്

116 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് മധ്യപ്രദേശ് ഭരിക്കാമെന്നതാണ് സാഹചര്യം. അങ്ങനെയാകുമ്പോള്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് ഒമ്പത് സീറ്റില്‍ ജയിക്കേണ്ടത് നിര്‍ബന്ധമാണ്. കോണ്‍ഗ്രസിന് 92 അംഗങ്ങള്‍ക്ക് പുറമെ നാല് സ്വതന്ത്രരുടെയും ഒരു എസ്പി അംഗത്തിന്റെയും പിന്തുണയുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയാല്‍ കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കാം.

കേരളത്തിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ എത്തും; 45ല്‍ 44 വിമാനങ്ങളും കേരളത്തിലേക്ക്- റിപ്പോര്‍ട്ട്കേരളത്തിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ എത്തും; 45ല്‍ 44 വിമാനങ്ങളും കേരളത്തിലേക്ക്- റിപ്പോര്‍ട്ട്

English summary
By election in Madhya Pradesh: Congress Demands Ballot Paper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X